ഇന്ത്യാചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഇന്ത്യയുടെ ചരിത്രം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേഷ്യയുടെ ചരിത്രം
Flag of Bangladesh.svg Flag of Bhutan.svg Flag of India.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍

ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതല്‍ക്കാണ്. ക്രി.മു. 3300 മുതല്‍ ക്രി.മു. 1300 വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു ന്നദീതട സംസ്കാരം. ക്രി. മു. 2600 മുതല്‍ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ പക്വ ഹാരപ്പന്‍ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു. മഹാജനപദങ്ങള്‍ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതില്‍ രണ്ട് മഹാജനപദങ്ങളില്‍ ക്രി.മു. 6-ആം നൂറ്റാണ്ടില്‍ മഹാവീരനും ഗൗതമ ബുദ്ധനും ജനിച്ചു. ഇവര്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ ശ്രമണ‍ തത്വശാസ്ത്രങ്ങള്‍ പ്രചരിപ്പിച്ചു.

പില്‍ക്കാലത്ത് അക്കീമെനീഡ് പേര്‍ഷ്യന്‍ സാമ്രാജ്യം മുതല്‍ [1] (ഏകദേശം ക്രി.മു. 543-ല്‍), മഹാനായ അലക്സാണ്ടറിന്റേതുള്‍പ്പടെ [2] (ക്രി.മു. 326-ല്‍) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും ഈ ഭൂവിഭാഗത്തിന്റെ സംസ്കാരം പുഷ്ടിപ്പെടുത്തുകയും ചെയ്തു. ബാക്ട്രിയയിലെ ഡിമിട്രിയസ് സ്ഥാപിച്ച ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തില്‍ ക്രി.മു. 184 മുതല്‍ പഞ്ചാബ്, ഗാന്ധാരം എന്നിവയും ഉള്‍പ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് മെനാന്‍ഡറിന്റെ കാലത്താണ്, മെനാന്‍ഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ ഗ്രീക്കോ-ബുദ്ധമത കാലഘട്ടത്തിന്റെ ആരംഭം.

ക്രി.മു. 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴില്‍ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങള്‍ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴില്‍ ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങള്‍ ക്രി.വ. 4-ആം നൂറ്റാണ്ടില്‍ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉല്‍പ്പതിഷ്ണുക്കളുടെയിടയില്‍ "ഇന്ത്യയുടെ സുവര്‍ണ്ണകാലം" എന്ന് അറിയപ്പെടുന്നു [3]. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യര്‍, ചോളര്‍, പല്ലവര്‍, പാണ്ഡ്യര്‍, എന്നിവര്‍ക്കു കീഴില്‍ അതിന്റെ സുവര്‍ണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവില്‍ ഇന്ത്യന്‍ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയില്‍ വ്യാപിച്ചു.

കേരളത്തിന് ക്രി.വ. 77 മുതല്‍ തന്നെ റോമന്‍ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്ലാം മതം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിയത് ക്രിസ്തുവര്‍ഷം 712-ല്‍ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിന്‍ കാസിം തെക്കന്‍ പഞ്ചാബിലെ സിന്ധ്, മുള്‍ത്താ‍ന്‍ എന്നീ പ്രദേശങ്ങള്‍ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തില്‍ ഇസ്ലാം മതത്തിന്റെ ആഗമനം.[4] ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകള്‍ക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയില്‍ നിന്നും തുടര്‍ച്ചയായ ഇസ്ലാമിക അധിനിവേശങ്ങള്‍ക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലീം സാമ്രാജ്യങ്ങള്‍ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുല്‍ത്താനത്ത്, മുഗള്‍ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഭൂരിഭാഗവും മുഗള്‍ ഭരണത്തിന്‍ കീഴിലായി. മദ്ധ്യപൂര്‍വ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയില്‍ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാര്‍ക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങള്‍ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറന്‍ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ വലിയ ഭൂവിഭാഗങ്ങള്‍ അഫ്ഗാനികള്‍, ബലൂചികള്‍, സിഖുകാര്‍ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴില്‍ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടര്‍ന്നു[5]

18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിച്ചു. ഇതിനു ശേഷം ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയില്‍ അടിസ്ഥാന സൌകര്യങ്ങളുടെ ത്വരിതവളര്‍ച്ചയ്ക്കും സാമ്പത്തിക അധോഗമനത്തിനും കാരണമായി.

20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ഈ സമരത്തില്‍ പിന്നീട് മുസ്ലീം ലീഗും ചേര്‍ന്നു. 1947-ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതില്‍ പിന്നാലെ ബ്രിട്ടണില്‍ നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രാതീത കാലം

[തിരുത്തുക] ശിലായുഗം

പ്രധാന ലേഖനം: മേര്‍ഘഡ് സംസ്കാരം
ഭീംബെട്ക ശിലാചിത്രം

ചരിത്രാതീത യൂറോപ്പിന്റേതുപോലെ തന്നെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 200,000 നുമിടക്കുള്ള വര്‍ഷങ്ങളിലാണ്‍ മനുഷ്യന്റെ പാദസ്പര്‍ശം ഈ ഭൂമിയില്‍ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹന്‍ നദിയുടെ തീരത്തുയര്‍ന്ന നാഗരികതയുടെ അവശിഷ്ടങ്ങളില്‍ നിന്നാണ്‍ ലഭിച്ചത്. വെള്ളാരം കല്ലുകള്‍ കൊണ്ടുള്ള ആയുധങ്ങള്‍ ഈ നദിയുടെ തീരങ്ങളില്‍ നിന്ന ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല.[6]

മദ്ധ്യ ഇന്ത്യയിലെ നര്‍മ്മദാ തടത്തില്‍ നിന്നു ലഭിച്ച ഹോമോ എറെക്ടസിന്റെ ഒറ്റപ്പെട്ട അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ മദ്ധ്യ പ്ലീസ്റ്റോസ്റ്റീന്‍ കാലഘട്ടം മുതല്‍ തന്നെ, 200,000 മുതല്‍ 500,000 വര്‍ഷങ്ങള്‍ക്ക് ഇടയ്ക്ക്, ജനവാസം ഉണ്ടായിരുന്നിരിക്കാം എന്നാണ്..[7][8] ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മീസോലിത്തിക്ക് കാലഘട്ടം ഏകദേശം 30,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങി, 25,000 വര്‍ഷത്തോളം നീണ്ടുനിന്നു. ആധുനിക മനുഷ്യര്‍ ഉപഭൂഖണ്ഡത്തില്‍ വാസമുറപ്പിച്ചത് അവസാനത്തെ ഹിമയുഗത്തിന്റെ അവസാനത്തോടെ, ഏകദേശം 12,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് അനുമാനിക്കുന്നു.

ദക്ഷിണേന്ത്യയില്‍ ഏതാണ്ടിതേ സമയത്ത് തന്നെ മറ്റൊരു സംസ്കാരം ഉടലെടുത്തിരുന്നതിന്റെ ലക്ഷണങ്ങള്‍ പേറി കല്ല്‍ കോണ്ടുള്ള ആയുധങ്ങള്‍ നിമ്മിക്കുന്ന വ്യവസായം നിലനിന്നിരുന്നു. ഇവിടെ കന്മഴു പോലുള്ള ആയുധങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇതിന്റെ മദ്രാസ് വ്യവസായം എന്നാണ്‍ പുരാവസ്തുശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഈ മദ്രാസ് വ്യവസായത്തിന്‍ ആഫ്രിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലും നിലനിന്നിരുന്ന സമാനവ്യവസായകേന്ദങ്ങളുമായും ബന്ധം കണ്ടിട്ടുണ്ട്. ഇവിടെ നിന്നെല്ലാം (മദ്രാസ് ഒഴികെ) ആധുനികമനുഷ്യന്റെ (ഹോമോ സാപിയെന്‍സ്)നേരിട്ടുള്ള തെളിവുകള്‍ ലഭിക്കുകയുണ്ടായി.

ഈ മനുഷ്യര്‍ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതല്‍ പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളില്‍ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം രുപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയില്‍ ഇവ ഘടിപ്പിക്കനും അവര്‍ പഠിച്ചു. ഇത്തരം ആയുധങ്ങള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനില്‍ ഇത്തരം ശിലായുധങ്ങള്‍ക്കൊപ്പം മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ ഉപയോഗിക്കപ്പെട്ടിരുന്നു.[9]

5-)ം സഹസ്രാബ്ദത്തിലേ മദ്ധ്യപൂര്വേഷ്യയില്‍ കൃഷി ശാസ്ത്രീയമായി വികസിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം കൃഷിയുടെ ലക്ഷണങ്ങള്‍ നാലാം സഹസ്രാബ്ദത്തിലേതായാണ്‍ കരുതുന്നത്. ഇത്തരം കൃഷിഗ്രാമങ്ങള്‍ ബലൂചിസ്ഥാനിലും സിന്ദിലും കണ്ടെത്തി. ഇന്ന് ഈ പ്രദേശങ്ങള്‍ വരണ്ടുണങ്ങിയ മരുപ്രദേശങ്ങളാണെങ്കിലും അക്കാലത്ത് നദികള്‍ കൊണ്ട് സമ്പന്നമായ ഘോരവനമായിരുന്നു. നിരവധി ഗ്രാമങ്ങള്‍ ഇവിടെ ഉയര്‍ന്നു വന്നു. ഇവിടത്തെ ജനങ്ങള്‍ പക്ഷെ ഒരു ഗോത്രത്തിലുള്ളവരായിരുന്നില്ല, മറിച്ച് വിവിധ വര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് ലഭിച്ച വ്യത്യസതമായ മണ്‍പാത്രങ്ങള്‍ ഇതിന്‍ തെളിവാണ്‍. ഈ കുടിയിരിപ്പുകള്‍ തീരെ ചെറുത്(ഏക്കറുകള്‍ മാത്രം) ആയിരുന്നു എങ്കിലും അവര്‍ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുടെ നിലവാരം സമാന സംസ്കാരങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ ഉയര്‍ന്നതായും കണ്ടെത്തി.


വ്യക്തമായ ആദ്യത്തെ സ്ഥിര വാസസ്ഥലങ്ങള്‍ 9,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നത്തെ മദ്ധ്യപ്രദേശിലെ ഭീംബെട്ക ശിലാഗൃഹങ്ങളില്‍ ആണ്. തെക്കേ ഏഷ്യയിലെ ആദ്യകാല നിയോലിത്തിക്ക് സംസ്കാരത്തെ മേര്‍ഘഡ് കണ്ടുപിടിത്തങ്ങള്‍ പ്രതിനിധീകരിക്കുന്നു (ക്രി.മു. 7000 മുതല്‍). ഇത് ഇന്നത്തെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലാണ്. ഘാംബട്ട് ഉള്‍ക്കടലില്‍ പൂണ്ടുകിടക്കുന്ന രീതിയിലും നിയോലിത്തിക്ക് സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് - ഇവയ്ക്ക് റേഡിയോകാര്‍ബണ്‍ കാലനിര്‍ണ്ണയ പ്രകാരം ക്രി.മു 7500 വരെ പഴക്കം നിര്‍ണ്ണയിക്കുന്നു.[10] പില്‍ക്കാല നിയോലിത്തിക്ക് സംസ്കാരങ്ങള്‍ സിന്ധൂനദീതട പ്രദേശത്ത് ക്രി.മു. 6000 മുതല്‍ ക്രി.മു. 2000 വരെയും, തെക്കേ ഇന്ത്യയില്‍ ക്രി.മു. 2800-നും 1200-നും ഇടയ്ക്കും നിലനിന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്ന് പാക്കിസ്ഥാന്‍ നിലനില്‍ക്കുന്ന ഭൂഭാഗത്ത് രണ്ട് ദശലക്ഷം വര്‍ഷങ്ങളെങ്കിലും തുടര്‍ച്ചയായി മനുഷ്യവാസമുണ്ടായിരുന്നു. [11][12] ഈ പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തില്‍ തെക്കേ ഏഷ്യയിലെ ഏറ്റവും പഴയ മനുഷ്യവാസ കേന്ദ്രങ്ങളില്‍ ചിലതും, [13] തെക്കേ ഏഷ്യയിലെ പ്രധാന നാഗരികതകളില്‍ ചിലതും[14][15] ഉള്‍പ്പെടുന്നു.

പാക്കിസ്ഥാനിലെ ആദ്യ പുരാവസ്തു ഖനന സ്ഥലം സോവന്‍ നദീതടത്തിലെ പാലിയോലിത്തിക് ഹോമിനിഡ് സ്ഥലമാണ്.[16] ഗ്രാമീണജീവിതം ആരംഭിച്ചത് മേര്‍ഗഡിലെ നവീന ശിലായുഗ സ്ഥലത്താണ്[17] പ്രദേശത്തെ ആദ്യത്തെ നാഗരികത സിന്ധൂ നദീതട സംസ്കാരം ആയിരുനു,[18] ഇതിലെ പ്രധാന നഗരങ്ങള്‍ മോഹന്‍‌ജൊ ദാരോ, ഹാരപ്പ.[19] എന്നിവയായിരുന്നു.

[തിരുത്തുക] വെങ്കലയുഗം

മേര്‍ഗഡില്‍ നിന്നുള്ള സ്ത്രീശില്പം, ക്രി.മു. 3000. (മ്യുസീ ഗ്വിമെറ്റ്, പാരിസ്)
ചരിത്ര സ്ഥലങ്ങളെക്കാണിക്കുന്ന പാക്കിസ്ഥാന്റെ ഒരു റിലീഫ് ഭൂപടം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ക്രി.മു. 3300-നു അടുപ്പിച്ച് സിന്ധൂ നദീതട സംസ്കാരത്തോടെയാണ്. പുരാതനമായ സിന്ധൂ നദിയുടെ തടത്തില്‍ വസിച്ചിരുന്ന ഹാരപ്പര്‍ ലോഹനിര്‍മ്മിതിയില്‍ പുതിയ വിദ്യകള്‍ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിന്‍) എന്നിവ നിര്‍മ്മിച്ചു.

സിന്ധൂ നദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതല്‍ ക്രി.മു. 1900 വരെയാണ്. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തില്‍ നാഗരിക സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. ഈ പുരാതന സംസ്കാ‍രത്തില്‍ ഹാരപ്പ, മോഹന്‍‌ജൊ-ദാരോ തുടങ്ങിയ നഗര കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു (ആധുനിക പാക്കിസ്ഥാനിലെ), ധോളവിര, (ആധുനിക ഇന്ത്യയിലെ) ലോഥല്‍. സിന്ധൂ നദിയെയും അതിന്റെ കൈവഴികളെയും കേന്ദ്രമാക്കി വികസിച്ച ഈ സംസ്കാരം ഘാഗ്ഗര്‍-ഹക്ര നദീ തടം,[14] the ഗംഗാ-യമുനാ ദൊവാബ്,[20] ഗുജറാത്ത്,[21] വടക്കേ അഫ്ഗാനിസ്ഥാന്‍.[22] എന്നിവിടങ്ങള്‍ വരെ വ്യാപിച്ചു.

ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച നഗരങ്ങള്‍, പാതയോരത്തുള്ള അഴുക്കുചാല്‍ സംവിധാനം, പല നിലകളുള്ള വീടുകള്‍ എന്നിവയ്ക്ക് പ്രശസ്തമാണ് ഈ സംസ്കൃതി. പ്രധാന ജനവാസ കേന്ദ്രങ്ങളില്‍ ഹാരപ്പ, മോഹന്‍‌ജൊ ദാരോ, ധോളവിര, ഗനേരിവാല, ലോഥാല്‍, കാളിബങ്കന്‍, രാഖിഗര്‍ഹി എന്നിവ ഉള്‍പ്പെടുന്നു. ചില ഭൌമശാസ്ത്ര പ്രതികൂലനങ്ങളും കാലാവസ്ഥാ മാറ്റവും ക്രമേണയുള്ള വനം നഷ്ടപ്പെടലിലേയ്ക്കു നയിച്ചെന്നും ഇത് നാഗരികതയുടെ പതനത്തിനു കാരണമായി എന്നും വിശ്വസിക്കപ്പെടുന്നു. സിന്ധൂ നദീതട നാഗരികതയുടെ ക്ഷയം നഗര സമൂഹങ്ങളുടെ തകര്‍ച്ചയ്ക്കും നഗര ജീവിതത്തിന്റെ അടയാളങ്ങളായ സീലുകളുടെ ഉപയോഗം, അക്ഷരങ്ങളുടെ ഉപയോഗം എന്നിവയുടെ നാശത്തിനും കാരണമായി.[23]

[തിരുത്തുക] ഇരുമ്പു യുഗം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇരുമ്പു യുഗം പില്‍ക്കാല ഹാരപ്പന്‍ (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് സിന്ധൂ നദീതട സംസ്കാരത്തിലെ അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സംസ്കൃതികള്‍ ഗംഗാതടത്തിനു കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ വടക്കേ ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ രൂപപ്പെട്ട സംസ്കാരത്തിനെ ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം എന്നുവിളിക്കുന്നു.

തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഹല്ലൂരില്‍ ആണ്.

[തിരുത്തുക] വേദ കാലഘട്ടം

പ്രധാന ലേഖനം: വേദ കാലഘട്ടം

ഹിന്ദുമതത്തിന്റെ ആധാരഗ്രന്ഥങ്ങളായ വേദങ്ങളുമായി ബന്ധപ്പെട്ട ഇന്തോ-ആര്യന്‍ സംസ്കാരമാണ് വേദസംസ്കാരം (വൈദികസംസ്കാരം). വേദങ്ങള്‍ വേദ സംസ്കൃതത്തിലാണ് വാമൊഴിയാല്‍ പകര്‍ന്നു പോന്നത്. വേദങ്ങള്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു. വേദ കാലഘട്ടം നിലനിന്നത് ഏകദേശം ക്രി.മു. 1500 മുതല്‍ ക്രി.മു. 500 വരെയാണ്. ഈ കാലഘട്ടത്തിലാണ് പില്‍ക്കാല ഇന്ത്യന്‍ ഭാഷ, സംസ്കാരം, മതം എന്നിവയുടെ അടിത്തറ രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ കാര്യത്തില്‍ പല ഇന്ത്യന്‍ ദേശീയതാവാദികളായ ചരിത്രകാരന്മാര്‍ക്കും തര്‍ക്കമുണ്ട് - ഇവര്‍ ഇത് ക്രി.മു. 3000 വരെ പഴക്കമുള്ളതാണ് എന്ന് അവകാശപ്പെടുന്നു. [24] വേദ കാലഘട്ടത്തിന്റെ ആദ്യ 500 വര്‍ഷങ്ങള്‍ (ക്രി.മു. 1500 - ക്രി.മു. 1000) ഇന്ത്യയുടെ വെങ്കലയുഗവും അടുത്ത 500 വര്‍ഷങ്ങള്‍ (ക്രി.മു. 1000 - ക്രി.മു. 500) ഇന്ത്യയുടെ ഇരുമ്പുയുഗവും ആണ്. പല പണ്ഠിതരും ഇന്ത്യയിലേയ്ക്ക് ഇന്തോ-ആര്യന്‍ കുടിയേറ്റം ഉണ്ടായി എന്ന സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നു - ആദ്യകാല ഇന്തോ-ആര്യന്‍ ഭാഷ സംസാരിക്കുന്ന ഗോത്രങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കു-പടിഞ്ഞാറേ പ്രദേശങ്ങളിലേയ്ക്ക് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ ആരംഭത്തില്‍ കുടിയേറി എന്ന് ഇവര്‍ പറയുന്നു. ചില പണ്ഠിതരുടെ സിദ്ധാന്ത പ്രകാരം ഇന്തോ-ആര്യന്‍ ഗോത്രങ്ങള്‍ മദ്ധ്യ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും ഉത്ഭവിച്ചവരാണ്. അവിടെനിന്നും അവര്‍ കിഴക്ക് ഇന്ത്യയിലേയ്ക്കും പടിഞ്ഞാറ് മെസൊപ്പൊട്ടേമിയയിലേയ്ക്കും കുടിയേറി അവിടങ്ങളിലെ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും അതേ സമയം തങ്ങളുടെ ഭാഷയും സംസ്കാരവും പടര്‍ത്തുകയും ചെയ്തു. [25]ഔട്ട് ഓഫ് ഇന്ത്യ സിദ്ധാന്തത്തിന്റെ വക്താക്കള്‍ ഈ വാദത്തെ എതിര്‍ക്കുന്നു. അവരുടെ അഭിപ്രായത്തില്‍ ആര്യന്മാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു. 19-ആം നൂറ്റാണ്ടില്‍ പ്രചാരത്തിലിരുന്ന “ആര്യന്‍ ആക്രമണ സിദ്ധാന്തം” വളരെക്കാലമായി പണ്ഠിതര്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനു പകരം "ആര്യന്‍ കുടിയേറ്റത്തിന്റെ" വിവിധ സംഭാവ്യതകളെക്കുറിച്ച് ഇന്ന് ഗവേഷണം നടക്കുന്നു.


ആദ്യകാല വേദ സമൂഹം വലിയ ഇടയ സമൂഹങ്ങളായി ആണ് നിലനിന്നത്. പില്‍ക്കാലത്ത് ഹാരപ്പന്‍ നാഗരികതയിലേയ്ക്കു തിരിഞ്ഞെങ്കിലും അജ്ഞേയമായ കാരണങ്ങളാല്‍ ഇവര്‍ ഹാരപ്പന്‍ നാഗരികത ഉപേക്ഷിച്ചു. [26] ഋഗ്വേദത്തിനു ശേഷം ആര്യ സമൂഹത്തില്‍ കൃഷിയുടെ പ്രാമുഖ്യം ഏറിവന്നു; സമൂഹം ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായി. ഹിന്ദുമതത്തിലെ പ്രധാന ഗ്രന്ഥങ്ങള്‍ക്കു (വേദങ്ങള്‍ക്കു) പുറമേ, (രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ ആദ്യ രചനകളും ഇക്കാലത്താണെന്ന് കരുതപ്പെടുന്നു.[27] പുരാവസ്തു ഗവേഷണഫലങ്ങളില്‍, ഓക്ക്ര് നിറമുള്ള മണ്‍പാത്രങ്ങള്‍ ആദ്യകാല ഇന്തോ-ആര്യന്‍ സാന്നിദ്ധ്യവുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കാന്‍ സാദ്ധ്യതയുണ്ട്. [28] വടക്കു പടിഞ്ഞാറേ ഇന്ത്യയില്‍, ഇരുമ്പു യുഗത്തിന്റെ ആരംഭത്തില്‍ (ഏകദേശം ക്രി.മു. 1000) നിലനിന്ന കറുപ്പും ചുവപ്പും മണ്‍പാത്രങ്ങള്‍, ചായം പൂശിയ ചാരപ്പാത്രങ്ങള്‍ എന്നീ സംസ്കാരങ്ങളുമായി കുരു രാജവംശം ബന്ധപ്പെട്ടിരിക്കുന്നു.[29] (ഏകദേശം അഥര്‍വ്വവേദം രചിച്ച അതേ കാലത്തായിരുന്നു ഇത് - ഇരുമ്പിനെ പ്രതിപാദിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഗ്രന്ഥമാണ് അഥര്‍വ്വവേദം. അഥര്‍വ്വവേദത്തില്‍ "കറുത്ത ലോഹം" എന്ന് അര്‍ത്ഥം വരുന്ന śyāma ayas (ശ്യാമ അയസ്) എന്ന് പ്രതിപാദിക്കുന്നു). വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങാളിലും നിലനിന്ന ചായംപൂശിയ ചാരപ്പാത്ര സംസ്കാരം ക്രി.മു. 1100 മുതല്‍ ക്രി.മു. 600 വരെ പ്രചാരത്തിലായിരുന്നു. [28] ഈ പില്‍ക്കാല കാലഘട്ടം സമൂഹത്തില്‍ പരക്കെ നിലനിന്ന ഗോത്ര സമ്പ്രദായത്തിനു നേര്‍ക്കുള്ള വീക്ഷണത്തില്‍ ഒരു മാറ്റത്തിനും കാരണമായി. ഇത് മഹാജനപദങ്ങള്‍ എന്ന് അറിയപ്പെട്ട രാഷ്ട്രങ്ങളുടെ സ്ഥാപനത്തിനു കാ‍രണമായി.

[തിരുത്തുക] മഹാജനപദങ്ങള്‍

പ്രധാനമായും ഫലഭൂയിഷ്ഠമായ സിന്ധൂ-ഗംഗാ സമതലങ്ങള്‍ക്ക് കുറുകെ പരന്നുകിടന്ന പതിനാറ് ശക്തമായ രാജ്യങ്ങളും റിപ്പബ്ലിക്കുകളുമായിരുന്നു മഹാജനപദങ്ങള്‍. ഇതേ കാലത്തുതന്നെ ഇന്ത്യയൊട്ടാകെ വിവിധ ചെറുരാജ്യങ്ങളും നിലനിന്നു

പില്‍ക്കാല വേദയുഗത്തില്‍, ക്രി.മു. 1000 വര്‍ഷത്തോളം പിന്നില്‍, വിവിധ ചെറുരാജ്യങ്ങളും നഗര രാജ്യങ്ങളും ഉപഭൂഖണ്ഡത്തില്‍ നിലനിന്നു. ഇവയില്‍ പലതിനെയും വേദ, ആദ്യകാല ബുദ്ധമത, ജൈനമത ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 500-ഓടെ സിന്ധൂ-ഗംഗാ സമതലങ്ങള്‍ക്ക് കുറുകേ, ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ മുതല്‍ ബംഗാള്‍ വരെയും മഹാരാഷ്ട്ര വരെയും പരന്നുകിടക്കുന്ന പതിനാറ് രാജ്യങ്ങളും റിപ്പബ്ലിക്കുകളും രൂപപ്പെട്ടു. ഇവ മഹാജനപദങ്ങള്‍ എന്ന് അറിയപ്പെട്ടു - കാശി, കോസലം, അംഗം, മഗധ, വജ്ജി (വൃജി), മല്ല, ചേടി, വത്സ (വംശ), കുരു, പാഞ്ചാലം, മച്ഛ (മത്സ്യ), സുരസേനം, അസ്സാകം, അവന്തി, ഗാന്ധാരം, കാംബോജം എന്നിവയായിരുന്നു അവ. സിന്ധൂ നദീതട സംസ്കാരത്തിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന നഗരവത്കരണത്തിന്റെ കാലഘട്ടമായിരുന്നു ഇത്. ആദ്യകാല സാഹിത്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പല ചെറിയ രാജ്യങ്ങളും ഇതേ കാലത്തുതന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റുഭാഗങ്ങളില്‍ നിലനിന്നു. ചില രാജവംശങ്ങള്‍ പരമ്പരാഗതമായിരുന്നു, മറ്റ് ചിലത് തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അക്കാലത്തെ പണ്ഠിതഭാഷ സംസ്കൃതം ആയിരുന്നു, അതേ സമയം വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സംസാര ഭാഷകള്‍ പ്രാകൃതം എന്ന് അറിയപ്പെട്ടു. ഈ പതിനാറു രാജ്യങ്ങളില്‍ പലതും ക്രി.മു. 500/400 ഓടെ (ഗൌതമ ബുദ്ധന്റെ കാലത്ത്) കൂടിച്ചേര്‍ന്ന് നാല് രാഷ്ട്രങ്ങളായി. വത്സ, അവന്തി, കോസലം, മഗധ എന്നിവയായിരുന്നു ഈ നാലു രാഷ്ട്രങ്ങള്‍. [30]

ഈ കാലഘട്ടത്തിലെ ഹിന്ദു ആചാരങ്ങള്‍ സങ്കീര്‍ണ്ണമായിരുന്നു, പുരോഹിത വര്‍ഗ്ഗമാണ് അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചത്. വേദ കാലഘട്ടത്തിന്റെ അവസാനത്തിലും മഹാജനപദങ്ങളുടെ ആരംഭകാലത്തുമാണ് (ക്രി.മു. 600-400 വര്‍ഷങ്ങള്‍) ഉപനിഷത്തുകള്‍ - അക്കാലത്ത് ഉരുത്തിരിഞ്ഞ തത്വശാസ്ത്രത്തെ പ്രധാനമായും കൈകാര്യം ചെയ്ത ഗ്രന്ഥങ്ങള്‍ - രചിക്കപ്പെട്ടത് എന്നു കരുതുന്നു. ഇന്ത്യന്‍ തത്വചിന്തയില്‍ ഉപനിഷദുകള്‍ക്ക് ഒരു പ്രധാന സ്വാധീനമുണ്ട്. ബുദ്ധമതം, ജൈനമതം എന്നിവയുടെ വികാസത്തിന്റെ അതേ കാലത്തായിരുന്നു ഉപനിഷത്തുകളുടെയും ആവിര്‍ഭാവം. ചിന്തയുടെ ഒരു സുവര്‍ണ്ണകാലമായി ഈ കാലത്തെ വിശേഷിപ്പിക്കാം. ക്രി.മു. 537-ല്‍, സിദ്ധാര്‍ത്ഥ ഗൌതമന്‍ "ജ്ഞാനം" സിദ്ധിച്ച്, ബുദ്ധന്‍ - ഉണര്‍ന്നവന്‍ ആയി എന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ഇതേ കാലത്തുതന്നെ മഹാവീരന്‍ (ജൈന വിശ്വാസപ്രകാരം 24-ആം ജൈന തീര്‍ത്ഥങ്കരന്‍) സമാനമായ ഒരു ദൈവശാസ്ത്രം പ്രചരിപ്പിച്ചു, ഇത് പിന്നീട് ജൈനമതം ആയി. [31] എന്നാല്‍ ജൈനമതത്തിലെ പുരോഹിതര്‍ മതോത്പത്തി എല്ലാ കാലത്തിനും മുന്‍പാണ് എന്നു വിശ്വസിക്കുന്നു. വേദങ്ങള്‍ ചില ജൈന തീര്‍ത്ഥങ്കരരെ പ്രതിപാദിക്കുന്നു എന്ന് വിശ്വസിക്കുന്നു. (ശ്രമണ പ്രസ്ഥാനത്തിനു സമാനമായി, സന്യാസിമാരുടെ ശ്രേണി). [32] ബുദ്ധന്റെ സന്ദേശങ്ങളും ജൈനമതവും സന്യാസത്തിലേയ്ക്കു ചായ്‌വ് പ്രകടിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചു. ഇവ പ്രാകൃത ഭാഷയിലാണ് പ്രചരിപ്പിച്ചത് , ഇത് പൊതുജനങ്ങളുടെ ഇടയില്‍ ബുദ്ധമതത്തിനും ജൈനമതത്തിനും സമ്മതം ലഭിക്കാന്‍ കാരണമായി. ബുദ്ധമത - ജൈനമത തത്വങ്ങള്‍ ഹിന്ദുമത ആചാരങ്ങളെയും ഇന്ത്യന്‍ ആത്മീയാചാര്യന്മാരെയും ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്. സസ്യാഹാരം, മൃഗബലിയുടെ നിരോധനം, അഹിംസ എന്നിവയുമായി ബുദ്ധമത-ജൈനമത തത്വങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു.

ജൈനമതത്തിന്റെ സ്വാധീനം ഭൂമിശാസ്ത്രപരമായി ഇന്ത്യയില്‍ ചുരുങ്ങി എങ്കിലും ബുദ്ധമത സന്യാസീ-സന്യാസിനികള്‍ ബുദ്ധന്റെ സന്ദേശങ്ങള്‍ മദ്ധ്യേഷ്യ, പൂര്‍വേഷ്യ, റ്റിബറ്റ്, ശ്രീ ലങ്ക, ദക്ഷിണപൂര്‍വേഷ്യ എന്നിവിടങ്ങളില്‍ പ്രചരിപ്പിച്ചു.

[തിരുത്തുക] പേര്‍ഷ്യന്‍, ഗ്രീക്ക് ആക്രമണങ്ങള്‍

അലക്സാണ്ടറുടെ സൈനീക വിജയങ്ങള്‍ ഇന്ത്യയുടെ വടക്കേ അറ്റം വരെ എത്തി, ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധൂ നദി വരെ. ഇത് അക്കീമെനിഡ് സാമ്രാജ്യത്തിനെക്കാള്‍ അല്പംകൂടി വിസ്തൃതമായിരുന്നു.
ഇതും കാണുക: അക്കീമെനിഡ് സാമ്രാജ്യം, ഗ്രീക്കോ-ബുദ്ധിസംഅലക്സാണ്ടര്‍ ചക്രവര്‍ത്തി
അലക്സാണ്ടറിന്റെ സാമ്രാജ്യം
"The Death of Buddha." Sculpture slab excavated at Lorian Tangai, Peshawar district. Photo: Alexander Caddy, 1896. British Library.

മഹാനായ ദാരിയസിന്റെ കാലത്ത്, ക്രി.മു. 520-ല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും (ഇന്നത്തെ കിഴക്കന്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും) പേര്‍ഷ്യന്‍ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഭരണത്തിന്‍ കീഴില്‍ വന്നു. അടുത്ത രണ്ട് നൂറ്റാണ്ടോളം ഇത് തുടര്‍ന്നു.[33] ക്രി.മു. 334-ല്‍ മഹാനായ അലക്സാണ്ടര്‍ ഏഷ്യാമൈനറും അക്കീമെനിഡ് സാമ്രാജ്യവും കീഴടക്കി, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തികളില്‍ എത്തി. അവിടെ, ഹൈഡാസ്പസ് യുദ്ധത്തില്‍ (ഇന്നത്തെ പാക്കിസ്ഥാനിലെ ഝലം) അദ്ദേഹം പോറസ് (പുരു) രാജാവിനെ പരാജയപ്പെടുത്തി, പഞ്ചാബിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു;[34] എന്നാല്‍ അലക്സാണ്ടറിന്റെ സൈന്യം ഇന്നത്തെ പഞ്ചാബ് പ്രദേശത്തിലെ ജലന്ധറിന് അടുത്തുള്ള ഹൈഫാസസ് (ബിയാസ്) നദി കടന്ന്‍ ആക്രമണം നടത്താന്‍ വിസമ്മതിച്ചു. അക്കാലത്തെ മഗധയുടെ സൈനികശക്തിയില്‍ ഭയപ്പെട്ടാണ്‌ ഇതെന്നു കരുതുന്നു. അലക്സാണ്ടര്‍ പിന്തിരിഞ്ഞ് തന്റെ സൈന്യത്തെ തെക്കുപടിഞ്ഞാറേയ്ക്ക് നയിച്ചു.

പേര്‍ഷ്യന്‍, ഗ്രീക്ക് കടന്നുകയറ്റങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ പ്രധാനമായ ചലനങ്ങള്‍ ഉണ്ടാക്കി. പേര്‍ഷ്യക്കാരുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ മൌര്യ സാമ്രാജ്യത്തിലെ ഭരണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പില്‍ക്കാല ഭരണ രൂപങ്ങളെ സ്വാധീനിച്ചു. ഇതിനു പുറമേ, ഇന്നത്തെ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലും വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലുമായി കിടക്കുന്ന ഗാന്ധാരം ഇന്ത്യന്‍, പേര്‍ഷ്യന്‍, മദ്ധ്യേഷ്യന്‍, ഗ്രീക്ക് സംസ്കാരങ്ങളുടെ ഒരു ചൂളയായി മാറി. ഇത് ഒരു സങ്കര സംസ്കാരത്തിന് - ഗ്രീക്കോ ബുദ്ധിസത്തിന് - ജന്മം നല്‍കി. ക്രി.വ. 5-ആം നൂറ്റാണ്ടുവരെ നിലനിന്ന ഈ സംസ്കാരം മഹായാന ബുദ്ധമതത്തിന്റെ കലാപരമായ വികാസത്തെ സ്വാധീനിച്ചു.

[തിരുത്തുക] മഗധ സാമ്രാജ്യം

പ്രധാന ലേഖനം: മഗധ സാമ്രാജ്യം

പതിനാറു മഹാജനപദങ്ങളില്‍ ഒന്നായ മഗധ സാമ്രാജ്യം പല രാജവംശങ്ങളുടെയും കീഴില്‍ പ്രാധാന്യത്തിലേയ്കുയര്‍ന്നു. പാരമ്പര്യം അനുസരിച്ച് ക്രി.മു. 684-ല്‍ ഹര്യങ്ക സാമ്രാജ്യമാണ് മഗധ സാമ്രാജ്യം സ്ഥാപിച്ചത്. അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു. പില്‍ക്കാലത്ത് തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. ഈ രാജവംശത്തിനു പിന്നാലെ ശിശുനാഗ രാജവംശം മഗധ ഭരിച്ചു. ശിശുനാഗരെ ക്രി.മു. 424-ല്‍ നന്ദ രാജവംശം അധികാരഭ്രഷ്ടരാക്കി. നന്ദര്‍ക്കു പിന്നാലെ മൗര്യ സാമ്രാജ്യം അധികാരത്തില്‍ വന്നു.

[തിരുത്തുക] മൗര്യ സാമ്രാജ്യം

പ്രധാന ലേഖനം: മൗര്യ സാമ്രാജ്യം
ഇതും കാണുക: ചന്ദ്രഗുപ്ത മൗര്യന്‍മഹാനായ അശോകന്‍
മൗര്യ സാമ്രാജ്യത്തിന്റെ പരമോന്നതിയിലെ വിസ്തൃതിയെ കടും നീലനിറത്തിലും, സഖ്യ-സാമന്ത രാജ്യങ്ങളെ ഇളം നീല നിറത്തിലും കാണിച്ചിരിക്കുന്ന ഭൂപടം

ക്രി.മു. 321-ല്‍, പുറത്താക്കപ്പെട്ട സേനാനായകനായ ചന്ദ്രഗുപ്തമൗര്യന്‍, ചാണക്യന്റെ ആശീര്‍വാദത്തിനു കീഴില്‍, അന്നു ഭരിച്ചിരുന്ന രാജാവായ ധന നന്ദനെ പുറത്താക്കി മൗര്യ സാമ്രാജ്യം സ്ഥാപിച്ചു. ആദ്യമായി ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും മൌര്യ ഭരണത്തിനു കീഴില്‍ ഒരേ ഭരണസംവിധാനത്തിനു കീഴില്‍ ഒന്നിച്ചുചേര്‍ന്നു. ചന്ദ്രഗുപ്ത മൌര്യനു കീഴില്‍ മൌര്യ സാമ്രാജ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും പിടിച്ചടക്കിയതിനു പുറമേ, ഗാന്ധാരവും പിടിച്ചടക്കി സാമ്രാജ്യത്തിന്റെ അതിരുകള്‍ പേര്‍ഷ്യ, മദ്ധ്യേഷ്യ എന്നിവിടങ്ങള്‍ വരെയും വ്യാപിപ്പിച്ചു. തെക്കേ ഇന്ത്യയില്‍ ജൈനമതം പ്രചരിച്ചതിനു കാരണം ചന്ദ്രഗുപ്തമൌര്യനാണെന്ന് കരുതുന്നു.

ചന്ദ്രഗുപ്തനു പിന്നാലെ മകനായ ബിന്ദുസാരന്‍ അധികാരത്തില്‍ വന്നു. ബിന്ദുസാരന്‍ സാമ്രാജ്യം കലിംഗം ഒഴിച്ചുള്ള ഇന്നത്തെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇന്ത്യയുടെ തെക്കേ അതിരിലേയ്ക്കും കിഴക്കേ അതിരിലേയ്ക്കും ബിന്ദുസാരന്‍ സാമ്രാജ്യം വ്യാപിപ്പിച്ചു - ഈ പ്രദേശങ്ങള്‍ക്ക് സാമന്തരാജ്യ പദവിയായിരുന്നിരിക്കാം എന്ന് കരുതുന്നു. ബിന്ദുസാരന്റെ സാമ്രാജ്യം മകനായ അശോക ചക്രവര്‍ത്തിയ്ക്ക് പരമ്പരാഗതമായി ലഭിച്ചു. ആദ്യകാലത്ത് അശോകന്‍ തന്റെ സാമ്രാജ്യം വികസിപ്പിക്കാന്‍ ശ്രമിച്ചു. കലിംഗ ആക്രമണത്തിന്റെ ഫലമായി ഉണ്ടായ വന്‍പിച്ച രക്തച്ചൊരിച്ചിലിനു പിന്നാലെ, അശോകന്‍ യുദ്ധമാര്‍ഗം ഉപേക്ഷിക്കുകയും ബുദ്ധമതം സ്വീകരിച്ച് അഹിംസാസിദ്ധാന്തത്തിന്റെ വക്താവായി മാറുകയും ചെയ്തു. അശോകന്റെ ശിലാശാസനങ്ങളാണ്‌ ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ട ഏറ്റവും പുരാതനമായ ചരിത്രരേഖകള്‍. അശോകന്റെ കാലം മുതല്‍, രാജവംശങ്ങളുടെ കാലഘട്ടം ഏകദേശം നിര്‍ണ്ണയിക്കുന്നത് ഇതുമൂലം സാദ്ധ്യമായി. അശോകനു കീഴിലുള്ള മൌര്യ സാമ്രാജ്യമാണ് കിഴക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ എന്നിവിടങ്ങളാകെ ബുദ്ധമത തത്വങ്ങളുടെ‍ പ്രചാരത്തിന് ഉത്തരവാദികള്‍. ഇത് തെക്കേ ഏഷ്യയുടെ മൊത്തത്തിലുള്ള ചരിത്രത്തെയും വികാസത്തെയും അടിസ്ഥാനപരമായി സ്വാധീനിച്ചു. അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു.

[തിരുത്തുക] മൌര്യര്‍ക്കു ശേഷമുള്ള മഗധ രാജവംശങ്ങള്‍

മൌര്യ ഭരണാധികാരികളില്‍ അവസാനത്തെയാളായ ബൃഹദ്രഥനെ അന്നത്തെ മൌര്യ സൈന്യത്തിന്റെ സേനാനായകനായ പുഷ്യമിത്ര സുങ്കന്‍ കൊലപ്പെടുത്തി, ക്രി.മു. 185-ല്‍, അശോകന്റെ മരണത്തിന് ഏകദേശം 50 വര്‍ഷങ്ങള്‍ക്കു ശേഷം, ശുംഗ സാമ്രാജ്യം സ്ഥാപിച്ചു. സുങ്ക രാജവംശത്തെ കണ്വ രാജവംശം സ്ഥാനഭ്രഷ്ടരാക്കി, ഇവര്‍ ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങള്‍ ക്രി.മു. 71 മുതല്‍ ക്രി.മു. 26 വരെ ഭരിച്ചു. ക്രി.മു. 30-ല്‍, തെക്കന്‍ ശക്തികള്‍ കണ്വരെയും സുങ്കരെയും പരാജയപ്പെടുത്തി. കണ്വ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, ആന്ധ്രാ സാമ്രാജ്യത്തിലെ ശതവാഹന രാജവംശം മഗധ സാമ്രാജ്യത്തെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ശക്തമായ രാജ്യമായി.

