മുഴപ്പിലങ്ങാട്‌ കടപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുഴപ്പിലങ്ങാട് ബീച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്ഷാംശവും രേഖാംശവും: 11°47′51.75″N 75°26′29.34″E / 11.7977083°N 75.4414833°E / 11.7977083; 75.4414833

മുഴപ്പിലങ്ങാട് കടപ്പുറത്തെ ശിലകൾ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് കടപ്പുറം. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക കടപ്പുറം ഇതാണ്‌. പറശ്ശിനിക്കടവ് തീരത്തേക്കുള്ള വഴിയായി തെങ്ങിൻ‌തോപ്പുകൾക്ക് ഇടയ്ക്കൂടെ ഒരു കല്ലുപാകാത്ത വളഞ്ഞുപുളഞ്ഞ പാതയുണ്ട്. 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തം തീർത്ത് വടക്കേ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യം നൽകുന്നു. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലത്തിലാണ് സുന്ദരമായ ധർമ്മടം ദ്വീപ് (പച്ചത്തുരുത്ത്). ഇങ്ങനെ തീരത്തിന്റെയും ദ്വീപിന്റെയും ഒരു സംഗമം കേരളത്തിൽ വിരളമാണ്[അവലംബം ആവശ്യമാണ്].

ഉള്ളടക്കം

[തിരുത്തുക] എത്താനുള്ള വഴി

  • അടുത്തുള്ള പട്ടണങ്ങൾ / റെയിൽ‌വേ സ്റ്റേഷനുകൾ :
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - 100 കി.മീ അകലെ

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Muzhappilangad Beach എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