തത്തമംഗലം കുതിരവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Body-painted men during Kuthiravela 2005

കേരളത്തിലെ പാലക്കാട് ജില്ലയിലെ തത്തമംഗലം ഗ്രാമത്തിൽ നടക്കുന്ന ഒരു ഉത്സവമാണ് തത്തമംഗലം കുതിരവേല അല്ലെങ്കിൽ അങ്ങാടിവേല. വേല എന്ന മലയാള പദത്തിന്റെ അർത്ഥം ഉത്സവം എന്നാണ്. ഈ ഉത്സവത്തിന്റെ ഭാഗമായി നാട്ടുകാർ പ്രശസ്തമായ കുതിരപ്പന്തയം നടത്തുന്നു. കുതിരയോട്ടക്കാ‍ർ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്നാണ് എത്തുക.

കരി പുരട്ടിയ പല പുരുഷന്മാരെയും കുതിരവേലയ്ക്ക് കാണാം. ഇവർ കുതിരയോട്ടം കാണുവാനായി‍ റോഡരികിൽ നിൽക്കുന്ന കാണികളെ നിയന്ത്രിക്കുന്നു. ഇത് കരിവേല എന്ന് അറിയപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തത്തമംഗലം_കുതിരവേല&oldid=3633546" എന്ന താളിൽനിന്ന് ശേഖരിച്ചത്