നെടുംകോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Travancore lines map.jpg
നെടുംങ്കോട്ടയുടെ ഏകദേശ ഭൂപടം

നെടുംകോട്ട ആംഗലേയത്തിൽ Travancore Lines, ധർമ്മരാജ കാർത്തിക തിരുനാൾ രാമവർമ മഹാരാജാവിന്റെ ഭരണ കാലത്ത് മധ്യ കേരളത്തിന് കുറുകേ നിർമ്മിച്ച, ടിപ്പു കോട്ട എന്നും വിളിച്ചിരുന്ന ഇതിന്റെ ഒരറ്റം കടലിനേയും മറ്റേ അറ്റം പശ്ചിമഘട്ടത്തിലെ ആനമലയേയും ബന്ധിപ്പിച്ചു കൊണ്ടാണ് സ്ഥിതി ചെയ്തിരുന്നത്. 40 മുതൽ 50 അടിവരെ ഉയരവും ഇതിനുണ്ടായിരുന്നു. 56 കി.മീ. ആണ് ഇതിന്റെ നീളം എന്ന് 1926-ല് തിട്ടപ്പെടുത്തുകയുണ്ടായി. [1] പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഇന്ന് ഒരു സ്മാരകമായി മാത്രം നിലനിൽക്കുന്നു.[2]

പശ്ചാത്തലം[തിരുത്തുക]

നെടുംങ്കോട്ടയുടെ കോട്ടവാതിൽ നിന്നിരുന്ന ചാലക്കുടിയിലെ പാലമുറി എന്ന സ്ഥലത്തെ സ്മാരകം, കോട്ടയുടെ അവശിഷ്ടങ്ങളും കാണാം

ഇപ്പോഴത്തെ കേരളത്തിന്റെ ഭൂരിഭാഗം വടക്കൻ പ്രദേശങ്ങളുടേയും അധിപനായിരുന്ന സാമൂതിരിക്ക് കൊച്ചി രാജാക്കൻ‌മാരുമായിട്ട് നീണ്ട നാളത്തെ ശത്രുത നിലനിന്നിരുന്നു. കൊച്ചിയിലെ രാജവംശത്തിന്റെ സ്വരൂപം ആയിരുന്ന പെരുമ്പടപ്പു പ്രദേശം സാമൂതിരി കീഴടക്കിയിരുന്നു. സാമൂതിരിയുടെ ശക്തിയും പ്രതാപവും വർദ്ധിച്ചപ്പോൾ, സാമൂതിരി കൊച്ചിക്കും തിരുവിതാംകൂറിനും ഭീഷണീയായിത്തീർന്നു കൂടാതെ കൊച്ചി രാജ്യത്തിനു നേരെ നിരന്തരമായ ആക്രമണങ്ങളും തുടങ്ങി. മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലിയും തിരുവിതാംകൂർ ലക്ഷ്യമിട്ടുതുടങ്ങി. ഈ അവസരത്തിലാണ് തിരുവിതാംകൂർ മഹാരാജാവായിരുന്ന ധർമ്മരാജ കാർത്തിക തിരുന്നാളും കൊച്ചി മഹാരാജാവും കൂടി ആലോചിച്ച് ഒരു വൻ മതിൽ പണിയാൻ തിരുമാനിച്ചത്. പിന്നീട് സാമൂതിരിയുടെ രാജ്യം മൈസൂരിലെ സൈന്യാധിപനായിരുന്ന ഹൈദരാലി പിടിച്ചടക്കുകയും,കൊച്ചിയും തിരുവിതാംകൂറിനേയും ഒറ്റയടിക്കു കൈയടക്കാൻ ശ്രമിച്ച ഹൈദരാലിയുടെ മകൻ ടിപ്പുസുൽത്താന് തടയായതു ഈ വൻ മതിലാണ്.[3] 1789-ൽ ടിപ്പു സുൽത്താൻ ‍കൊച്ചിയെ ആക്രമിക്കുന്നതിനായി പുറപ്പെട്ട വഴിയിൽ പ്രധാന തടസ്സമായിരുന്നത് ചാലക്കുടിക്കടുത്തുള്ള ഈ നെടുങ്കോട്ടയാണ്. ചാലക്കുടിയിലെ മുരിങ്ങൂരിലെ കോട്ടമുറി എന്ന സ്ഥലത്ത വച്ച് നെടുങ്കോട്ടയുടെ മേൽ 1790 മാർച്ച 2 നു ആക്രമണം തുടങ്ങി ഏപ്രിൽ 21-നാണ് വിജയം കൈവരിച്ചത്.[4] ഈ സ്ഥലം പിന്നീട് കോട്ടമുറി എന്നറിയപ്പെട്ടു. എന്നാൽ ബ്രിട്ടീഷുകാർ മൈസൂർ ആക്രമിക്കാൻ പദ്ധതിയിടുന്നു എന്നറിഞ്ഞ ടിപ്പു സുൽത്താൻ പിന്മാറ്റുകയായിരുന്നു.

