ചുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു മലനിരയിലെ താരതമ്യേന ഉയരം വളരെ കുറവുള്ളതും മലനിരകൾക്കു കുറുകേയുള്ള സഞ്ചാരത്തിനു സഹായകമാകുന്നതുമായ ഭാഗത്തിനെ ചുരം എന്നു പറയുന്നു. കേരളത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സഹ്യപർവ്വതസാനുക്കളിൽ വാളയാർ ചുരം, താമരശ്ശേരി ചുരം, നാടുകാണി ചുരം എന്നിവയാണ് പ്രധാന ചുരങ്ങൾ. യാത്രകൾക്കും, കുടിയേറ്റങ്ങൾക്കും, കച്ചവടത്തിനും, യുദ്ധങ്ങൾക്കും പ്രധാന ഗമനാഗമനമാർഗ്ഗമായി ചരിത്രാതീതകാലം മുതൽ ചുരങ്ങൾ വർത്തിച്ചിരുന്നു.[അവലംബം ആവശ്യമാണ്]
പ്രശസ്തമായ ചുരങ്ങളിൽ ചിലതാണ് ഖൈബർ ചുരം, നാഥുലാ ചുരം തുടങ്ങിയവ