[തിരുത്തുക] ആദ്യകാല മദ്ധ്യ സാമ്രാജ്യങ്ങള്‍ - സുവര്‍ണ്ണ കാലം

ഇതും കാണുക: ശതവാഹന സാമ്രാജ്യം, കുനിന്ദ രാജവംശം, കുഷാണ സാമ്രാജ്യം, പടിഞ്ഞാറന്‍ സത്രപര്‍, പാണ്ഡ്യ സാമ്രാജ്യം, ആദ്യകാല ചോളര്‍, ചേര സാമ്രാജ്യം, കാദംബ രാജവംശം, പടിഞ്ഞാറന്‍ ഗംഗാ സാമ്രാജ്യം, പല്ലവര്‍ചാലൂക്യ സാമ്രാജ്യം
ബദാമി ചാലൂക്യ പ്രദേശങ്ങള്‍

മദ്ധ്യ കാലഘട്ടം ശ്രദ്ധേയമായ സാംസ്കാരിക വികസനത്തിന്റെ കാലമായിരുന്നു. ആന്ധ്രര്‍ എന്നും അറിയപ്പെട്ട ശതവാഹനര്‍ ക്രി.മു. 230-നു അടുപ്പിച്ച്, തെക്കേ ഇന്ത്യയും മദ്ധ്യ ഇന്ത്യയും ഭരിച്ചു. ശതവാഹന രാജവംശത്തിലെ ആറാമത്തെ രാജാവായ ശതകര്‍ണി വടക്കേ ഇന്ത്യയിലെ സുംഗ രാജവംശത്തെ പരാജയപ്പെടുത്തി. ഈ രാജവംശത്തിലെ മറ്റൊരു പ്രധാന രാജാവായിരുന്നു ഗൌതമീപുത്ര ശതകര്‍ണി. ക്രി.മു. 2-ആം നൂറ്റാണ്ടുമുതല്‍ ക്രി.വ. 3-ആം നൂറ്റാണ്ടുവരെ നിലനിന്ന ഒരു ചെറിയ ഹിമാലയന്‍ രാഷ്ട്രമായിരുന്നു കുനിന്ദ സാമ്രാജ്യം. മദ്ധ്യ ഏഷ്യയില്‍ നിന്നും ക്രി.വ. 1-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വടക്കുപടിഞ്ഞാറേ ഇന്ത്യയെ കുഷാണര്‍ ആക്രമിച്ചു കീഴടക്കി. ഇവര്‍ സ്ഥാപിച്ച സാമ്രാജ്യം പെഷാവര്‍ മുതല്‍ ഗംഗയുടെ മദ്ധ്യം വരെയും, ഒരുപക്ഷേ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും പരന്നുകിടന്നു. ഈ സാമ്രാജ്യത്തില്‍ പുരാതന ബാക്ട്രിയയും (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ വടക്ക്) തെക്കേ താജിക്കിസ്ഥാനും ഉള്‍പ്പെട്ടു. ഇന്ത്യയുടെ പടിഞ്ഞാറന്‍, മദ്ധ്യ ഭാഗങ്ങള്‍ ഭരിച്ച ശാക ഭരണാധികാരികളായിരുന്നു പടിഞ്ഞാറന്‍ സത്രപര്‍ (ക്രി.വ. 35-405). ഇവര്‍ ഇന്തോ-സിഥിയരുടെ പിന്‍‌ഗാമികളായിരുന്നു. ഇന്ത്യയുടെ വടക്കുഭാഗം ഭരിച്ച കുഷാണരുടെയും, മദ്ധ്യ ഇന്ത്യ ഭരിച്ച ശതവാഹനരുടെയും (ആന്ധ്രര്‍) സമകാലികരായിരുന്നു ഇവര്‍.

ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ ഭാഗം, വിവിധ കാലഘട്ടങ്ങളില്‍, പാണ്ഡ്യ സാമ്രാജ്യം, ആദ്യകാല ചോളര്‍, ചേര സാമ്രാജ്യം, കാദംബ സാമ്രാജ്യം, പടിഞ്ഞാറന്‍ ഗംഗാ സാമ്രാജ്യം, പല്ലവര്‍, ചാലൂക്യര്‍ തുടങ്ങിയ പല സാമ്രാജ്യങ്ങളും ഭരിച്ചു. പല തെക്കന്‍ സാമ്രാജ്യങ്ങളും തെക്കു കിഴക്കേ ഏഷ്യയില്‍ പരന്നുകിടന്ന സമുദ്രാന്തര സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. തെക്കേ ഇന്ത്യയിലെ മേല്‍ക്കോയ്മയ്ക്കായി ഈ സാമ്രാജ്യങ്ങള്‍ പരസ്പരവും, ഡെക്കാന്‍ രാഷ്ട്രങ്ങളുമായും യുദ്ധം ചെയ്തു. ദക്ഷിണേന്ത്യയിലെ ചോള, ചേര, പാണ്ഡ്യ ഭരണത്തിന്റെ മേല്‍ക്കോയ്മയെ ഇടയ്ക്ക് കുറച്ചുകാലം കളഭ്രര്‍ എന്ന ബുദ്ധമത സാമ്രാജ്യം തടസ്സപ്പെടുത്തി.

[തിരുത്തുക] വടക്കുപടിഞ്ഞാറന്‍ സങ്കര സംസ്കാരങ്ങള്‍

ഇതും കാണുക: ഇന്തോ-ഗ്രീക്ക് സാമ്രാജ്യം, ഇന്തോ-സിഥിയര്‍, ഇന്തോ-പാര്‍ഥിയന്‍ രാജ്യംഇന്തോ-സസ്സാനിഡുകള്‍
ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിന്റെ സ്ഥാപകനായ "അജയ്യനായ" ദിമിത്രിയസ് I (ക്രി.മു. 205–171), തന്റെ ഇന്ത്യയിലെ വിജയങ്ങളുടെ പ്രതീകമായി ഒരു ആനയുടെ കിരീടം ധരിച്ചിരിക്കുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറന്‍ സങ്കര സംസ്കാരങ്ങളില്‍ ഇന്തോ-ഗ്രീക്കുകാര്‍, ഇന്തോ-സിഥിയര്‍ (ശാകര്‍), ഇന്തോ-പാര്‍ത്ഥിയര്‍, ഇന്തോ-സസ്സാനിഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയില്‍ ആദ്യത്തേതായ ഇന്തോ-ഗ്രീക്ക് സാമ്രാജ്യം സ്ഥാപിച്ചത് ഗ്രീക്കോ-ബാക്ട്രിയന്‍ രാജാവായ ഡിമിട്രിയസ് ക്രി.മു. 180-ല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പരന്നു കിടക്കുന്ന പ്രദേശം ആക്രമിച്ചതോടെയാണ്. രണ്ട് നൂറ്റാണ്ടുകാലത്തോളം നിലനിന്ന ഈ സാമ്രാജ്യം 30-ഓളം ഗ്രീക്ക് രാജാക്കന്മാര്‍ തുടര്‍ച്ചയായി ഭരിച്ചു. പലപ്പൊഴും ഇവര്‍ പരസ്പരം പോരാടി.

ഇതിനു ശേഷം ശകര്‍ എന്നും ഇന്തോ-സിഥിയര്‍ എന്നും അറിയപ്പെടുന്ന മദ്ധ്യേഷ്യന്‍ വര്‍ഗ്ഗക്കാര്‍ ഭരണം നടത്തി. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറ് മേഖലകളില്‍ ഇവര്‍ ഭരണകൂടങ്ങള്‍ സ്ഥാപിച്ചു. ഇവയില്‍ ചില രാജവംശങ്ങള്‍ ഗുപ്തരാജാക്കാന്മാര്‍ പിടിച്ചടക്കുന്നതുവരെ ഏകദേശം അഞ്ഞൂറു കൊല്ലക്കാലം ഭരണം നടത്തി[35]. ഇന്തോ-യൂറോപ്യന്‍ ശാകരുടെ (സിഥിയര്‍) ഒരു ശാഖയായിരുന്നു ഇന്തോ-സിഥിയര്‍. ഇവര്‍ തെക്കന്‍ സൈബീരിയയില്‍ നിന്നും ആദ്യം ബാക്ട്രിയയിലേയ്ക്കും, പിന്നീട് സോഗ്ദിയാന, കാശ്മീര്‍, അരക്കോസിയ, ഗാന്ധാരം, പഞ്ചാബ് എന്നിവിടങ്ങളിലേയ്ക്കും, ഒടുവില്‍ മദ്ധ്യ ഇന്ത്യ, പടിഞ്ഞാറന്‍ ഇന്ത്യ, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയ്ക്കും കുടിയേറി. ഇവരുടെ സാമ്രാജ്യം ക്രി.മു. 2-ആം നൂറ്റാണ്ടു മുതല്‍ ക്രി.മു. 1-ആം നൂറ്റാണ്ടുവരെ നിലനിന്നു. ഗാന്ധാരത്തിലെ കുശാണ രാജാവായ കുജുല കാഡ്ഫിസസ് തുടങ്ങിയ പല തദ്ദേശീയ നാടുവാഴികളെയും തോല്‍പ്പിച്ച് ഇന്തോ-പാര്‍ഥിയര്‍ (പഹ്ലവര്‍ എന്നും ഇവര്‍ അറിയപ്പെടുന്നു) ഇന്നത്തെ അഫ്ഗാനിസ്ഥാനും വടക്കന്‍ പാക്കിസ്ഥാനും നിലനില്‍ക്കുന്ന മിക്ക പ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചടക്കി. ഗുപ്ത രാജാക്കന്മാരുടെ സമകാലികരായിരുന്ന പേര്‍ഷ്യയിലെ സസ്സാനിഡ് സാമ്രാജ്യം തങ്ങളുടേ ഭരണ പ്രദേശം ഇന്നത്തെ പാക്കിസ്ഥാനിലേയ്ക്കും വ്യാപിപ്പിച്ചു. തത്ഭലമായി ഇന്ത്യന്‍, പേര്‍ഷ്യന്‍ സംസ്കാരങ്ങളുടെ സങ്കലനം ഇന്തോ-സസ്സാനിഡ് സംസ്കാരത്തിന് ജന്മം നല്‍കി.

[തിരുത്തുക] ഇന്ത്യയുമായുള്ള റോമന്‍ വ്യാപാരം

റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസിന്റെ നാണയം, പുതുക്കോട്ട ഖജനാവില്‍ നിന്നും കണ്ടെടുത്തത്. ബ്രിട്ടീഷ് മ്യൂസിയം.

ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ അഗസ്റ്റസിന്റെ ഭരണകാലത്താണ് ഇന്ത്യയുമായുള്ള റോമാ സാമ്രാജ്യത്തിന്റെ വ്യാപാരബന്ധം ശക്തമാവുന്നത്. അഗസ്റ്റസ് ഈജിപ്തിനെ ആക്രമിച്ച് കീഴടക്കിയതോടെ റോമാ സാമ്രാജ്യം പാശ്ചാത്യ ലോകത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആവുകയായിരുന്നു.

ക്രി.മു. 130-ല്‍ സിസിയസിലെ യൂഡോക്സസ് ആരംഭിച്ച വ്യാപാരം ക്രമേണ വര്‍ദ്ധിച്ചു. സ്ട്രാബോയുടെ അഭിപ്രായമനുസരിച്ച് (11.5.12.[36]), അഗസ്റ്റസിന്റെ കാലത്തോടെ, എല്ലാ വര്‍ഷവും മയോസ് ഹോര്‍മോസില്‍ നിനും ഇന്ത്യയിലേയ്ക്ക് 120 കപ്പലുകള്‍ വരെ യാത്രതിരിച്ചു. ഈ കച്ചവടത്തിന് ധാരാളം സ്വര്‍ണ്ണം ഉപയോഗിച്ചു, ഇത് കുഷാണര്‍ വീണ്ടും ഉരുക്കി തങ്ങളുടെ നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു എന്ന് അനുമാനിക്കപ്പെടുന്നു. ഇത്രയധികം സ്വര്‍ണ്ണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതിനെക്കുറിച്ച് പ്ലിനി (NH VI.101) ഇങ്ങനെ പരാതിപ്പെടുന്നു:

"യാഥാസ്ഥിതിക കണക്കുകള്‍ അനുസരിച്ച് ഇന്ത്യ, ചൈന, അറേബ്യന്‍ ഉപദ്വീപിലെ രാജ്യങ്ങള്‍ എന്നിവ നൂറ് ദശലക്ഷം സെസ്റ്റര്‍സ് സ്വര്‍ണ്ണം നമ്മുടെ സാമ്രാജ്യത്തില്‍ നിന്നും എടുക്കുന്നു: ഇതാണ് നമ്മുടെ സുഖസൌകര്യങ്ങള്‍ക്കും സ്ത്രീകള്‍ക്കും നാം കൊടുക്കുന്ന വില. ഈ ഇറക്കുമതികളുടെ എന്തു ശതമാനമാണ് ദൈവങ്ങള്‍ക്കുള്ള ബലിയ്ക്കോ മരിച്ചവരുടെ ആത്മാക്കള്‍ക്കോ ആയി നീക്കിവെച്ചിരിക്കുന്നത്?"

പ്ലിനി, ഹിസ്റ്റോറിയ നാച്ചുറേ 12.41.84.[37]

ഈ വ്യാപാര മാര്‍ഗ്ഗങ്ങളും തുറമുഖങ്ങളും ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ രചിച്ച ഗ്രന്ഥമായ എറിത്രിയന്‍ കടലിലെ പെരിപ്ലസ് എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

[തിരുത്തുക] ഗുപ്ത രാജവംശം

പ്രധാന ലേഖനം: ഗുപ്ത സാമ്രാജ്യം
അജന്താ ഗുഹകളില്‍ നിന്നുള്ള പ്രശസ്ത ചുവര്‍ച്ചിത്രം, ഗുപ്ത കാലഘട്ടത്തില്‍ രചിച്ചത്.

ക്രിസ്തുവര്‍ഷം 4, 5 നൂറ്റാണ്ടുകളില്‍ ഗുപ്ത സാമ്രാജ്യം വടക്കേ ഇന്ത്യയെ ഒരുമിപ്പിച്ചു. ഹിന്ദു നവോത്ഥാനത്തിന്റെ സുവര്‍ണ്ണകാലം എന്ന് അറിയപ്പെടുന്ന ഈ കാലത്ത് ഹിന്ദു സംസ്കാരം, ശാസ്ത്രം, രാഷ്ട്രീയ ഭരണനിര്‍വ്വഹണം എന്നിവ പുതിയ ഉയരങ്ങളിലെത്തി. ചന്ദ്രഗുപ്തന്‍ I, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്തന്‍ II എന്നിവരായിരുന്നു ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തരായ രാജാക്കന്മാര്‍. വേദ പുരാണങ്ങളും രചിച്ചത് ഈ കാലത്ത് ആണെന്ന് വിശ്വസിക്കപ്പെടുന്നു. മദ്ധ്യേഷ്യയില്‍ നിന്നും ഹൂണരുടെ ആക്രമണത്തോടെ ഈ സാമ്രാജ്യം അവസാനിച്ചു. 6-ആം നൂറ്റാണ്ടില്‍ ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തോടെ ഇന്ത്യ വീണ്ടും പല പ്രാദേശിക രാജ്യങ്ങളുടെ ഭരണത്തിന്‍ കീഴിലായി. ഗുപ്ത രാജവംശത്തിന്റെ ഒരു ചെറിയ തായ്‌വഴി സാമ്രാജ്യത്തിന്റെ വിഘടനത്തിനു ശേഷവും മഗധ തുടര്‍ന്ന് ഭരിച്ചു. ഈ ഗുപ്തരെ അന്തിമമായി പുറത്താക്കിക്കൊണ്ട് വര്‍ദ്ധന രാജാവായ ഹര്‍ഷന്‍ ഏഴാം നൂറ്റാണ്ടിന്റെ ആദ്യപക്തിയില്‍ ഒരു സാമ്രാജ്യം സ്ഥാപിച്ചു.