മതിൽ‍[തിരുത്തുക]

ഇപ്പോഴുള്ള തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഈ കോട്ടയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യ്തിരുന്നത്. ഡിലനോയ് എന്ന ഡച്ച് നാവിക സൈന്യാധിപനാണിത് രൂപകല്പനചെയ്യ്‌ത്, തിരിവിതാംകൂറിലെ ദളവ അയ്യപ്പൻ മാർ‌ത്താണ്ഡൻ പിള്ളയുടേയും കൊച്ചിയിലെ മന്ത്രിയായ കോമി അച്ചന്റേയും നേതൃത്വത്തിൽ ആയിരുന്നു കോട്ട പണിതത്. ഡിലനോയ് വടക്കൻ പറവൂരിൽ തമ്പടിച്ച് പണിയുടെ മേൽനോട്ടം വഹിച്ചു. 1766 ൽ ഹൈദരലി കൊച്ചി ആക്രമിച്ചപ്പോഴേക്കും കൊട്ടപണിഞ്ഞു കഴിഞ്ഞിരുന്നു.[5]. ഇടയ്ക്കിടക്ക് കോട്ട വാതിലും അതിനു ചേർന്ന് ചുറ്റു മതിലും വെടിക്കോപ്പ് ശാലയും നിർമ്മിച്ചിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത്, അവിടവിടെ വരുന്ന പുഴകളും മലകളും ഉൾപ്പെടുത്തി പാഴ്ച്ചെലവുകൾ ഒഴിവാക്കിക്കൊണ്ടാണ് ഈ കോട്ട പണിതിരിക്കുന്നത്.

വിസ്തൃതി[തിരുത്തുക]

മുരിങ്ങൂർ കോട്ടമുറി എന്ന സ്ഥലത്ത് കോട്ടനിന്നിരുന്ന ഭാഗത്തുകൂടെ ഇന്ന് ദേശീയ പാത 47 കടന്നു പോകുന്നു

