പറമ്പിക്കുളം അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറമ്പിക്കുളം അണക്കെട്ട്
പറമ്പിക്കുളം അണക്കെട്ട്
നദി പറമ്പിക്കുളം നദി
സ്ഥിതി ചെയ്യുന്നത് പാ‍ലക്കാട്, കേരളം, ഇന്ത്യ
നീളം m
ഉയരം m
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°22′40″N 76°45′51″E / 10.37778°N 76.76417°E / 10.37778; 76.76417
സംഭരണശേഷി: 69,165 x 1000 ക്യു. മീറ്റർ

പാ‍ലക്കാട് ജില്ലയിലെ പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്.[1]ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള എംബാങ്ക്മെന്റ് അണക്കെട്ടായ ഇത് ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നു നിലകൊള്ളുന്നു.[2]

[തിരുത്തുക] ജലം പങ്കിടൽ

ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. കേരളവും തമിഴ് നാടുമായുള്ള പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന്‌ വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി. ചിറ്റൂർ താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്. [3][4]

[തിരുത്തുക] അവലംബം

  1. "Indian Dams by River and State". http://www.rainwaterharvesting.org/resources/statistics/stat233.htm. 
  2. "Indian Dams". diehardindian.com. http://www.diehardindian.com/infra/dams.htm, ശേഖരിച്ചത്: 2006-10-18. 
  3. Prabhakaran, G. (March 15 2004). "Move to use dead storage in Parambikulam dam". The Hindu. http://www.hindu.com/2004/03/15/stories/2004031501870500.htm, ശേഖരിച്ചത്: 2006-10-18. 
  4. "Under cloud, by K.K. Mustafah". BussinessLine. http://www.thehindubusinessline.com/2006/07/27/stories/2006072701982100.htm, ശേഖരിച്ചത്: 2006-10-18. 
"http://ml.wikipedia.org/w/index.php?title=പറമ്പിക്കുളം_അണക്കെട്ട്&oldid=1025055" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