ഹെഫലൈറ്റ് സംഘത്തിന്റെ ഭാഗം എന്ന് അനുമാനിക്കുന്ന ഹൂണര്‍ 5-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ അഫ്ഗാനിസ്ഥാനില്‍ ശക്തമായി. ഇവര്‍ തലസ്ഥാനം ബാമിയാനില്‍ സ്ഥാപിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിന് കാരണക്കാര്‍ ഇവരായിരുന്നു. ഹൂണരുടെ ആക്രമണം ചരിത്രകാരന്മാര്‍ വടക്കേ ഇന്ത്യയുടെ സുവര്‍ണ്ണ കാലമായി കരുതുന്ന കാലഘട്ടത്തിന് അവസാനം കുറിച്ചു. എന്നിരിക്കിലും വടക്കേ ഇന്ത്യയിലെ ഈ രാഷ്ട്രീയ അസ്ഥിരത തെക്കേ ഇന്ത്യയെയോ ഡെക്കാന്‍ പ്രദേശത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയുമോ സ്വാധീനിച്ചില്ല.

[തിരുത്തുക] പില്‍ക്കാല മദ്ധ്യ സാമ്രാജ്യങ്ങള്‍ — ഉദാത്ത കാലഘട്ടം

ഇതും കാണുക: ഹര്‍ഷന്‍, പടിഞ്ഞാറന്‍ ചാലൂക്യര്‍, പല്ലവര്‍, പ്രതിഹാരര്‍, പാല സാമ്രാജ്യം, രാഷ്ട്രകൂടര്‍, രജപുത്രര്‍, ഹൊയ്സാല സാമ്രാജ്യം, കലചൂരി, ദേവഗിരിയിലെ ശ്യൂന യാദവര്‍, കാകാത്തിയ രാജവംശം, ഷാഹിവിജയനഗര സാമ്രാജ്യം
ചോള വാസ്തുവിദ്യ, തഞ്ചാവൂര്‍ ക്ഷേത്രം
ഹൊയ്സാല വാസ്തുവിദ്യ, ബേലൂര്‍

ഇന്ത്യയുടെ ഉദാത്തകാലഘട്ടം ആരംഭിക്കുന്നത് 7-ആം നൂറ്റാണ്ടില്‍ വടക്ക് ഹര്‍ഷന്റെ സൈനീക വിജയങ്ങളോടെ ആയിരുന്നു. വടക്കുനിന്നുള്ള ആക്രമണകാരികളുടെ സമ്മര്‍ദ്ദം കൊണ്ട് വിജയനഗര സാമ്രാജ്യം അധ:പതിച്ചതോടെ ഉദാത്തകാലഘട്ടം അവസാനിക്കുന്നു. ഈ കാലഘട്ടത്തിലാണ് ഇന്ത്യയിലെ ഉദാത്തവികസനത്തിന്റെ മകുടോദാഹരണമായി കരുതപ്പെടുന്ന ഏറ്റവും മനോഹരമായ കലാസൃഷ്ടികളില്‍ ചിലതിന്റെ നിര്‍മ്മാണം. പ്രധാന ആത്മീയ, തത്വചിന്താ ധാരകളുടെ വികാസത്തിനും (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം) ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.

ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കാനൂജിലെ ഹര്‍ഷന്‍ 7-ആം നൂറ്റാണ്ടില്‍ തന്റെ ഭരണകാലത്ത് വടക്കേ ഇന്ത്യയെ ഒരുമിപ്പിക്കുന്നതില്‍ വിജയിച്ചു. ഹര്‍ഷന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ സാമ്രാജ്യം ശിഥിലമായി. 7-ആം നൂറ്റാണ്ടുമുതല്‍ 9-ആം നൂറ്റാണ്ടുവരെ മൂന്ന് രാജവംശങ്ങള്‍ വടക്കന്‍ ഇന്ത്യയുടെ നിയന്ത്രണത്തിനായി മത്സരിച്ചു: മാള്‍വയിലെയും പില്‍ക്കാലത്ത് കാനൂജിലെയും പ്രതിഹാരര്‍, ബംഗാളിലെ പാലര്‍, ഡെക്കാനിലെ രാഷ്ട്രകൂടര്‍. പില്‍ക്കാലത്ത് സേന രാജവംശം പാല സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രതിഹാരര്‍ വിവിധ നാട്ടുരാജ്യങ്ങളായി ചിതറി. ഈ നാട്ടുരാജ്യങ്ങളായിരുന്നു ആദ്യ രജപുത്ര രാജ്യങ്ങള്‍ - അനേകം രജപുത്ര രാജ്യങ്ങളില്‍ ചിലത് പരിണാമങ്ങളോടെ ഒരു സഹസ്രാബ്ദത്തോളം, ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ, നിലനിന്നു. ലിഖിതചരിത്രമുള്ള ആദ്യത്തെ രജപുത്ര രാജ്യങ്ങള്‍ 6-ആം നൂറ്റാണ്ടില്‍ രാജസ്ഥാനിലാണ് രൂപം കൊണ്ടത്. പില്‍ക്കാലത്ത് ചെറിയ രജപുത്ര രാജവംശങ്ങള്‍ വടക്കേ ഇന്ത്യയുടെ മിക്കഭാഗവും ഭരിച്ചു. രജപുത്രരിലെ ചൌഹാന്‍ രാജവംശത്തിലെ പൃഥ്വിരാജ് ചൗഹാന്‍‍ ആക്രമണകാരികളായ ഇസ്ലാമിക സുല്‍ത്താനത്തുകളുമായുള്ള രക്തരൂക്ഷിത യുദ്ധങ്ങള്‍ക്ക് പ്രശസ്തനാണ്. ഷാഹി രാജവംശം കിഴക്കന്‍ അഫ്ഗാനിസ്ഥാന്റെയും വടക്കന്‍ പാക്കിസ്ഥാന്റെയും കാശ്മീരിന്റെയും ഭാഗങ്ങള്‍ 7-ആം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം മുതല്‍ 11-ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ഭരിച്ചു. ഹര്‍ഷ സാമ്രാജ്യത്തിന്റെ അവസാനത്തോടെ, ഇന്ത്യ മുഴുവന്‍ പരന്നുകിടക്കുന്ന ഒരു സാമ്രാജ്യം എന്ന വടക്കന്‍ ആശയം അവസാനിച്ചെങ്കിലും ഈ ആശയത്തിന് തെക്കോട്ട് സ്ഥാനചലനം സംഭവിച്ചു.

ക്രി.വ. 550 മുതല്‍ 770 വരെ കര്‍ണ്ണാടകത്തിലെ ബദാമി കേന്ദ്രമാക്കിയും, ക്രി.വ. 970 മുതല്‍ 1190 വരെ കര്‍ണ്ണാടകത്തിലെ കല്യാണി കേന്ദ്രമാക്കിയും തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഭാഗങ്ങള്‍ ഭരിച്ച സാമ്രാജ്യമാണ് ചാലൂക്യ സാമ്രാജ്യം. ഇതിനും തെക്കുഭാഗത്ത് ഭരിച്ചിരുന്ന കാഞ്ചിയിലെ പല്ലവര്‍ ഇവര്‍ക്ക് സമകാലികരായിരുന്നു. ചാലൂക്യ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ, ഇവരുടെ കീഴിലെ പ്രഭുക്കളായിരുന്ന ഹലബീഡുവിലെ ഹൊയ്സാലര്‍, വാറങ്കലിലെ കാകാത്തിയര്‍, ദേവഗിരിയിലെ ശ്യൂന യാദവര്‍, കലചൂരി രാജവംശത്തിന്റെ ഒരു തെക്കന്‍ ശാഖ എന്നിവര്‍ വിശാലമായ ചാലൂക്യ സാമ്രാജ്യത്തെ 12-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പങ്കിട്ടെടുത്തു. മദ്ധ്യകാലഘട്ടങ്ങളില്‍ പില്‍ക്കാലത്ത് വടക്കന്‍ തമിഴ്നാടില്‍ ചോള സാമ്രാജ്യവും കേരളത്തില്‍ ചേര സാമ്രാജ്യവും നിലവില്‍ വന്നു. ഈ രാഷ്ട്രങ്ങളെല്ലാം നാമാവശേഷമായത് വിജയനഗര സാമ്രാജ്യത്തിന്റെ ഉദയത്തിനു വഴിതെളിച്ചു. ഈ കാലത്ത് തെക്കേ ഇന്ത്യന്‍ സാമ്രാജ്യങ്ങള്‍ തങ്ങളുടെ സ്വാധീനം ഇന്തോനേഷ്യ വരെ വ്യാപിപ്പിച്ചു. ഇവ തെക്കുകിഴക്കേ ഏഷ്യയില്‍ വലിയ സമുദ്രാന്തര സാമ്രാജ്യങ്ങളെ നിയന്ത്രിച്ചു. തെക്കേ ഇന്ത്യന്‍ തുറമുഖങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര കച്ചവടത്തില്‍ ഏര്‍പ്പെട്ടു. പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ട ഇവര്‍ പടിഞ്ഞാറ് റോമാ സാമ്രാജ്യവുമായും കിഴക്ക് തെക്കുകിഴക്കേ ഏഷ്യയുമായും കച്ചവടം ചെയ്തു. [38][39]സാഹിത്യം, തദ്ദേശീയ വാമൊഴികള്‍, അനുപമമായ വാസ്തുവിദ്യ എന്നിവ 14-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്ക് പുഷ്കലമായി. 14-ആം നൂറ്റാണ്ടില്‍ ദില്ലിയിലെ സുല്‍ത്താന്റെ തെക്കന്‍ ആക്രമണങ്ങള്‍ ഈ രാഷ്ട്രങ്ങളെ ബാധിച്ചു. ഹിന്ദു വിജയനഗര സാമ്രാജ്യം (കര്‍ണാട രാജ്യം) ഇസ്ലാമിക ഭരണവുമായി (ബാഹ്മനി സാമ്രാജ്യം) യുദ്ധത്തിലേര്‍പ്പെട്ടു. ഈ രണ്ട് സംസ്കാരങ്ങളുടെയും ഏറ്റുമുട്ടലിന്റെ ഭലമായി തദ്ദേശീയ സംസ്കാരവും വിദേശ സംസ്കാരവും തമ്മില്‍ കലര്‍ന്നു. ഇത് രണ്ട് സംസ്കാരങ്ങളിലും ദീര്‍ഘകാലം നിലനിന്ന സാംസ്കാരിക സ്വാധീനം ചെലുത്തി. ദില്ലി കേന്ദ്രമാക്കി വടക്ക് അധികാരമുറപ്പിച്ച ഒന്നാം ദില്ലി സുല്‍ത്താനത്തുകളില്‍ നിന്നുള്ള സമ്മര്‍ദ്ദഭലമായി വിജയനഗര സാമ്രാജ്യം ക്രമേണ ക്ഷയിച്ചു.

[തിരുത്തുക] ഇസ്ലാമിക സുല്‍ത്താനത്തുകള്‍

ദില്ലിയിലെ കുത്ത്ബ് മിനാര്‍. അടിമ രാജവംശത്തിലെ കുത്ത്ബ്-ഉദ്-ദിന്‍ അയ്ബക് ആണ് ഈ മിനാരത്തിന്റെ പണി ആരംഭിച്ചത്.
ഇതും കാണുക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലീം സൈനികവിജയങ്ങള്‍, ബഹ്മനി സുല്‍ത്താനത്ത്ഡെക്കാന്‍ സുല്‍ത്താനത്തുകള്‍

ഇന്ത്യയുടെ പുരാതന പടിഞ്ഞാറന്‍ അയല്‍‌രാജ്യമായ പേര്‍ഷ്യയിലെ അറബ്-തുര്‍ക്കി അധിനിവേശത്തിനു ശേഷം, ഈ പ്രദേശത്തെ വര്‍ദ്ധിച്ചുവരുന്ന സൈന്യങ്ങള്‍ ഇന്ത്യയെ ആക്രമിക്കാന്‍ തല്‍പരരായിരുന്നു. ഉദാത്ത സംസ്കാരങ്ങളില്‍ ഏറ്റവും സമ്പന്നയായിരുന്ന ഇന്ത്യയ്ക്ക് വലിയതോതിലുള്ള അന്താരാഷ്ട്ര വ്യാപാരവുമുണ്ടായിരുന്നു. ലോകത്ത് അന്ന് അറിയപ്പെട്ട രത്നഖനികള്‍ ഉണ്ടായിരുന്നത് ഇന്ത്യയില്‍ മാത്രമായിരുന്നു. പല വടക്കേ ഇന്ത്യന്‍ രാജ്യങ്ങളും ഏതാനും നൂറ്റാണ്ടുകള്‍ ചെറുത്തുനിന്നെങ്കിലും പിന്നീട് ചുരുങ്ങിയകാലം നിലനിന്ന ഇസ്ലാമിക സാമ്രാജ്യങ്ങള്‍ (സുല്‍ത്താനത്തുകള്‍) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേ ഭാഗത്ത് ഏതാനും നൂറ്റാണ്ട് കാലത്തേയ്ക്ക് നിലവില്‍ വന്നു. എന്നാല്‍, തുര്‍ക്കി ആക്രമണങ്ങള്‍ക്കു മുന്‍പും മുസ്ലീം വണിക സമൂഹങ്ങള്‍ തെക്കേ ഇന്ത്യയുടെ തീരപ്രദേശങ്ങളിലെമ്പാടും, പ്രത്യേകിച്ച് കേരളത്തില്‍, നിലനിന്നിരുന്നു. ഇവര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ കച്ചവടച്ചാലുകളിലൂടെ ചെറിയ സംഘങ്ങളായി പ്രധാനമായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നും എത്തിയവരായിരുന്നു. എന്നാല്‍ ഇത് തെക്കേ ഇന്ത്യയില്‍ മുന്‍പേ നിലനിന്ന ധാര്‍മിക ഹിന്ദു സംസ്കാരത്തിനിടയ്ക്ക്‍, പലപ്പോഴും അവയുടെ ശുദ്ധമായ രൂപത്തില്‍, അബ്രഹാമിക മദ്ധ്യ പൂര്‍വ്വേഷ്യന്‍ മതങ്ങള്‍ കൊണ്ടുവന്നു. പില്‍ക്കാലത്ത് ബഹ്മനി സുല്‍ത്താനത്ത്, ഡെക്കാന്‍ സുല്‍ത്താനത്തുകള്‍ എന്നിവ തെക്ക് പ്രബലമായി.

[തിരുത്തുക] ദില്ലി സുല്‍ത്താനത്ത്

12-ഉം 13-ഉം നൂറ്റാണ്ടുകളില്‍ അറബികള്‍, [40] തുര്‍ക്കികള്‍, അഫ്ഗാനികള്‍ എന്നിവര്‍ വടക്കേ ഇന്ത്യയുടെ ഭാഗങ്ങള്‍ ആക്രമിച്ച് 13-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, മുന്‍ രജപുത്ര പ്രദേശങ്ങളില്‍ ദില്ലി സുല്‍ത്താനത്ത് സ്ഥാപിച്ചു.[41] ഇതിനു പിന്നാലെ ദില്ലിയില്‍ നിലവില്‍ വന്ന അടിമ രാജവംശം വടക്കേ ഇന്ത്യയിലെ വലിയ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കി. ഇവരുടെ ഭരണാധികാരത്തിലുണ്ടായിരുന്ന പ്രദേശത്തിന് ഏകദേശം ഗുപ്തസാമ്രാജ്യത്തിനു കീഴില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളോളം വിസ്തീര്‍ണ്ണം വരുമെന്ന് അനുമാനിക്കുന്നു. ഖില്‍ജി സാമ്രാജ്യവും മദ്ധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളും പിടിച്ചടക്കി. എങ്കിലും ഖില്‍ജി സാമ്രാജ്യത്തിന് ഇന്ത്യയുടെ മിക്ക ഭാഗങ്ങളും പിടിച്ചടക്കി ഏകീകരിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. സുല്‍ത്താനത്ത് ഇന്ത്യയില്‍ സാംസ്കാരിക നവോത്ഥാനത്തിന്റെ ഒരു കാലഘട്ടം കൊണ്ടുവന്നു. തത്ഭലമായി നടന്ന "ഇന്തോ-മുസ്ലീം" സംസ്കാര സമ്മേളനം ഈ രണ്ടു സംസ്കാരങ്ങളുടെയും സമന്വയ സ്മാരകങ്ങള്‍ വാസ്തുവിദ്യ, സംഗീതം, സാഹിത്യം, മതം, വസ്ത്രങ്ങള്‍ എന്നിവയില്‍ ദീര്‍ഘകാലത്തേയ്ക്ക് അവശേഷിപ്പിച്ചു. ദില്ലി സുല്‍ത്താനത്തിന്റെ കാലത്ത് സംസ്കൃത പ്രാക്രിത് സംസാരിക്കുന്ന തദ്ദേശീയരും പേര്‍ഷ്യന്‍, തുര്‍ക്കി, അറബ് സംസാരിക്കുന്ന കുടിയേറ്റക്കാരും മുസ്ലീം ഭരണാധികാരികളുടെ കീഴി.ല്‍ പരസ്പരം ഇടപെട്ടതിന്റെ ഭലമായിട്ടാണ് ഉര്‍ദ്ദു ഭാഷ ഉരുത്തിരിഞ്ഞത് എന്ന് കരുതപ്പെടുന്നു. (വിവിധ തുര്‍ക്കി ഭാഷാന്തരങ്ങളില്‍ ഉര്‍ദ്ദു എന്ന പദത്തിന്റെ വാച്യാര്‍ത്ഥം "കൂട്ടം", അല്ലെങ്കില്‍ "തമ്പ്" എന്നാണ്). ഒരു വനിതാ ഭരണാധികായെ (സുല്‍ത്താന റസിയ, (1236-1240)) ഭരണത്തില്‍ അവരോധിച്ച ഏക ഇന്തോ-ഇസ്ലാമിക് സാമ്രാജ്യമാണ് ദില്ലി സുല്‍ത്താനത്ത്.

ഇന്ത്യയില്‍ ആഭ്യന്തരയുദ്ധം നടക്കുന്നു എന്ന് വിവരം കിട്ടിയപ്പോള്‍, തുര്‍ക്കോ-മംഗോള്‍ ആക്രമണകാരിയായ തിമൂര്‍ 1398-ല്‍ വടക്കേ ഇന്ത്യന്‍ നഗരമായ ദില്ലിയിലെ തുഗ്ലക്ക് രാജവംശത്തിലെ സുല്‍ത്താനായ നസിറുദ്ദീന്‍ മഹ്മൂദിനെ ആക്രമിക്കാന്‍ പടനയിച്ചു.[42] തിമൂര്‍ സുല്‍ത്താന്റെ സൈന്യത്തെ 1398 ഡിസംബര്‍ 17-നു പരാജയപ്പെടുത്തി. തിമൂറിന്റെ സൈന്യം ദില്ലിയില്‍ പ്രവേശിച്ച് നഗരം കൊള്ളയടിച്ചു, നശിപ്പിച്ചു, തകര്‍ന്ന നിലയില്‍ ഉപേക്ഷിച്ചു.[43]

[തിരുത്തുക] മുഗള്‍ കാലഘട്ടം

മുഗള സാമ്രാജ്യത്തിന്റെ 17-ആം നൂറ്റാണ്ടിലെ ഏകദേശ വിസ്തൃതി
താജ് മഹല്‍, മുഗളരുടെ നിര്‍മ്മിതി
ഇതും കാണുക: ബാബര്‍, ഹുമായൂണ്‍, അക്‌ബര്‍, ജഹാംഗീര്‍, ഷാ ജഹാന്‍ഔറംഗസേബ്

1526-ല്‍ റ്റിമൂറിന്റെയും ജെംഗിസ് ഖാന്റെയും ഒരു റ്റിമൂറിദ് (റ്റര്‍ക്കോ-പേര്‍ഷ്യന്‍) പിന്‍‌ഗാമിയായ ബാബര്‍ ഖൈബര്‍ ചുരം കടന്ന് പ്രദേശങ്ങള്‍ കീഴ്പ്പെടുത്തി മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചു. ഈ സാമ്രാജ്യം 200 വര്‍ഷത്തിലേറെ നിലനിന്നു.[44] 1600-ഓടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും മുഗള്‍ രാജവംശത്തിന്റെ ഭരണത്തിനു കീഴിലായി; 1707-നു ശേഷം മുഗള്‍ സാമ്രാജ്യം മന്ദഗതിയിലുള്ള അധ:പതനത്തിലേയ്ക്കു പോയി. 1857-ലെ സ്വാതന്ത്ര്യ സമരത്തില്‍ (ശിപായി ലഹള എന്നും ഇത് അറിയപ്പെടുന്നു) മുഗള്‍ സാമ്രാജ്യം അന്തിമമായി പരാജയപ്പെട്ടു. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തില്‍ വ്യാപകമായ സാമൂഹിക മാറ്റത്തിന്റേതായിരുന്നു - ഹിന്ദു ഭൂരിപക്ഷത്തെ മുഗള്‍ ചക്രവര്‍ത്തിമാര്‍ ഭരിച്ചു എന്നതുകൊണ്ടായിരുന്നു ഇത്. അവരില്‍ ചിലര്‍ മതപരമായ സഹിഷ്ണുത പുലര്‍ത്തിക്കൊണ്ട് ഹിന്ദു സംസ്കാരത്തെ നിര്‍ലോഭം പ്രോത്സാഹിപ്പിച്ചു. മറ്റു ചിലര്‍ ചരിത്രപരമായ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും അമുസ്ലീങ്ങളുടെ മേല്‍ നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. മുഗള്‍ സാമ്രാജ്യം അതിന്റെ ഉന്നതിയില്‍ മൗര്യ സാമ്രാജ്യത്തെക്കാള്‍ അല്പം കൂടുതല്‍ ഭൂവിഭാഗത്തിനുമേല്‍ അധീനത പുലര്‍ത്തി. മുഗള്‍ സാമ്രാജ്യം ക്ഷയിച്ചപ്പോള്‍ പല ചെറിയ സാമ്രാജ്യങ്ങളും ഈ വിടവ് നികത്തിക്കൊണ്ട് ഉദിച്ചുവന്നു. അവയില്‍ പലതും മുഗള്‍ സാമ്രാജ്യത്തിന്റെ കൂടുതല്‍ ക്ഷയത്തിനു കാരണമായി. ഒരുപക്ഷേ ലോകത്ത് നിലനിന്നതില്‍ ഏറ്റവും ധനികമായ രാജവംശമായിരിക്കാം മുഗള്‍ സാമ്രാജ്യം. 1739-ല്‍ നാദിര്‍ ഷാ മുഗള്‍ സൈന്യത്തെ കര്‍ണാല്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തി. ഈ വിജയത്തിനു ശേഷം നാദിര്‍ ദില്ലി പിടിച്ചടക്കി കൊള്ളയടിച്ചു, മയൂര സിംഹാസനം ഉള്‍പ്പെടെ പല അമൂല്യ നിധികളും കവര്‍ന്നുകൊണ്ടു പോയി. [45]

മുഗള കാലഘട്ടത്തില്‍ പ്രധാന രാഷ്ട്രീയ ശക്തികള്‍ മുഗള്‍ സാമ്രാജ്യവും അതിന്റെ സാമന്തരാജ്യങ്ങളും, പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന പിന്‍‌ഗാമി രാഷ്ട്രങ്ങളുമായിരുന്നു. ഈ പിന്‍‌ഗാമി രാഷ്ട്രങ്ങള്‍, മറാത്ത പ്രവിശ്യ ഉള്‍പ്പെടെ - ക്ഷയിച്ചുകൊണ്ടിരുന്നതും ജനങ്ങളുടെ അപ്രീതിയ്ക്കു പാത്രവുമായ മുഗള്‍ രാജവംശത്തോട് യുദ്ധം ചെയ്തു. തങ്ങളുടെ സാമ്രാജ്യത്തെ അടക്കിനിറുത്താന്‍ പലപ്പൊഴും ക്രൂരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച മുഗളര്‍ക്ക് ഇന്ത്യന്‍ സംസ്കാരവുമായി സംയോജിക്കുക എന്ന നയമുണ്ടായിരുന്നു. അല്പകാലം മാത്രം നീണ്ടുനിന്ന ദില്ലി സുല്‍ത്താനത്തുകള്‍ പരാജയപ്പെട്ടിടത്ത് വിജയിക്കാന്‍ ഇത് മുഗളരെ സഹായിച്ചു. മഹാനായ അക്ബര്‍ ഈ നയത്തിന് പ്രത്യേകിച്ചും പ്രശസ്തനായിരുന്നു. ജൈനമതത്തിന്റെ വിശുദ്ധ ദിനങ്ങളില്‍ അക്ബര്‍ മൃഗങ്ങളെ കൊല്ലുന്നത് വിലക്കി ("അമരി" എന്ന് ഇത് അറിയപ്പെട്ടു). അമുസ്ലീങ്ങളുടെ മേല്‍ ചുമത്തിയിരുന്ന ജസിയ നികുതി അക്ബര്‍ നീക്കംചെയ്തു. മുഗള്‍ ചക്രവര്‍ത്തിമാര്‍ തദ്ദേശീയ രാജവംശങ്ങളില്‍ നിന്നും വിവാഹം കഴിക്കുകയും തദ്ദേശീയ മഹാരാജാക്കന്മാരുമായി സഖ്യം സ്ഥാപിക്കുകയും ചെയ്തു. മുഗളര്‍ തങ്ങളുടെ ടര്‍ക്കോ-പേര്‍ഷ്യന്‍ സംസ്കാരത്തെ പുരാതനമായ ഇന്ത്യന്‍ രീതികളുമായി ഇണക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചു. തത്ഭലമായി സവിശേഷമായ ഇന്തോ-സരസന്‍ വാസ്തുവിദ്യ രൂപപ്പെട്ടു. അവസാനത്തെ പ്രശസ്ത മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തി, ഇസ്ലാ‍മിക നിയമങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. ഔറംഗസീബിന്റെ മത അസഹിഷ്ണുതയും നിയന്ത്രിക്കാന്‍ പറ്റാത്തത്ര പ്രദേശങ്ങള്‍ പിടിച്ചടക്കിയതും ഭരണത്തിലുള്ള ശ്രദ്ധക്കുറവും കേന്ദ്രീകരണവും മുഗളരുടെ പതനത്തിന്റെ കാരണങ്ങളില്‍ പ്രധാനമാണ്.

[തിരുത്തുക] മുഗളര്‍ക്കു ശേഷമുള്ള പ്രാദേശിക രാജ്യങ്ങള്‍

ഇതും കാണുക: മറാഠ സാമ്രാജ്യം, മൈസൂര്‍ രാജ്യം, ഹൈദ്രബാദ് രാജ്യം, സിഖ് സാമ്രാജ്യംദുറ്രാനി സാമ്രാജ്യം
ഇന്ത്യ, ക്രി.വ. 1760-ല്‍

മുഗള്‍ സാമ്രാജ്യത്തിനു ശേഷമുള്ള കാലഘട്ടത്തിലെ പ്രധാന സംഭവങ്ങള്‍ മറാഠ സ്വയംഭരണ പ്രദേശങ്ങളുടെയും മറ്റ് പ്രാദേശിക രാജ്യങ്ങളുടെയും (ഇവ മിക്കതും മുഗളരുടെ സാമന്തരാജ്യങ്ങള്‍ ആയിരുന്നു) ഉദയം, യൂറോപ്യന്‍ ശക്തികളുടെ ഇടപെടലുകളിലുള്ള വര്‍ദ്ധനവ് എന്നിവ ആയിരുന്നു. മറാഠ രാജ്യം സ്ഥാപിച്ചതും ശക്തിപ്പെടുത്തിയതും ശിവജി ആയിരുന്നു. 18-ആം നൂറ്റാണ്ടോടെ, അത് പേഷ്വാമാരുടെ അധീനതയിലുള്ള മറാഠ സാമ്രാജ്യമായി വികസിച്ചു. 1760-ഓടെ മറാഠ സാമ്രാജ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു. മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ (1761) അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സൈന്യത്തില്‍ നിന്നും പരാജയം നേരിട്ടത് ഈ വികാസത്തിന് അവസാ‍നം കുറിച്ചു. അവസാനത്തെ പേഷ്വാ ആയ ബാജി റാവു II-നെ മൂന്നാം ആംഗ്ലോ-മറാഠ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തി.