ഈ വൻമതിൽ സമുദ്ര തീരത്തെ പള്ളിപ്പുറം കോട്ടയിൽ നിന്ന് ആരംഭിച്ച് ചേന്ദമംഗലം പുഴ വരെ എത്തുന്നു. തുടർന്ന് കൊടുങ്ങല്ലൂർ കോട്ടയുടെ കോട്ടുമുക്കിൽ നിന്നും പുനരാരംഭിച്ച് കൊടുങ്ങല്ലൂർ കായലിൽ എത്തിചേരുന്നു. കായലിന്റെ കിഴക്കേ തീരത്തേ കൃഷ്ണൻ കോട്ടയിൽ നിന്നാണ് വൻമതിൽ അക്ഷരാർഥത്തിൽ തുടങ്ങുന്നത്. സമ്പാളൂർ ഗ്രാമത്തിൽ കൂടി ഇത് പിന്നെ കിഴക്കോട്ട് ഏഴാറ്റുമുഖത്ത് ചാലക്കുടിപ്പുഴ യിൽ ചെന്ന് മുട്ടുന്നു.പിന്നെ പുഴക്കക്കരെനിന്നും ആനമലയുടെ താഴ്‌വാരം വരെ നീണ്ടുപോകുന്നു. പൊയ്യയിൽ നിന്നു കോട്ടനിര വടക്കോട്ട് നിങ്ങിക്കൊണ്ടിരുന്നു. പടിഞ്ഞാറു പുഴവഴിക്കുള്ള ശത്രുവിന്റെ മാർഗ്ഗം തടയുന്ന തരത്തിൽ കരിയാപ്പിള്ളിയിലും പള്ളിപ്പുറം കോട്ടയുടെ കിഴക്കേക്കരയിലും പറവൂറ് തെക്കേഅറ്റത്തു ചാത്തനാട്റ്റും നിർമ്മിച്ചിരുന്ന ംഅറ്റു കോട്ടകൾ ഈ കോട്ടയുടെ അനുബന്ധങ്ങളായി പ്രവർത്തിച്ചു.

മറ്റു സവിശേഷതകൾ[തിരുത്തുക]

കൊച്ചി സർക്കാറിന്റെ പുരാവസ്തുശാസ്ത്രജ്ഞനായിരുന്ന പി അനുജനച്ചൻ 35 മൈൽ(56 കി.മീ) ദൈർഘ്യമുൾല ഈ ചരിത്ര സ്മാരകം 1926-ല് 5 ദിവസം കൊണ്ട് നടന്നു കണ്ട് കുറിപ്പുകൾ രേഖപ്പെടുത്തുകയുണ്ടായി.[1] നിരവധി കൊത്തളങ്ങൾ, ഓരോ കി.മീറ്ററും ഇടവിട്ടുപട്ടാള സന്നാഹങ്ങൾ, തന്ത്ര പ്രധാനസ്ഥലങ്ങളിൽ മതിലിനോട് ചേർന്ന് വെടിമരുന്നു കലവറകളും കോട്ടനിരയുടെ ഭാഗമായിരുന്നു.[2] നിശ്ചിതദൂരത്തിൽ ഇടവിട്ടു വട്ടകോട്ടകളും കോട്ടയുടെ ഭാഗമായിരുന്നു. 56 കി.മീ. നീളവും, 40 മുതൽ 50 അടി വരെ ഉയരവും ഉണ്ടായിരുന്ന ഈ കോട്ടയുടെ വടക്കുഭാഗം ചേർന്ന് ഉടനീളം 16 അടി വീതിയും 20 അടിയോളം ആഴവും ഉള്ള കിടങ്ങും നിർമിച്ചിരുന്നു. കൂടാതെ നട്ടുപിടിപ്പിച്ച മുൾക്കാടുകളും മുളങ്കാടുകളും കൊണ്ടുള്ള മറ്റൊരു കോട്ടയും വടക്കുഭാഗത്തായി കിടങ്ങിനു കാവൽ ഉണ്ടായിരുന്നു. സൈന്യത്തിന് ശുദ്ധജലം ലഭിക്കനായി ഇടക്കിടക്ക് കിണറുകൾ കുഴിച്ചിരുന്നു. കോട്ടനിരയിൽ അവിടവിടായി കാണുന്ന കൊത്തളങ്ങൾ ഒരു പ്രത്യേകതയായിരുന്നു. ഈ കൊത്തളങ്ങൾ ഉയരം കൂടിയ ഭാഗങ്ങളിൽ പുറത്തേക്ക് തള്ളി നിൽകുമായിരുന്നു. മുമ്മൂന്നു ഫർലോങ്ങ് ദൂരത്തിൽ പട്ടാളക്കരുടീ വ്യൂഹങ്ങൾ നിന്നിരുന്നു. യൂറോപ്യൻ മാതൃകയിൽ പണിത ഇത് ഡിലനോയിയുടെ സംഭാവനയാണ്. അവിടവിടെയായി വട്ടക്കോട്ടകളും പട്ടാളക്കാർക്ക് താമസിക്കാനുള്ള 60-ല് പരം താവളങ്ങളും ഉണ്ടായിരുന്നു. 100-ല് പരം പട്ടാളക്കാർക്ക് ഒരേ സമയം ഒളിച്ചിരിക്കാൻ പറ്റുന്ന ഗുഹ ഈ കോട്ടയുടെ ശില്പ തന്ത്രത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു[3]

