വള്ളംകളി
കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.
വള്ളംകളിയിൽ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങൾ ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.
ഏറ്റവും പ്രശസ്തമായ വള്ളംകളികൾ[തിരുത്തുക]
- നെഹ്റു ട്രോഫി വള്ളംകളി - ആലപ്പുഴ
- മൂലം വള്ളംകളി - ചമ്പക്കുളം
- ഉതൃട്ടാതി വള്ളംകളി - ആറന്മുള
- കല്ലടജലോോത്സവം കൊല്ലം
- കുമരകം വള്ളംകളി
- പായിപ്പാട് ജലോത്സവം - ഹരിപ്പാട്
- ഓണം ജലോത്സവം - ചങ്ങനാശ്ശേരി
- നീരേറ്റുപുറം പമ്പാ ജലോത്സവം - നീരേറ്റുപുറം
കേരളത്തിലെ മറ്റു വള്ളംകളികൾ[തിരുത്തുക]
- എ.ടി.ഡി.സി. (ആലപ്പുഴ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ) വള്ളം കളി, ആലപ്പുഴ.
- രാജീവ് ഗാന്ധി വള്ളംകളി, പുളിങ്കുന്ന്
- നീരേറ്റുപുറം പമ്പ വള്ളംകളി
- കരുവാറ്റ വള്ളംകളി
- കവണാറ്റിങ്കര വള്ളംകളി
- കുമരകം അർപ്പൂക്കര വനിതാ ജലമേള
- കോട്ടയം മഹാത്മാ വള്ളം കളി, മാന്നാർ
- താഴത്തങ്ങാടി വള്ളംകളി, കോട്ടയം
- കോട്ടപ്പുറം വള്ളംകളി
- ഇന്ദിരാഗാന്ധി വള്ളംകളി - എറണാകുളം
- കൊടുങ്ങല്ലൂർ - കുമാരനാശാൻ സ്മാരക വള്ളംകളി, പല്ലന
- എരൂർ-ചമ്പക്കര വള്ളംകളി, എറണാകുളം
പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]
- നെഹറു ട്രോഫി വള്ളം കളി
- Google video of Vallamkalli
- Online game on Vallamkali at www.gamezindia.com
- Snake Boat Race
|
|||||