ബാണാസുര സാഗർ അണക്കെട്ട്
| ബാണാസുര സാഗർ അണക്കെട്ട് | |
ബാണാസുരസാഗർ അണക്കെട്ട് |
|
| നദി | കരമനത്തോട് |
|---|---|
| Creates | ബാണാസുരസാഗർ ശേഖരണി |
| സ്ഥിതി ചെയ്യുന്നത് | വയനാട്, കേരളം, ഇന്ത്യ |
| ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
| Coordinates | |
| Capacity: tmc ft. | |
കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ 1979-ൽ ആണ് ബാണാസുര സാഗർ ഡാം കെട്ടിയത്. [1] കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ ആണ് ഈ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും[2]ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്[3] . ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.[4] ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം[5]
അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണക്കെട്ട് പദ്ധതി പ്രദേശത്ത് ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. [6] ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ് [7]
[തിരുത്തുക] ഇന്നത്തെ സ്ഥിതി
ഇന്ന് അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും.
[തിരുത്തുക] കുറിപ്പുകൾ
- ↑ "കേരള സർക്കാരിന്റെ പത്താം പഞ്ചവത്സര പദ്ധതി റിപ്പോർട്ട് 2002-07". കേരള സർക്കാർ. http://www.keralaplanningboard.org/html/Reports/wr&apr.pdf, ശേഖരിച്ചത്: 2006-10-18.
- ↑ http://www.wyd.kerala.gov.in/places.htm - ഔദ്യോഗിക വെബ് സൈറ്റ് , വയനാട്
- ↑ side share.net
- ↑ "സ്ഥിതിവിവര കണക്കുകൾ". കേരള സർക്കാർ. http://www.kerala.gov.in/statistical/panchayat_statistics2001/wynd_shis.htm, ശേഖരിച്ചത്: 2006-10-14.
- ↑ "വിനോദസഞ്ചാര സ്ഥലങ്ങൾ". വയനാട് സർക്കാർ. http://wayanad.nic.in/tourist.htm, ശേഖരിച്ചത്: 2006-10-14.
- ↑ "വയനാട് വിനോദസഞ്ചാര സ്ഥലങ്ങൾ". വയനാട് . ഓർഗ്ഗ്. http://www.wayanad.org/outdoor.htm, ശേഖരിച്ചത്: 2006-10-14.
- ↑ "വയനാട്". ഫാസ്റ്റ് ഫൈന്റർ കേരള. http://www.ffkerala.net/wayanaddist/wayanad100_places2.html, ശേഖരിച്ചത്: 2006-10-14.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ
|
|||||
|
|||||||||||||||||