കവ്വായി കായൽ
കേരളത്തിലെ വലിയ മൂന്നാമത്തെ കായലും[1]ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ് കവ്വായി. കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായൽ. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കവ്വായി കായലിൽ ധാരാളം ദ്വീപുകളുണ്ട്.
വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്.
പെരുവമ്പ, കവ്വായി, രാമപുരം എന്നീ നദികൾ ഈ കായലിലാണ് പതിക്കുന്നത്. മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്. മനുഷ്യ നിർമ്മിതമായ സുൽത്താൻ തോട് കവ്വായി കായലിനേയും വളപട്ടണം പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജൈവജാലങ്ങൾ
കവ്വായി കായൽ അപൂർവയിനം ദേശാടന പക്ഷികളുടെ താവളമാണ്. കൂടാതെ അപൂർവയിനം കണ്ടൽ ചെടികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ്[1]. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായിക്കായലിന്റെ പ്രത്യേകതയാണ്. വിനോദസഞ്ചാര സാധ്യതയും ഏറെയാണ്.
[തിരുത്തുക] ദേശീയ നീർത്തട പദവി
കൈയേറ്റവും മണൽ വാരലും മറ്റും കാരണം കായൽ നശിക്കുകയും ജൈവവൈവിധ്യങ്ങൾക്ക് കനത്ത നഷ്ടം സംഭവിക്കുകയും ചെയ്യുകയാണ് കവ്വായി കായലിന് ദേശീയ നീർത്തട പദവി ലഭ്യമാക്കുന്ന നടപടി പുരോഗമിക്കുന്നു. കായലിന് രാംസർസൈറ്റ് പദവി ലഭ്യമാക്കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടിരുന്നത്. 25000 പക്ഷികൾ ഉണ്ടെങ്കിൽ മാത്രമേ ഈ അന്താരാഷ്ട്ര പദവി ലഭിക്കുകയുള്ളൂ. ഇത്രയും ദേശാടനപക്ഷികൾ ഇവിടെ ഉണ്ടാവില്ല. കാട്ടാമ്പള്ളി ചതുപ്പുകൂടി ഉൾപ്പെടുത്തിയാൽ മാത്രമായിരിക്കും രാംസർസൈറ്റ് പദവി ലഭിക്കുക. അല്ലാത്തപക്ഷം ദേശീയ പദവിയുള്ള രണ്ട് നീർത്തടങ്ങളായി പ്രഖ്യാപിക്കേണ്ടിവരും.
[തിരുത്തുക] ഇവയും കാണുക
- പയ്യന്നൂർ പുഴ
- പാലത്തര പുഴ
- കുണിയൻ പുഴ
- പുതിയ പുഴ
- പേരാപുഴ
- പെരുമ്പ പുഴ
- ചങ്കുരിചാൽ
- ഉളിയത്ത് കടവ്
- കണ്ടൽക്കാടുകൾ
- വളപട്ടണം പുഴ
- കുപ്പം പുഴ
- രാമപുരം പുഴ
- കാവേരി പുഴ
- ഒളവറ പുഴ
- കാര്യങ്കോട് പുഴ
- നീലേശ്വരം പുഴ
- ചിത്താരിപ്പുഴ
- ചന്ദ്രഗിരിപ്പുഴ
[തിരുത്തുക] അവലംബം
- ↑ 1.0 1.1 മാതൃഭൂമി (2009 ഡിസംബർ 4). "'കവ്വായി കായൽ: മൂല്യങ്ങളും ഭീഷണികളും' സെമിനാർ നാളെ" (മലയാളം ഭാഷയിൽ) (html). മാതൃഭൂമി. http://www.mathrubhumi.com/localnews/story.php?id=44306&v_id=29, ശേഖരിച്ചത്: 2010 ജനുവരി 2.