കേരളത്തിന്റെ ചരിത്രം
ഇന്ത്യയുടെ ചരിത്രം
. പ്രാചീന ശിലായുഗം 70,000–3300 BC
· മധ്യ ശിലായുഗം · 7000–3300 BC
. നവീന ശിലായുഗം 3300–1700 BC
. മഹാശില സംസ്കാരം 1700–300 BC
.ലോഹ യുഗം 300–ക്രി.വ.
· ഗോത്ര സംസ്കാരം
.സംഘകാലം
· രാജ വാഴ്ചക്കാലം · 321–184 BC
· ചേരസാമ്രാജ്യം · 230 –ക്രി.വ. 300
· ‍നാട്ടുരാജ്യങ്ങൾ · ക്രി.വ.300–1800
· പോർളാതിരി · 240–550
· നാട്ടുരാജ്യങ്ങൾ · 750–1174
· സാമൂതിരി · 848–1279
.ഹൈദരാലി 1700–1770
· വാസ്കോ ഡ ഗാമ · 1490–1596
. പോർട്ടുഗീസുകാർ 1498–1788
· മാർത്താണ്ഡവർമ്മ · 1729–1758
. ടിപ്പു സുൽത്താൻ 1788–1790
. ഡച്ചുകാർ 1787–1800
. ഈസ്റ്റ് ഇന്ത്യാ കമ്പനി 1790–1947
. സ്വാതന്ത്ര്യ സമരം 1800–1947
. മാപ്പിള ലഹള 1921
. ക്ഷേത്രപ്രവേശന വിളംബരം 1936
. കേരളപ്പിറവി 1956
നാട്ടുരാജ്യങ്ങളുടെ ചരിത്രം
കൊടുങ്ങല്ലൂർ · കോഴിക്കോട് · കൊച്ചി
വേണാട് · കൊല്ലം · മലബാർ · തിരുവിതാംകൂർ
മറ്റു ചരിത്രങ്ങൾ
സാംസ്കാരികം · നാവികം · ഗതാഗതം
മതങ്ങൾ . ആരോഗ്യം
രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര-സാങ്കേതികം ·
സാംസ്കാരിക ചരിത്രം
ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം
ഇസ്ലാം മതം . ജൈന മതം ബുദ്ധമതം
സിഖു മതം · നാഴികക്കല്ലുകൾ
തിരുത്തുക

ടിപ്പുസുൽത്താന്റെ അക്രമണം[തിരുത്തുക]

