വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഖ്യമായും കേരളം, തമിഴ്നാടു്, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻവിനോദമാണ് പല്ലാങ്കുഴിക്കളി.പ്രത്യേകം തയ്യാറാക്കിയ പല്ലാങ്കുഴി പലകയും മഞ്ചാടിക്കുരുവും ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്.പല്ലാങ്കുഴി പലക പല വലിപ്പത്തിലും ആകൃതിയിലും ഉണ്ട്.ചതുരാകൃതിയിലും വൃത്തത്തിലും മീൻ ആകൃതിയിലും പല്ലാങ്കുഴി പലകകളുണ്ട്. ആകൃതി വ്യത്യസ്തമാണെങ്കിലും സാധാരണ പതിനാലു കുഴികൾ ആണു് ഇത്തരം പലകകളിൽ ഉണ്ടാവുക. പതിനാലു കുഴി അഥവാ പതിനാലാംകുഴി എന്ന വാക്കു ലോപിച്ചിട്ടാണു് ‘പല്ലാങ്കുഴി’ ആയിത്തീർന്നതു്.