Jump to content

സി.എൻ. കരുണാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരുണാകരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരുണാകരൻ (വിവക്ഷകൾ) എന്ന താൾ കാണുക. കരുണാകരൻ (വിവക്ഷകൾ)

ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ചിത്രകാരനായ സി.എൻ. കരുണാകരൻ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ 1940-ൽ ജനിച്ചു. അദ്ദേഹം കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷനാണ്. തന്റെ കലാചാതുരിക്കും വർണ്ണങ്ങളിലെ വൈവിധ്യത്തിനും ലോകപ്രശസ്തനാണ് അദ്ദേഹം.

സി.എൻ. കരുണാകരൻ

അമേരിക്കയിലെ വാഷിംഗ്ടൺ ഇന്ത്യൻ എംബസിയിൽ അദ്ദേഹത്തിന്റെ ചിത്ര പ്രദർശനം 2003 സെപ്റ്റംബർ 5-നു നടന്നു. ഇതിനു ശേഷം അദ്ദേഹത്തിന്റെ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി അതിഥി ഇന്ത്യൻ റെസ്റ്റാറന്റിലും വിർജ്ജീനിയ കലാ പ്രദർശന ശാലയിലും നടന്നു.

സി.എൻ. കരുണാകരന്റെ ഒരു ചാർക്കോൾരചന

കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദർശന ശാലയായിരുന്ന ചിത്രകൂടം അദ്ദേഹമാണ് ആരംഭിച്ചത്. 1973 മുതൽ 1977 വരെ ഈ പ്രദർശനശാല പ്രവർത്തിച്ചു. കുറച്ച് മലയാളം ചലച്ചിത്രങ്ങൾക്ക് കലാസംവിധാനവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. 2013 ഡിസംബർ 14-ന് ഹൃദയാഘാതം മൂലം അന്തരിച്ചു.[1]

ബാല്യം

[തിരുത്തുക]

ഗുരുവായൂരിലെ ബ്രഹ്മകുളം എന്ന ഗ്രാമത്തിലായിരുന്നു ജനനം. ചിത്രകലയിൽ താൽപര്യമുള്ളവരൊന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. സ്ക്കൂളിൽ പഠിക്കാൻ മിടുക്കനല്ലായിരുന്നു. അതുകൊണ്ട് സഹപാഠികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നതിനു വേണ്ടിയാണ് ചിത്രം വര തുടങ്ങിയത്. സ്ക്കൂൾ വിദ്യാഭാസം പൂർത്തിയാക്കാതെ പന്ത്രണ്ടാം വയസ്സിൽ മദ്രാസ് സ്ക്കൂൾ ഓഫ് ആർട്സിൽ ചേരുന്നതിനു വേണ്ടി മദ്രാസിലേക്ക് വണ്ടി കയറി. പെയ്‌ന്റിങ്ങിലായിരുന്നു താൽപര്യം. പ ക്ഷെ പത്താം ക്ലാസ് ഇല്ലാത്തതു കൊണ്ട് അതിനു ചേരാനായില്ല. ഡിസൈനിങ് കോഴ്സിനാണ് ചേർന്നത്. ഒന്നാം റാങ്കോടെ പ്രവേശന പരീക്ഷയും സ്വർണ്ണമെഡലോടെ ഡിസൈനിങ് കോഴ്സും പാസായി. രചനയിലെ മികവു കണ്ട് പിന്നീട് അദ്ദേഹത്തിന് പെയ്‌ന്റിങിൽ പ്രവേശനം ലഭിച്ചു. അവിടെയും ഒന്നാം റാങ്കോടെ പാസ്സായി.[2]

തൊഴിൽ ജീവിതം

[തിരുത്തുക]

എം.കെ.കെ. നായരുടെ പ്രേരണയിൽ കലാപീഠത്തിൻ അദ്ധ്യാപകനായി ചേർന്നെങ്കിലും അധികകാലം അതിൽ തുടരാനായില്ല. പിന്നീട് എറണാകുളത്ത് എം.ജി.റോഡിൽ ചിത്രകൂടം എന്ന കലാപ്രദർശന ശാല തുടങ്ങി. മൂന്നര വർഷത്തോളം അതു കൊണ്ടുനടന്നു. പിന്നീട് ആനുകാലികങ്ങളിൽ വരച്ചും കമേഴ്സ്യൽ ചിത്രരചനയിലേർപ്പെട്ടുമാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. കാലക്രമേണ അദ്ദേഹത്തിന്റെ പെയ്‌ന്റിങ്ങുകളും മെറ്റൽ, സിമന്റ് റിലീഫുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അച്ചടിപ്പകർപ്പുകൾക്കും വലിയ സ്വീകാര്യത കിട്ടി. 50 ഏകാംഗചിത്രപ്രദർശനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം നടത്തി.[2]

സി.എൻ. കരുണാകരനു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ

[തിരുത്തുക]
 • മദ്രാസ് സർക്കാ‍രിന്റെ പുറത്തിറങ്ങുന്ന ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള പുരസ്കാരം - 1956
 • മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം - 1964
 • കേരള ലളിതകലാ അക്കാദമി പുരസ്കാരം - 1971, 1972, & 1975
 • പി.ടി. ഭാസ്കര പണിക്കർ പുരസ്കാരം - 2000
 • മലയാറ്റൂർ രാമകൃഷ്ണൻ പുരസ്കാരം - 2003
 • കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് - 2005

അദ്ദേഹം കലാസംവിധാനം നിർവ്വഹിച്ച ചിത്രങ്ങൾ

[തിരുത്തുക]
 • അശ്വത്ഥാമാവ്
 • ഒരേ തൂവൽ പക്ഷികൾ
 • അക്കരെ
 • പുരുഷാർത്ഥം
 • ആലീസിന്റെ അന്വേഷണം

അവലംബം

[തിരുത്തുക]
 1. "ചിത്രകാരൻ സി,എൻ. കരുണാകരൻ അന്തരിച്ചു". മനോരമ ഓൺലൈൻ. 2013 ഡിസംബർ 14. Archived from the original on 2013-12-14. Retrieved 2013 ഡിസംബർ 14. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
 2. 2.0 2.1 ചിത്രകലയുടെ സിഎൻ സ്പർശം - എം എസ് അശോകൻ (ദേശാഭിമാനി ഓൺലൈൻ-14-12-2013) [1]
 • Chithrakala Oru Samagra Padanam, book written by R. Raveendanath

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സി.എൻ._കരുണാകരൻ&oldid=3982374" എന്ന താളിൽനിന്ന് ശേഖരിച്ചത്