ടിപ്പു സുൽത്താൻ 1789 ല് ആദ്യശ്രമമെന്ന നിലയിൽ നെടുങ്കോട്ട പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായത്. 1789 ഡിസംബരീൽ തൃശ്ശൂർ എത്തിയ അദ്ദേഹം 24 ന് താഴേക്കാട് എന്ന സ്ഥലത്ത്( ഇന്നത്തെ കല്ലേറ്റുംകരക്കടുത്ത്) തമ്പടിച്ചു. പലിയ പീരങ്കികളും മറ്റും ഉറപ്പിക്കാനുള്ള സന്നഹങ്ങൾ ഒരുക്കി. 28ന്‌ രാത്രിയിൽ അദ്ദേഹം 14000 കാലളോടും 500 വഴിപണിക്കാരോടും ചേർന്ന് ചുറ്റിത്തിരിഞ്ഞുള്ള വഴിക്ക് ചെറു പുത്തുമല എന്ന ഭാഗത്തെ കോട്ടയുടെ വലത്തുഭാഗത്തേയ്ക്ക് കടക്കാൻ ഒരുങ്ങി പുറപ്പെട്ടു. ഇത് കാണീച്ചു കൊടുത്തത് തദ്ദേശവാസിയായ ഒരുത്തനാണ്. 29-നു കാലത്ത് 9 മണിക്ക് കോട്ടയുടെ ഉള്ളിൽ കടന്നു, എന്നാൽ സൈന്യത്തിന് വഴിയൊരുക്കുന്ന ജോലി മന്ദഗതിയിലായതിനാൽ സുൽത്താൻ നടന്നാണ് പോയത്. സുൽത്താൻ വരുന്ന മാത്രയ്ക്ക് തിരുവിതാംകൂർ സൈന്യം ഒഴിഞ്ഞ് ഒഴിഞ്ഞ് പോയിക്കൊണ്ടിരുന്നു. എന്നാൽ സൈന്യം അടുത്തെത്തിയപ്പോൾ തിരുവിതാംകൂറ് സേന എതിർക്കാൻ തുടങ്ങി. എന്നാൽ കോട്ടയുടെ ഒരു ഭാഗത്ത് ഒളിച്ചിരുന്ന തിരുവിതാംകൂർ സേന മൈസൂർ തോക്കു പട്ടാളം ഉള്ളിലേക്ക് കയറിയശേഷം പിറകിൽ നിന്ന് അപ്രതീക്ഷിതമായി വെടിയുതിർക്കാൻ തുടങ്ങി. ഓർക്കാപ്പുറത്തുള്ള ഈ ഒളിപ്പോര് മൈസൂർപ്പടയെ ശിഥിലമാക്കി. (മുരിങ്ങൂർ ഗ്രാമത്തിലുള്ള ഈ സ്ഥലം ഇന്നും വെടിമറപ്പറമ്പ് എന്നാണ് അറിയപ്പെടുന്നത്) ടിപ്പുവിന്റെ സേനാനായകൻ കൊല്ലപ്പെട്ടു, സൈന്യം പരക്കം പായാൻ തുടങ്ങി. എന്നാൽ തിരിച്ചുപോവാനുള്ള വഴി വീതികുറവായതിനാൽ കശപിശയാകുകയും പലരും കിടങ്ങിലേക്ക് വീണു മരിക്കുകയും ചെയ്തു. പല്ലക്കുകാർ കിടങ്ങിലേക്ക് വീണതിനാൽ ടിപ്പുസുൽത്താനും കിടങ്ങിലേക്ക് വീണു എങ്കിലും ഒരുവിധം രക്ഷപ്പെട്ടു. ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹത്തിന് മുടന്ത് വന്നതെന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

ഈ സംഭവത്തിനു ശേഷമാണ് വിഖ്യാതമായ “ഹലാക്കിന്റെ കോട്ട” എന്ന് ടിപ്പു സുൽത്താൻ വിശേഷണം നൽകിയത്. 2000 ത്തോളം മൈസൂർ പട്ടാളക്കാർ മരിച്ചു. തിരുവിതാംകൂറിൽ 200ഓളം സൈനികരും മരിക്കാനിടയായി. ടിപ്പുവിന്റെ 5 വെള്ളക്കാരായ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏതാനും പേരെ പേർതടവുകാരാക്കപ്പെട്ടു. അങ്ങനെ 1790 ജനുവരിയിൽ അദ്ദേഹം പൂർണ്ണമായും പിന്വാങ്ങി. എന്നാൽ കോട്ട തകർത്തേ മതിയാവൂ എന്ന അദ്ദേഹം ദൃഡ നിശ്ചയം ചെയ്തു. ശ്രീരംഗപട്ടണം, ബാംഗളൂർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പോഷക സേന വരുന്നതു വരെ അദ്ദേഹം വിശ്രമിച്ചു.

