ഡി. വിനയചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡി..വിനയചന്ദ്രൻ
തൊഴിൽകവി
ദേശീയതഭാരതീയൻ
അവാർഡുകൾആശാൻ സ്മാരക കവിതാ പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം
പങ്കാളിഅവിവാഹിതൻ

കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11).[1] കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്[2]. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. ആലാപനത്തിലെ മൌലികത അദ്ദേഹത്തിന്റെ കവിതകളെ കൂടുതൽ ജനമനസ്സുകളിലെത്തിച്ചു

ജീവിതരേഖ[തിരുത്തുക]

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു.[3] ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രൻ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ അന്തരിച്ചു[1][2].

വിനയചന്ദ്രന്റെ കുട്ടികൾക്കായുള്ള കാവ്യ കളരിയിൽ നിന്ന്

പുരസ്കാരങ്ങൾ[തിരുത്തുക]

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

  • നരകം ഒരു പ്രേമകവിത എഴുതുന്നു
  • ഡി. വിനയചന്ദ്രന്റെ കവിതകൾ
  • ദിശാസൂചി
  • കായിക്കരയിലെ കടൽ
  • വീട്ടിലേയ്ക്കുള്ള വഴി
  • സമയമാനസം
  • സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ)
  • പൊടിച്ചി
  • ഉപരിക്കുന്ന് (നോവൽ)
  • പേരറിയാത്ത മരങ്ങൾ (കഥകൾ)
  • വംശഗാഥ (ഖണ്ഡകാവ്യം)
  • കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
  • നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
  • ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ)
  • ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം)
  • ദിഗംബര കവിതകൾ (പരിഭാഷ)

എഡിറ്റ് ചെയ്തവ[തിരുത്തുക]

  • യൂണിവേഴ്സിറ്റി കോളെജ് കവിതകൾ
  • കർപ്പൂരമഴ (പി.യുടെ കവിതകൾ)
  • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 കവി ഡി വിനയചന്ദ്രൻ അന്തരിച്ചു
  2. 2.0 2.1 "കവി ഡി വിനയചന്ദ്രൻ അന്തരിച്ചു-മാതൃഭൂമി ഓൺലൈൻ - ഫെബ്രുവരി 11 2013". Archived from the original on 2013-02-11. Retrieved 2013-02-11.
  3. "പുഴ.കോമിൽ ഡി.വിനയചന്ദ്രന്റെ പ്രൊഫൈൽ". Archived from the original on 2008-03-09. Retrieved 2009-12-19.
  4. "ആശാൻ അവാർഡ് വിനയചന്ദ്രൻ സ്വീകരിക്കുന്നു". 2006-10-15. Archived from the original on 2007-10-01. Retrieved 2006-11-30.
  5. Kerala Sahithya Academy award winners

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഡി._വിനയചന്ദ്രൻ&oldid=3804882" എന്ന താളിൽനിന്ന് ശേഖരിച്ചത്