ശംഖുമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശംഖുമുഖം കടൽപ്പുറം
Stone Pavilion at Sangumukham beach, Trivandrum
ശംഖ്മുഖം കടൽത്തീരത്തെ മത്സ്യകന്യകയുടെ ശില്പം

തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധകടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകൾ

ശംഖുമുഖം കടൽത്തീരം - ഒരു രാത്രിവീക്ഷണം

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് ഈ കടൽത്തീരം. ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്. കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക്’ ഇവിടെയാണ്.

ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ശംഖുമുഖത്തെ ജലകന്യക ശില്പം. രാത്രി കാഴ്ച

[തിരുത്തുക] എങ്ങനെ എത്തിച്ചേരാം?

നഗരത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ ലഭ്യമാണ്. 1.എം.ജി. റോഡ് വഴി പാളയത്ത് ചെന്ന്, കേരള സർവ്വകലാശാലക്ക് മുന്നിൽകൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക്, പേട്ട, ചാക്ക വഴി ശംഖുമുഖത്ത് എത്തിച്ചേരാം. 2.കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം.

[തിരുത്തുക] സമീപത്തുള്ള മറ്റ് ആകർഷണങ്ങൾ

1.വെട്ടുകാട് ക്രിസ്തുരാജത്വ ദേവാലയം - 3 കി.മി

2.വലിയതുറ കടൽപ്പാലം - 3 കി.മീ

വലിയതുറ കടൽപ്പാലം

3.വേളി ബോട്ട് ക്ലബ്ബ് - 4 കി.മീ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Shankumugham Beach എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ശംഖുമുഖം&oldid=1290491" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