1790 ഏപ്രിൽ 15ന് കൂടുതൽ സേനാബലത്തോടു കൂടി പീരങ്കികളും മറ്റും ഉപയോഗിച്ച് ഉഗ്രമായ ആക്രമണം അദ്ദേഹം അഴിച്ചു വിട്ടു. തിരുവിതാംകൂർ സൈന്യം തകർന്നു തരിപ്പണമായി. കിട്ങ്ങു നികത്തി കോട്ടക്കകത്തേയ്ക്ക് പ്രവേശിച്ചു. ആറു ദിവസം കോണ്ട് ഒരു കിലോമീറ്ററോളം ദൂരത്തിൽ നെടുങ്കോട്ടയുടെ ഭാഗം ഇടിച്ചു നിരത്തി. കൊടുങ്ങല്ലൂർക്ക് പിന്തിരിഞ്ഞോടിയ തിരുവിതാംകൂർ സൈന്യത്തെ പിന്തുടർന്ന് മേയ് 7 കൊടുങ്ങല്ലൂർ കോട്ടയിലും എത്തി. ഒന്നിനു പിറകേ ഒന്നായി മറ്റു അനുബന്ധ കോട്ടകളും പിടിച്ചടക്കി. എന്നാൽ തിരുവിതാംകൂർ ആക്രമിക്കാൻ പദ്ധതിയിട്ട് ആലുവാ തീരത്ത് വിശ്രമിക്കുമ്പോൾ ഒളിപ്പോരു നടത്താൻ തിരുവിതാംകൂർ സൈന്യം ശ്രമിച്ചു. ഭാഗ്യത്തിന് കാലവർഷം ആരംഭിക്കുകയും പെരിയാർ നദി കുത്തിഒലിച്ച് തീരത്ത് വിശ്രമിച്ചിരുന്ന പടയാളികളെ കൊന്നൊടുക്കി കടന്നു പോക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് തിരുവിതാംകൂർ രാജാവിന്റെ അഭ്യർത്ഥന മാനിച്ച് ഇംഗ്ലീഷ പട്ടാളം ശ്രീരംഗ പട്ടണം ആക്രമിക്കാനൊരുങ്ങി. ഈ വാർത്തയറിഞ്ഞ് ടിപ്പു ആക്രമണം ഉപേക്ഷിച്ച് മൈസൂർക്ക് മടങ്ങി.

നെടുങ്കോട്ട ഇന്ന്[തിരുത്തുക]

നെടുങ്കോട്ടയുറ്റെ അവശിഷ്ടങ്ങൾ അടുത്ത കാലം വരെ മുകുന്ദപുരം താലൂക്കിൽ അവിടവിടെയായി കാണാമായിരുന്നു. വട്ടക്കോട്ടയുടെ നാമത്റ്റിൽ മുകുന്ദപുരം താലൂക്കിലെ കിഴക്കൻ മലകളിൽ നെടുങ്കോട്ടയുടെ ഭാഗങ്ങൾ നിലനിന്നിരുന്നു. കല്ലൂർ ഗ്രാമത്തിൽ പെട്ട പ്രസ്തുത സ്ഥലങ്ങൾ1908-ല് സർവ്വേ നടക്കുമ്പോൾ സം‍രക്ഷിത വനങ്ങൾ ആയിരുന്നു. എന്നാൽ പിന്നീടുണ്ടായ പുറമ്പോക്ക് കയ്യേറ്റങ്ങളുടെ ഫലമായി മിക്ക സ്ഥലങ്ങളും മാഞ്ഞു പോകാനിടയായി. എങ്കിലും ചാലക്കുടി-അഞ്ചൽ റൊഡിലുൾല ചില ഭാഗങ്ങളിൽ കോട്ടയുടെ അവശിഷ്ടങ്ങൾ പുരാവസ്തു വകുപ്പ് സം‍രക്ഷിത പ്രദേശമായി നിലനിർത്തിയിരിക്കുന്നു.

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Nedumkotta എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. http://www.voiceofdharma.com/books/tipu/appe02.htm
  2. കേരള സർക്കാരിന്റെ നരവംശശാസ്ത്ര വിഭാഗത്തിന്റെ വെബ്സൈറ്റ്, ശേഖരിച്ചത് 2007 ഏപ്രിൽ 23
  3. ഹലാക്കിന്റെ കോട്ട (പിശാചിന്റെ കോട്ട) എന്നു ടിപ്പു വിശേഷിപ്പിച്ചതായി ഗ്രന്ഥകാരൻ ശ്രീ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  4. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 154; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
  5. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങൾ - തൃശൂർ ജില്ല, പേജ് 74,കേരള സാഹിത്യ അക്കാദമി, 2003

കുറിപ്പുകൾ[തിരുത്തുക]

  • ^ The Rampart and the ditch are still visible." Report of the Adminsitration of the public works department in the cochin state 1091 M.E. Govt. Press, Ernakulam. 1917
  • ^ ഏ.ഡി 1761 നോടടുപ്പിച്ച് മൈസൂർ ആക്രമണത്തെ തടുക്കാൻ മുകുന്ദപുരം താലൂക്കിൽ കൃഷ്ണങ്കോട്ട മുതൽ ആനമല വരെ 35 മൈൽ നീളത്തിൽ കെട്ടിയിരുന്ന ചരിത്രപ്രസിദ്ധമായ നെടുങ്കോട്ടയുടെ ഭാഗമാണ് പ്രസ്തുത ഗുഹ. . കൊച്ചിയിലെ പുരാവസ്തു ഗവേഷകനായിരുന്ന പിപ്. അനുജൻ ഈ കോട്ടയിലൂടെ അഞ്ചു ദിവസം കോണ്ട് യാത്ര നടത്തി. 100-ല് പരം പട്ടാളക്കാർക്ക് ഒരേ സമയം ഒളിച്ചിരിക്കാൻ പറ്റുന്ന ഗുഹ ഈ കോട്ടയുടെ ശില്പ തന്ത്രത്തിന്റെ പ്രത്യേകതയായിരുന്നു..... നിർമ്മാണച്ചെലവിന്റെ ഒരംശം കൊച്ചിയും മറ്റേത് തിരുവിതാംകൂറും വഹിച്ചു. 1789- ല് ടിപ്പു 700 ലധികം പട്ടാളക്കാരുമായി വന്ന് താഴേക്കാട് എന്ന സ്ഥലത്ത് തമ്പടിച്ചു. ഡിസംബർ 19 നു കോട്ടയുടെ മർമ്മപ്രധാനമായ ഭാഗം ഭേദിച്ചു ഇതാണ് കോട്ടമുറി... ഗുഹാമുഖം പിന്നീട് കാലക്രമത്തിൽ നികന്നു പോയതാണ്... വിവികെ വാലത്ത് റിസർച്ച് സ്കോളർ കേരള സാഹിത്യ അക്കാഡമി. തൃശ്ശൂർ -1 മാതൃഭൂമി 1978 ജൂലൈ 6. വ്യാഴാഴ്ച
  • ^ കോട്ട കണ്ടെത്തി.. മാള ജൂൺ 19- കൃഷ്ണൻ കോട്ട എന്ന സ്ഥലത്ത് ചേർമാൻ തുരുത്തി ഔസോ എന്നയാളുടെ പുരയീടത്തിന്റെ അടിയിൽ ഒരു വലിയ ഗുഹ കണ്ടെത്തി... അനവധിയാളുകൾ സ്ഥലം സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്.. സ്വ. ലേ. മാതൃഭൂമി 1978 ജൂൺ 20
"http://ml.wikipedia.org/w/index.php?title=നെടുംകോട്ട&oldid=1952224" എന്ന താളിൽനിന്നു ശേഖരിച്ചത്