കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
| കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം | |||
|---|---|---|---|
| IATA: none – ICAO: none | |||
| ചുരുക്കത്തിൽ | |||
| സ്ഥലം | മൂർഖൻ പറമ്പ്,മട്ടന്നൂർ, കേരളം | ||
| വെബ്‌സൈറ്റ് | |||
| റൺവേകൾ | |||
| ദിശ | നീളം | തറനിർമ്മിച്ചിരിക്കുന്നത് | |
| m | ft | ||
| 07/25 [1] | 3400 [1] | ||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ ഉദ്ദേശിക്കുന്ന ഒരു വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകും ഇത്. 2010 ഡിസംബർ 17-നു് ഇതിന്റെ തറക്കല്ലിടൽ കേരള മുഖ്യമന്ത്രി അച്യുതാനന്ദൻ നിർവ്വഹിച്ചു[2].
[തിരുത്തുക] ചരിത്രം
1996 ജനുവരി 19-നു് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്[2]. തുടർന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള കേരള സർക്കാറും ഇതിനു വേണ്ടി പ്രവർത്തിച്ചു. അന്ന് മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ സർവ്വകക്ഷി കർമ്മ സമിതി രൂപം കൊണ്ടു. എങ്കിലും ഈ പ്രവർത്തനം സർക്കാർ തലത്തിൽ ഏറെ പുരോഗമിച്ചില്ല[2].
2005 ഏപ്രിൽ 29-നു് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിനു തത്വത്തിൽ അംഗീകാരം നൽകി. തുടർന്ന് അന്നത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭ 192 ഏക്കർ ഭൂമി ഏറ്റെടുത്തു.തുടർന്ന് ഭരണത്തിൽ അധികാരത്തിലേറിയ അച്യുതാനന്ദൻ സർക്കാർ ഭൂമി ഏറ്റെടുക്കലിനു കിൻഫ്രയെ ഏർപ്പെടുത്തി. ഫാസ്റ്റ് ട്രാക്കിൽ 2000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലായി മുൻ എയർ ഇന്ത്യ ചെയർമാനായിരുന്ന വി. തുളസീദാസിനെ വിമാനത്താവളം സ്പെഷൽ ഓഫീസറായി നിയമിച്ചു[2]. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ചെയർമാനായി കിയാൽ(KIAL, Kannur International Airport Limited) എന്നൊരു കമ്പനിയും രൂപീകരിച്ചു. പൊതുമേഖലാ സ്വകാര്യ സംരഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയിൽ വിമാനത്താവളം പണിയാമെന്ന കരാറിൽ 2010 ഫെബ്രുവരി 27-നു് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവിൽ വന്നു[2].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "Airport Project". Kannur International Airport. 2010. http://www.kannurairport.org/index.php/airport, ശേഖരിച്ചത്: 2 September 2010.
- ↑ 2.0 2.1 2.2 2.3 2.4 ആവേശം വാനോളം; വിമാനത്താവളം നിർമാണോദ്ഘാടനം ഇന്ന്