മീൻകുന്ന് കടപ്പുറം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷാംശവും രേഖാംശവും: 11°54′43.77″N 75°19′11.04″E / 11.9121583°N 75.3197333°E
കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു കടൽത്തീരമാണ് മീൻകുന്ന് കടപ്പുറം. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. കണ്ണൂർ ജില്ലാ ആസ്ഥാനത്തുനിന്നും 10 കിലോമീറ്റർ അകലെ അഴീക്കോട് ഗ്രാമത്തിലാണ് ഈ കടൽത്തീരം. കണ്ണൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള പയ്യമ്പലം ബീച്ചിന്റെ ഭാഗമാണ് മീൻകുന്ന് ബീച്ച്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
മീൻ, കുന്ന് എന്നീ മലയാള പദങ്ങൾ ചേർന്നാണ് മീൻകുന്ന് എന്ന പേര് ഉണ്ടായത്.
[തിരുത്തുക] എത്തിച്ചേരാൻ
മീൻകുന്ന് കടപ്പുറത്ത് നിന്ന് 12 കിലോമീറ്റർ ദൂരത്തുള്ള കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്നോ അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ചിറയ്ക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്നോ ഇങ്ങോട്ട് ഓട്ടോറിക്ഷ വഴി എത്തിച്ചേരാവുന്നതാണ്. 93 കിലോമീറ്റർ ദൂരെയുള്ള കരിപ്പൂർ വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. [1]
[തിരുത്തുക] അവലംബം
[തിരുത്തുക] ഇതും കാണുക
വിക്കിമീഡിയ കോമൺസിലെ Meenkunnu Beach എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: