ചങ്ങനാശ്ശേരി ജലോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചങ്ങനാശ്ശേരി ജലോത്സവം

പുത്തനാറ്റിലെ ചങ്ങനാശ്ശേരി ജലോത്സവം
നദി, സ്ഥലം പുത്തനാർ, ചങ്ങനാശ്ശേരി
ആരംഭിച്ചത്
ട്രോഫിയുടെ പേർ ചങ്ങനാശ്ശേരി ട്രോഫി

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറയിൽ പുത്തന്നാറിൽ എല്ലാ വർഷവും ചിങ്ങമാസത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഒരു വള്ളംകളിയാണ് ചങ്ങനാശ്ശേരി ജലോത്സവം. കേരളത്തിലെ പ്രശസ്തമായ വള്ളംകളികളിൽ ഒന്നാണ് ഇത്. വർഷങ്ങളായി നിന്നുപോയിരുന്ന ഈ ജലോത്സവം ചങ്ങനാശ്ശേരിയുടേയും, കുട്ടനാടിന്റേയും വിനോദസഞ്ചാര വികസനത്തിനായി ആണ് പുനരാംഭിച്ചത്. ചെണ്ടമേളങ്ങളുടേയും മറ്റു നിറപകിട്ടുകളുടേയും അകമ്പടിയോടുകൂടി ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമാണ്.

ഉള്ളടക്കം

[തിരുത്തുക] ചങ്ങനാശ്ശേരി ടോഫി

2008-ലാണ് ചങ്ങനാശ്ശേരി ടോഫി ജലോത്സവം പുനഃരാരംഭിച്ചത്.

[തിരുത്തുക] 2011

നാലാമത് ചങ്ങനാശ്ശേരി ജലോത്സവം ഓക്ടോബർ 09-നാണ് നടന്നത്. പതിനാറു വള്ളങ്ങളാണ് 2011-ൽ ചങ്ങനാശ്ശേരി ജലോത്സവത്തിൽ പങ്കെടുത്തത്. നെടുംബ്രം വിന്നേഴ്സ് ബോട്ട്സ് ക്ലബിന്റെ കരുവാറ്റ ശ്രീവിനായകനാണ് ഒന്നാം സ്ഥാനം നേടിയത്. നീരേറ്റുപുറം എൻ.ബി.സി. ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനായിരുന്നു രണ്ടാം സ്ഥാനത്ത്. ചുണ്ടൻ വിഭാഗത്തിൽ രണ്ടു വള്ളങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്പുഴക്കരി കുട്ടനാട് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ വിജയിച്ചു. മനക്കച്ചിറ ബോട്ട് ക്ലബിന്റെ മാമ്മുടനായിരുന്നു രണ്ടാം സ്ഥാനം. ചുരുളൻ വിഭാഗത്തിൽ കിടങ്ങറ ബോട്ട് ക്ലബിന്റെ കോടിമത ഒന്നാം സ്ഥാനവും വെളിയനാട് മംഗളം ബോട്ട് ക്ലബിന്റെ വേലങ്ങാടൻ രണ്ടാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആലപ്പുഴ അഴിക്കൽ ബോട്ട് ക്ലബിന്റെ അമ്പലക്കാടൻ ഒന്നാം സ്ഥാനവും, ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ പുന്നത്തറ വെങ്ങാഴി രണ്ടാം സ്ഥാനവും നേടി. ധനമന്ത്രി ഉദ്ഘാടനം ചെയ്ത ജലോത്സവം ചങ്ങനാശ്ശേരി നഗരസഭാ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജ് ഫ്ലാഗ്ഓഫ് ചെയ്തു.

[തിരുത്തുക] കേരളത്തിലെ പ്രശസ്തമായ മറ്റു വള്ളംകളികൾ


[തിരുത്തുക] വള്ളംകളി നടക്കുന്ന സ്ഥലം

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനഭിമുഖമായി ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴവരെയുള്ള പുത്തനാറിലാണ് ഓണം ജലോത്സവം അരങ്ങേറുന്നത്. ചങ്ങനാശ്ശേരി, മനക്കച്ചിറയിലാണ് ഇത്.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=ചങ്ങനാശ്ശേരി_ജലോത്സവം&oldid=1128196" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി