കബിനി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കീച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കാവേരിപ്പുഴ
  36. മാനം നദി
  37. ധർമ്മടം പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കബിനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.

സ്ഥിതിവിവരം[തിരുത്തുക]

  • നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
  • നീളം - 234 കി. മീ.

നദി[തിരുത്തുക]

പശ്ചിമ ഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂര്‍ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

  1. Bandipur National Park
  2. Nagarhole or Rajiv Gandhi National Park

സ്രോതസ്സ്[തിരുത്തുക]

ഗാലറി[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കബിനി_നദി&oldid=1673897" എന്ന താളിൽനിന്നു ശേഖരിച്ചത്