ആലുവ ശിവരാത്രി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് മലയാളമാസമായ കുംഭം വരിക.
പെരിയാറിന്റെ തീരത്തുള്ള ശിവന്റെ അമ്പലത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രിദിവസം രാത്രി ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു.
ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നു.
ചിത്രശാല [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Aluva Sivarathri festival എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: