തലശ്ശേരി കോട്ട
| തലശ്ശേരി കോട്ട | |
|---|---|
| തലശ്ശേരി, കണ്ണൂർ ജില്ല | |
|
|
|
| കോർഡിനേറ്റുകൾ | 11°44′54″N 75°29′10″E / 11.748292°N 75.486134°ECoordinates: 11°44′54″N 75°29′10″E / 11.748292°N 75.486134°E |
| നിർമ്മിച്ച വർഷം | 1708 |
| നിർമ്മിച്ചത് | ബ്രിട്ടീഷ് |
| Open to the public |
അതെ |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ, അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് തലശ്ശേരി കോട്ട. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാർ തീരത്ത് തങ്ങളുടെ സൈനിക ശക്തി പ്രബലമാക്കുന്നതിനായി 1708-ൽ സ്ഥാപിച്ചതാണ് ഈ കോട്ട. 1781-ൽ ഈ കോട്ട പിടിച്ചടക്കുവാനായി മൈസൂരിലെ രാജാവായ ഹൈദരലി വിഫലമായ ഒരു ശ്രമം നടത്തി. മലബാർ പിടിച്ചടക്കുവാനായി ഉള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്. അദ്ദേഹത്തിന്റെ പിൻഗാമിയും മകനുമായ ടിപ്പുസുൽത്താന് മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ അവസാനത്തിൽ മലബാർ ജില്ല ബ്രിട്ടീഷുകാർക്ക് അടിയറ വെയ്ക്കേണ്ടി വന്നു.
ചതുരാകൃതിയിലുള്ള ഭീമാകാരമായ ഈ കോട്ടയ്ക്ക് വലിയ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരങ്കങ്ങളും വിദഗ്ദമായി ചിത്രപ്പണിചെയ്ത വാതിലുകളുമുണ്ട്. ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഈ കോട്ടയായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്.
[തിരുത്തുക] ചിത്രശാല
- ചിത്രങ്ങൾ
-
തലശ്ശേരി കോട്ടയിലെ ഒരു ദൃശ്യം.JPG
തലശ്ശേരി കോട്ടയിലെ ഒരു ദൃശ്യം
[തിരുത്തുക] ഇതും കാണുക
- ഓവർബറിസ് ഫോളി
- തലശ്ശേരി കടൽപ്പാലം
- പയ്യമ്പലം ബീച്ച്
- മീൻകുന്ന് ബീച്ച്
- പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്
- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
- കണ്ണൂർ
- കണ്ണൂർ കോട്ട - (സെന്റ് ആഞ്ജലോസ് കോട്ട)
|
|||||