ഏകദേശം ക്രി.വ. 1400-ല്‍ വഡയാര്‍ രാജവംശം സ്ഥാപിച്ച തെക്കേ ഇന്ത്യയിലെ രാജ്യമായിരുന്നു മൈസൂര്‍. വഡയാറുകളുടെ ഭരണത്തെ ഹൈദരലിയും മകനായ ടിപ്പു സുല്‍ത്താനും തടസ്സപ്പെടുത്തി. ഹൈദരലിയുടെയും ടിപ്പുവിന്റെയും ഭരണകാലത്ത് മൈസൂര്‍ ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു. ഇത് ചിലപ്പോള്‍ ബ്രിട്ടീഷ്, മറാഠ സഖ്യ സൈന്യങ്ങളോടും, മിക്കപ്പൊഴും ബ്രിട്ടീഷ് സൈന്യത്തോടുമായിരുന്നു. ഈ യുദ്ധങ്ങളില്‍ ഫ്രഞ്ചുകാര്‍ മൈസൂരിനെ ചെറിയതോതില്‍ സഹായിക്കുകയോ, സഹായം വാഗ്ദാനം ചെയ്യുകയോ ചെയ്തു. ഗോല്‍ക്കൊണ്ടയിലെ കുത്ത്ബ് ഷാഹി രാജവംശമാണ് 1591-ല്‍ ഹൈദ്രബാദ് സ്ഥാപിച്ചത്. അല്പകാലത്തെ മുഗള്‍ ഭരണത്തിനു ശേഷം, ഒരു മുഗള്‍ ഉദ്യോഗസ്ഥനായ അസഫ് ജാ 1724-ല്‍ ഹൈദ്രബാദിന്റെ ഭരണം പിടിച്ചെടുത്ത് സ്വയം ഹൈദ്രബാദിന്റെ നിസാം-അല്‍-മുല്‍ക്ക് ആയി പ്രഖ്യാപിച്ചു. നിസാമുകള്‍ പരമ്പരാഗതമായി 1724 മുതല്‍ 1948 വരെ ഹൈദ്രബാദ് ഭരിച്ചു. മൈസൂറും ഹൈദ്രബാദും ബ്രിട്ടീഷ് ഇന്ത്യയിലെ സാമന്ത നാട്ടുരാജ്യങ്ങള്‍ (princely states) ആയി.

സിഖ് മതവിശ്വാസികള്‍ ഭരിച്ച പഞ്ജാബ് രാജ്യം ഇന്നത്തെ പഞ്ജാബ് പ്രദേശം ഭരിച്ച രാഷ്ട്രീയ സംവിധാനമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയ അവസാനത്തെ സ്ഥലങ്ങളില്‍ പഞ്ജാബ് ഉള്‍പ്പെടുന്നു. സിഖ് സാമ്രാജ്യത്തിന്റെ പതനം കുറിച്ചത് ആംഗ്ലോ-സിഖ് യുദ്ധങ്ങള്‍ ആണ്. 18-ആം നൂറ്റാണ്ടില്‍ ഗൂര്‍ഖ ഭരണാധികാരികള്‍ ഇന്നത്തെ നേപ്പാള്‍ രാജ്യം രൂപീകരിച്ചു. ഷാ മാരും റാണമാരും നേപ്പാളിന്റെ ദേശീയ സ്വഭാവവും അഖണ്ഡതയും വളരെ കര്‍ക്കശമായി കാത്തുസൂക്ഷിച്ചു.

[തിരുത്തുക] കൊളോണിയല്‍ കാലഘട്ടം

പ്രധാന ലേഖനം: കൊളോണിയല്‍ ഇന്ത്യ

യൂറോപ്യര്‍ക്ക് ഇന്ത്യയിലേയ്ക്ക് ഒരു പുതിയ നാവിക പാത കണ്ടെത്തുന്നതില്‍ വാസ്കോ ഡ ഗാമ 1498-ല്‍ വിജയിച്ചത് നേരിട്ടുള്ള ഇന്തോ-യൂറോപ്യന്‍ വാണിജ്യത്തിന് വഴിതെളിച്ചു..[46] ഇതിനു പിന്നാലെ പറങ്കികള്‍ ഗോവ, ദമന്‍‍, ഡ്യൂ, ബോംബെ എന്നിവിടങ്ങളില്‍ വാണിജ്യ പണ്ടികശാലകള്‍ സ്ഥാപിച്ചു. ഇതിനു പിന്നാലെ ഡച്ചുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലെത്തി. ബ്രിട്ടീഷുകാര്‍ 1619-ല്‍ പടിഞ്ഞാറന്‍ തീരത്തെ തുറമുഖമായ സൂറത്തില്‍ വാണിജ്യ പണ്ടികശാല സ്ഥാപിച്ചു. [47]. ഇന്ത്യന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര കലഹങ്ങള്‍ യൂറോപ്യന്‍ കച്ചവടക്കാര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ക്രമേണ വര്‍ദ്ധിപ്പിക്കുവാനും സ്ഥലം കൈവശമാക്കുന്നതിനും അവസരമൊരുക്കി. ഈ യൂറോപ്യന്‍ ശക്തികള്‍ തെക്കേ ഇന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും വിവിധ പ്രദേശങ്ങളെ പിന്നീട് നിയന്ത്രിച്ചെങ്കിലും മറ്റ് യൂറോപ്യന്‍ ശക്തികള്‍ക്ക് ബ്രിട്ടീഷുകാരോട് ഏകദേശം എല്ലാ പ്രദേശവും അടിയറവു വെയ്ക്കേണ്ടി വന്നു. പോണ്ടിച്ചേരി, ചന്ദന്‍‌നഗര്‍ എന്നിവിടങ്ങളിലെ ഫ്രഞ്ച് താവളങ്ങള്‍, ഗോവ, ദാമന്‍, ഡ്യൂ എന്നിവിടങ്ങളിലെ പോര്‍ച്ചുഗീസ് കോളനികള്‍ എന്നിവ മാത്രം മറ്റ് യൂറോപ്യന്‍ ശക്തികളുടെ അധീനതയിലായിരുന്നു.

[തിരുത്തുക] ബ്രിട്ടീഷ് രാജ്

പ്രധാന ലേഖനം: ബ്രിട്ടീഷ് രാജ്
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിസ്തൃതി, ഇന്ത്യയും ബര്‍മയും വയലറ്റ് നിറത്തില്‍ കാണിച്ചിരിക്കുന്നു

മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീര്‍ 1617-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യയില്‍ കച്ചവടം നടത്തുന്നതിന് സമ്മതം നല്‍കി.[48] ക്രമേണ ഇവരുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം മുഗള രാജവംശ പരമ്പരയിലെ അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഫറൂഖ് സിയാര്‍ ഇവര്‍ക്ക് ബംഗാളില്‍ നികുതിയില്ലാതെ വ്യാപാരം നടത്തുന്നതിനുള്ള പട്ടയങ്ങള്‍ - ദസ്തക്കുകള്‍ നല്‍കുന്നതിലേയ്ക്ക് നയിച്ചു. [49] ബംഗാളിലെ നവാബും ബംഗാള്‍ പ്രവിശ്യയുടെ അന്നത്തെ ഭരണാധികാരിയുമായിരുന്ന സിറാജ് ഉദ് ദൌള ബ്രിട്ടീഷുകാരുടെ ഈ പട്ടയങ്ങള്‍ ഉപയോഗിക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്തു. ഇത് 1757-ലെ പ്ലാസി യുദ്ധത്തിലേയ്ക്ക് നയിച്ചു. ഈ യുദ്ധത്തില്‍ റോബട്ട് ക്ലൈവ് നയിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം നവാബിന്റെ സൈന്യത്തെ പരാജയപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ ഭരണാധികാരങ്ങള്‍ ലഭിച്ച ആദ്യത്തെ രാഷ്ട്രീയ സാഹചര്യമായിരുന്നു ഇത്. ക്ലൈവിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി 1757-ല്‍ ബംഗാളിലെ ആദ്യത്തെ 'ഗവര്‍ണ്ണര്‍ ജനറലായി അവരോധിച്ചു'.[50] 1764-ലെ ബക്സര്‍ യുദ്ധത്തിനു പിന്നാലെ മുഗള്‍ ചക്രവര്‍ത്തിയായ ഷാ ആലം രണ്ടാമനില്‍ നിന്നും കമ്പനി ബംഗാളില്‍ പൊതു ഭരണനിര്‍വ്വഹണത്തിനുള്ള അവകാശങ്ങള്‍ നേടി. ഇത് കമ്പനിയുടെ ഔദ്യോഗിക ഭരണത്തിന് തുടക്കം കുറിച്ചു. പിന്നീട് കമ്പനിഭരണം ഇന്ത്യയിലെ മിക്ക ഭാഗത്തേയ്ക്കും വ്യാപിക്കുകയും ഇത് മുഗള്‍ ഭരണത്തിനും മുഗള്‍ രാജവംശത്തിനു തന്നെയും ഒരു നൂറ്റാണ്ടില്‍ അവസാനം കുറിക്കുകയും ചെയ്തു.[51] ബംഗാളിലെ വ്യപാ‍രത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി കുത്തുക പുലര്‍ത്തി. ഇവര്‍ പെര്‍മെനന്റ് സെറ്റില്‍മെന്റ് എന്ന നികുതി സമ്പ്രദായം ഏര്‍പ്പെടുത്തി. ഇത് ബംഗാളില്‍ സമീന്ദാര്‍ എന്ന് അറിയപ്പെട്ട ഭൂപ്രഭുക്കന്മാരുടെ ഉദയത്തിനു കാരണമായി. 1850-കളോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്നത്തെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും നിയന്ത്രിച്ചു. ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളുടെയും സാമൂഹിക - മത സമുദായങ്ങളുടെയും പരസ്പര സ്പര്‍ദ്ധ മുതലെടുത്ത ഇവരുടെ നയത്തെ പലപ്പൊഴും വിഘടിപ്പിച്ച് ഭരിക്കുക എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ബ്രിട്ടീഷ് കമ്പനിയുടെ ധാര്‍ഷ്ട്യത്തിനും ഭരണത്തിനും എതിരെ നടന്ന ആദ്യത്തെ പ്രധാന മുന്നേറ്റമായിരുന്നു 1857-ലെ ഇന്ത്യന്‍ കലാപം. ഇത് "ഇന്ത്യന്‍ ലഹള", "ശിപായി ലഹള", "ഒന്നാം സ്വാതന്ത്ര്യ സമരം", എന്നിങ്ങനെയും അറിയപ്പെടുന്നു. ഒരു വര്‍ഷത്തെ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ശേഷം പുതുതായി സംഘം ചേര്‍ന്ന ബ്രിട്ടീഷ് ഭടന്മാരുടെ സഹായത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഈ കലാപത്തെ അടിച്ചമര്‍ത്തി. ഈ കലാപത്തിന്റെ നാമമാത്ര നേതാവും അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയുമായ ബഹദൂര്‍ ഷാ സഫറിനെ ബര്‍മ്മയിലേയ്ക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ മക്കളെ ശിരച്ഛേദം ചെയ്തു, മുഗള്‍ തായ്‌വഴി നിരോധിച്ചു. ഈ കലാപത്തിനു ശേഷം എല്ലാ അധികാരങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് കിരീടം ഏറ്റെടുത്തു, ബ്രിട്ടീഷ് കിരീടം ഇന്ത്യയുടെ മിക്കഭാഗവും ഒരു കോളനിയായി ഭരിക്കാന്‍ തുടങ്ങി. കമ്പനിയുടെ ഭൂപ്രദേശങ്ങള്‍ നേരിട്ടും ബാക്കിയുള്ളവ സാമന്ത രാജ്യങ്ങളിലൂടെയും ബ്രിട്ടീഷ് കിരീടം നിയന്ത്രിച്ചു.

[തിരുത്തുക] ഇന്ത്യന്‍ സ്വാതന്ത്ര്യസമരം

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും പാശ്ചാത്യ രീതിയിലുള്ള ജനാധിപത്യത്തിലേയ്ക്കുമുള്ള ആദ്യ കാല്‍‌വെയ്പ്പ് ബ്രിട്ടീഷ് വൈസ്രോയിയെ ഉപദേശിക്കാന്‍ ഇന്ത്യന്‍ കൌണ്‍സിലര്‍മാരെ നിയോഗിച്ചതും,[52] ഇന്ത്യന്‍ അംഗങ്ങളുള്ള പ്രവിശ്യാ കൌണ്‍സില്‍ സ്ഥാപിച്ചതുമായിരുന്നു. ഈ കൌണ്‍സില്‍ അംഗങ്ങളുടെ പങ്കാളിത്തം പിന്നീട് നിയമസഭാ കൌണ്‍സിലുകളിലേയ്ക്കും വ്യാപിപ്പിച്ചു.[53] 1920 മുതല്‍ മോഹന്ദാസ് ഗാന്ധിയെപ്പോലുള്ള നേതാക്കന്മാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെമ്പാടും വിപ്ലവ പ്രവര്‍ത്തനങ്ങളും നടന്നു. ഈ പ്രസ്ഥാനങ്ങളുടെ എല്ലാം ഭലമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചു.

[തിരുത്തുക] സ്വാതന്ത്ര്യവും വിഭജനവും

പ്രധാന ലേഖനം: ഇന്ത്യയുടെ വിഭജനം
Part of a series on the

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രം
സ്വാതന്ത്ര്യലബ്ധിയ്ക്കു മുന്‍പ് British Raj Red Ensign.svg
ബ്രിട്ടീഷ് ഭരണം (1858–1947)
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം (1857 - 1947)
ഇന്ത്യയുടെ വിഭജനം (1947)
സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം Flag of India.svg
ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം (1947-49)
1947 ഇന്തോ-പാക്കിസ്ഥാന്‍ യുദ്ധം
സംസ്ഥാന പുന:സംഘടനാ നിയമം (1956)
ചേരിചേരാ പ്രസ്ഥാനം (1956- )
1965 ഇന്തോ-പാക്കിസ്ഥാന്‍ യുദ്ധം
ഹരിതവിപ്ലവം (1970s)
1971 ഇന്തോ-പാക്കിസ്ഥാന്‍ യുദ്ധം
അടിയന്തിരാവസ്ഥ (1975-77)
സിയാച്ചിന്‍ സംഘട്ടനം (1984)
1987 ചൈന-ഇന്ത്യ സംഘട്ടനം
ഇന്ത്യ 1990-കളില്‍
കാര്‍ഗ്ഗില്‍ യുദ്ധം (1999)
ഇതും കാണുക
ഇന്ത്യാ ചരിത്രം
തെക്കേ ഏഷ്യയുടെ ചരിത്രം
 This box: കാണുക  സം‌വാദം  തിരുത്തുക 


സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹത്തോടൊപ്പം, ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയ്ക്കുള്ള പിരിമുറുക്കങ്ങളും വര്‍ഷങ്ങളായി വളര്‍ന്നുവന്നു. മുസ്ലീങ്ങള്‍ എന്നും ന്യൂനപക്ഷമായിരുന്നു. ഒരു ഹിന്ദു സര്‍ക്കാരിനുള്ള സാദ്ധ്യത അവരെ സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച് ആശങ്കാകുലരാക്കി. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തതുപോലെത്തന്നെ, ഹിന്ദു ഭരണത്തെ അവിശ്വസിക്കാനും അവര്‍ താല്പര്യപ്പെട്ടു. 1915-ല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്തുവന്നു. ഗാന്ധി ഇരു കൂട്ടരും തമ്മില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഗാന്ധിയുടെ നേതൃപാടവം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിലേയ്ക്കു നയിച്ച ഘടകങ്ങളില്‍ പ്രധാനമായിരുന്നു.

ഗാന്ധി ഇന്ത്യയില്‍ ചെലുത്തിയ ഗാഢമായ സ്വാധീനവും, അഹിംസാമാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്ര്യസമരം നയിക്കുവാനുള്ള ഗാന്ധിയുടെ കഴിവും ലോകം കണ്ടിട്ടുള്ള പ്രധാനപ്പെട്ട നേതാക്കളുടെ ഗണത്തിലേയ്ക്ക് ഗാന്ധിയെ ഉയര്‍ത്തി. ബ്രിട്ടീഷ് തുണി ഇറക്കുമതിയെ ചെറുക്കാന്‍ ഇന്ത്യയില്‍ നെയ്ത വസ്ത്രങ്ങള്‍ ധരിക്കുകയും, ഉപ്പ് കുത്തുക ലംഘിക്കുവാന്‍ ഉപ്പു സത്യാഗ്രഹം നയിക്കുകയും ചെയ്ത് ഗാന്ധി ഉദാ‍ഹരണത്തിലൂടെ നയിച്ചു. ഇന്ത്യക്കാര്‍ ഗാന്ധിയ്ക്ക് മഹാത്മ (മഹാനായ ആത്മാവ്) എന്ന പേര് നല്‍കി. ഈ നാമം ആദ്യം നിര്‍ദ്ദേശിച്ചത് രബീന്ദ്രനാഥ് ടാഗോര്‍ ആണ്. ബ്രിട്ടിഷുകാര്‍ 1947-ല്‍ ഇന്ത്യ വിടും എന്ന് ഉറപ്പുനല്‍കി.

1947-ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ യൂണിയന്‍ ഓഫ് ഇന്ത്യ, ഡൊമീനിയന്‍ ഓഫ് പാക്കിസ്ഥാന്‍ എന്നിങ്ങനെ വിഭജിച്ചതിനു ശേഷം ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. വിഭജനത്തിനു മുന്‍പുള്ള പഞ്ചാബ്, ബംഗാള്‍ പ്രവിശ്യകളുടെ വിഘടനത്തിനു ശേഷം സിഖുകാര്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്കിടയില്‍ പഞ്ചാബ്, ബംഗാള്‍, ദില്ലി എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ ലഹളകളില്‍ അഞ്ച് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു.[54] ഈ കാലഘട്ടം ആധുനിക ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ കൂട്ടപലായനങ്ങളില്‍ ഒന്നിനും സാക്ഷ്യം വഹിച്ചു. 12 ദശലക്ഷത്തോളം ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, സിഖുകാര്‍ എന്നിവര്‍ പുതുതായി സൃഷ്ടിച്ച ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയ്ക്ക് പലായനം ചെയ്തു. [54]

[തിരുത്തുക] അവലംബം

  1. Achaemenians. Jona Lendering, Livius.org. ശേഖരിച്ചത് 2008-01-09.
  2. Plutarchus, Mestrius; Bernadotte Perrin (trans.) (1919). Plutarch's Lives. London: William Heinemann. pp. Ch. LX. ISBN 0674991109. http://www.perseus.tufts.edu/cgi-bin/ptext?lookup=Plut.+Caes.+60.1. Retrieved on 2008-01-09. 
  3. Mind over Matter. Front line group, floonet.com. ശേഖരിച്ചത് 2008-08-06.
  4. History in Chronological Order. Government of Pakistan. ശേഖരിച്ചത് 2008-01-09.
  5. Pakistan. Library of Congress. ശേഖരിച്ചത് 2008-01-09.
  6. ഡി.എച്ച്. ഗോര്‍ഡണ്‍; ഏര്‍ളി യൂസ് ഓഫ് മെറ്റല്‍ ഇന്‍ ഇന്ത്യ ആന്‍ഡ് പാകിസ്താന്‍. ജേര്‍ണല്‍ ഓഫ് റോയല്‍ ആന്ത്രോപോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. എന്‍.എല്‍. ബഷാമില്‍ ഉദ്ധരിക്കപ്പെട്ടത്
  7. Mudur, G.S. "Still a mystery", KnowHow, The Telegraph, March 21, 2005. ശേഖരിച്ചത് 2007-05-07. 
  8. The Hathnora Skull Fossil from Madhya Pradesh, India. Multi Disciplinary Geoscientific Studies. Geological Survey of India (20 September 2005). ശേഖരിച്ചത് 2007-05-07.
  9. ഡി.എച്ച്. ഗോര്‍ഡണ്‍; ഏര്‍ളി യൂസ് ഓഫ് മെറ്റല്‍ ഇന്‍ ഇന്ത്യ ആന്‍ഡ് പാകിസ്താന്‍. ജേര്‍ണല്‍ ഓഫ് റോയല്‍ ആന്ത്രോപോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. എന്‍.എല്‍. ബഷാമില്‍ ഉദ്ധരിക്കപ്പെട്ടത്
  10. Gaur, A. S.; K. H. Vora (July 10, 1999). "Ancient shorelines of Gujarat, India, during the Indus civilization (Late Mid-Holocene): A study based on archaeological evidences". Current Science 77 (1): 180–185. ISSN 0011-3891. Retrieved on 2007-05-06. 
  11. Palaeolithic and Pleistocene of Pakistan. Department of Archaeology, University of Sheffield. ശേഖരിച്ചത് 2007-12-01.
  12. Murray, Tim (1999). Time and archaeology. London; New York: Routledge. pp. 84. ISBN 0415117623. http://books.google.co.uk/books?hl=en&lr=&id=k3z9iXo_Uq8C&oi=fnd&pg=PP3&dq=%22Time+and+Archaeology%22&ots=vvWqvaJHik&sig=17HcKQWGCxkHycTaYqfJb_ZzGAo. 
  13. Coppa, A.; L. Bondioli, A. Cucina, D. W. Frayer, C. Jarrige, J. F. Jarrige, G. Quivron, M. Rossi, M. Vidale, R. Macchiarelli (6 April 2006). "Palaeontology: Early Neolithic tradition of dentistry" (PDF). Nature 440: 755–756. DOI:10.1038/440755a. Retrieved on 2007-11-22. 
  14. 14.0 14.1 Possehl, G. L. (October 1990). "Revolution in the Urban Revolution: The Emergence of Indus Urbanization". Annual Review of Anthropology 19: 261–282. DOI:10.1146/annurev.an.19.100190.001401. ISSN 0084-6570. Retrieved on 2007-05-06. 
  15. Kenoyer, Jonathan Mark; Kimberley Heuston (May 2005). The Ancient South Asian World. Oxford University Press. ISBN 0195174224. http://www.oup.com/us/catalog/general/subject/HistoryWorld/Ancient/Other/~~/dmlldz11c2EmY2k9OTc4MDE5NTE3NDIyOQ==. 
  16. Rendell, H. R.; Dennell, R. W. and Halim, M. (1989). Pleistocene and Palaeolithic Investigations in the Soan Valley, Northern Pakistan. British Archaeological Reports International Series. Cambridge University Press. pp. 364. 
  17. Jarrige, C.; J.-F. Jarrige, R. H. Meadow and G. Quivron (1995). Mehrgarh Field Reports 1975 to 1985 - From the Neolithic to the Indus Civilization. Dept. of Culture and Tourism, Govt. of Sindh, and the Ministry of Foreign Affairs, France. 
  18. Feuerstein, Georg; Subhash Kak; David Frawley (1995). In search of the cradle of civilization: new light on ancient India. Wheaton, Illinois: Quest Books. pp. pp. 147. ISBN 0835607208. http://books.google.com/books?id=kbx7q0gxyTcC&printsec=frontcover&dq=In+Search+of+the+Cradle+of+Civilization&sig=ie6cTRBBjV2enHRPO6cBXNbd0qE. 
  19. Kenoyer, J. Mark (1998). The Ancient Cities of the Indus Valley Civilization. Oxford University Press. ISBN 0195779401. 
  20. Indian Archaeology, A Review. 1958-1959. Excavations at Alamgirpur. Delhi: Archaeol. Surv. India, pp. 51–52.
  21. Leshnik, Lawrence S. (October 1968). "The Harappan "Port" at Lothal: Another View". American Anthropologist, New Series, 70 (5): 911–922. DOI:10.1525/aa.1968.70.5.02a00070. ISSN 1548-1433. Retrieved on 2007-05-06. 
  22. Kenoyer, Jonathan (15 September 1998). Ancient Cities of the Indus Valley Civilization. USA: Oxford University Press. pp. p96. ISBN 0195779401. 
  23. The Post-Urban Period in northwestern India. Retrieved on May 12, 2007.
  24. See Demise of the Aryan Invasion Theory by Dr. Dinesh Agarwal
  25. Mallory, J.P. (1989). In Search of the Indo-Europeans: Language, Archeology and Myth (Reprint edition (April 1991) ed.). London: Thames & Hudson. pp. p 43. ISBN 0500276161. "The great majority of scholars insist that the Indo-Aryans were intrusive into northwest India". 
  26. India: Reemergence of Urbanization. Retrieved on May 12, 2007.
  27. Valmiki (March 1990). Goldman, Robert P. ed. The Ramayana of Valmiki: An Epic of Ancient India, Volume 1: Balakanda. Ramayana of Valmiki. Princeton, New Jersey: Princeton University Press. pp. p. 23. ISBN 069101485X. 
  28. 28.0 28.1 Krishna Reddy (2003). Indian History. New Delhi: Tata McGraw Hill. pp. p. A11. ISBN 0070483698. 
  29. M. WItzel, Early Sanskritization. Origins and development of the Kuru State. B. Kölver (ed.), Recht, Staat und Verwaltung im klassischen Indien. The state, the Law, and Administration in Classical India. München : R. Oldenbourg 1997, 27-52 = Electronic Journal of Vedic Studies, vol. 1,4, December 1995, [1]
  30. Krishna Reddy (2003). Indian History. New Delhi: Tata McGraw Hill. pp. p. A107. ISBN 0070483698. 
  31. Mary Pat Fisher (1997) In: Living Religions: An Encyclopedia of the World's Faiths I.B.Tauris : London ISBN 1-86064-148-2 - Jainism's major teacher is the Mahavira, a contemporary of the Buddha, and who died approximately 526 BCE. Page 114
  32. Mary Pat Fisher (1997) In: Living Religions: An Encyclopedia of the World's Faiths I.B.Tauris : London ISBN 1-86064-148-2 - “The extreme antiquity of Jainism as a non-vedic, indigenous Indian religion is well documented. Ancient Hindu and Buddhist scriptures refer to Jainism as an existing tradition which began long before Mahavira.” Page 115
  33. Department of Ancient Near Eastern Art (October 2004). The Achaemenid Persian Empire (550–330 B.C.E). Timeline of Art History. New York: The Metropolitan Museum of Art. ശേഖരിച്ചത് 2007-05-19.
  34. Fuller, J.F.C. (February 3, 2004). "Alexander's Great Battles". The Generalship of Alexander the Great (Reprint ed.). New York: Da Capo Press. pp. 188–199. ISBN 0306813300. 
  35. "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 86. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
  36. "At any rate, when Gallus was prefect of Egypt, I accompanied him and ascended the Nile as far as Syene and the frontiers of Ethiopia, and I learned that as many as one hundred and twenty vessels were sailing from Myos Hormos to India, whereas formerly, under the Ptolemies, only a very few ventured to undertake the voyage and to carry on traffic in Indian merchandise." Strabo II.5.12. Source
  37. "minimaque computatione miliens centena milia sestertium annis omnibus India et Seres et paeninsula illa imperio nostro adimunt: tanti nobis deliciae et feminae constant. quota enim portio ex illis ad deos, quaeso, iam vel ad inferos pertinet?" Pliny, Historia Naturae 12.41.84.
  38. Miller, J. Innes. (1969). The Spice Trade of The Roman Empire: 29 B.C. to A.D. 641. Oxford University Press. Special edition for Sandpiper Books. 1998. ISBN 0-19-814264-1.
  39. Search for India's ancient city. BBC News. Retrieved on June 22, 2007.
  40. See P. Hardy's review of Srivastava, A. L. "The Sultanate of Delhi (Including the Arab Invasion of Sindh), A. D. 711-1526", appearing in Bulletin of the School of Oriental and African Studies, University of London, Vol. 14, No. 1 (1952), pp. 185-187.
  41. Battuta's Travels: Delhi, capital of Muslim India
  42. Timur - conquest of India
  43. Timur’s Invasion
  44. The Islamic World to 1600: Rise of the Great Islamic Empires (The Mughal Empire)
  45. Iran in the Age of the Raj
  46. Vasco da Gama: Round Africa to India, 1497-1498 CE. Internet Modern History Sourcebook. Paul Halsall (June 1998). ശേഖരിച്ചത് 2007-05-07. From: Oliver J. Thatcher, ed., The Library of Original Sources (Milwaukee: University Research Extension Co., 1907), Vol. V: 9th to 16th Centuries, pp. 26-40.
  47. Indian History - Important events: History of India. An overview. History of India. Indianchild.com. ശേഖരിച്ചത് 2007-05-07.
  48. The Great Moghul Jahangir: Letter to James I, King of England, 1617 A.D.. Indian History Sourcebook: England, India, and The East Indies, 1617 CE. Internet Indian History Sourcebook, Paul Halsall (June 1998). ശേഖരിച്ചത് 2007-05-07. From: James Harvey Robinson, ed., Readings in European History, 2 Vols. (Boston: Ginn and Co., 1904-1906), Vol. II: From the opening of the Protestant Revolt to the Present Day, pp. 333–335.
  49. KOLKATA (CALCUTTA) : HISTORY. Calcuttaweb.com. ശേഖരിച്ചത് 2007-05-07.
  50. Rickard, J. (1 November 2000). Robert Clive, Baron Clive, 'Clive of India', 1725-1774. Military History Encyclopedia on the Web. historyofwar.org. ശേഖരിച്ചത് 2007-05-07.
  51. Prakash, Om. The Transformation from a Pre-Colonial to a Colonial Order: The Case of India (PDF). Global Economic History Network 3–40. Economic History Department, London School of Economics. ശേഖരിച്ചത് 2007-05-07.
  52. Mohsin, K.M.. Canning, (Lord). Banglapedia. Asiatic Society of Bangladesh. ശേഖരിച്ചത് 2007-05-07. “Indian Council Act of 1861 by which non-official Indian members were nominated to the Viceroy's Legislative Council.”
  53. Minto-Morley Reforms. storyofpakistan.com. Jin Technologies (June 1 2003). ശേഖരിച്ചത് 2007-05-07.
  54. 54.0 54.1 Symonds, Richard (1950). The Making of Pakistan. London: Faber and Faber. pp. p 74. ASIN B0000CHMB1. OCLC 1462689. "at the lowest estimate, half a million people perished and twelve million became homeless". 

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്


[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം