കള്ളനും പോലീസും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലും തമിഴ്നാട്ടിലും ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

കള്ളന്മാരെ പിടിക്കുന്നത് പോലെ കളിക്കുന്നതു കാരണം കൊണ്‌ടാണ്‌ ഈ കളിക്ക് ഈ പേരു ലഭിച്ചത്.

കളിക്കുന്ന വിധം[തിരുത്തുക]

കളിക്കാരുടെ എണ്ണം ഒരു പ്രശ്നം അല്ല. തപ്പ് ഇട്ട് തോറ്റ ആളെ പോലീസ് ആക്കുന്നു. ബാക്കിയുള്ളവര് കള്ളന്മാര്. പോലീസ് കള്ളന്മാരെ പിടിക്കാനോടും. കള്ളനെ പിടിച്ചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു. അങ്ങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.

"https://ml.wikipedia.org/w/index.php?title=കള്ളനും_പോലീസും&oldid=3942747" എന്ന താളിൽനിന്ന് ശേഖരിച്ചത്