കുരീപ്പുഴ ശ്രീകുമാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുരീപ്പുഴ ശ്രീകുമാർ | |
|---|---|
കുരീപ്പുഴ ശ്രീകുമാർ |
|
| ജനനം | 1955 ഏപ്രിൽ 10 കുരീപ്പുഴ, കൊല്ലം, കേരളം |
| തൊഴിൽ | സാഹിത്യകാരൻ /കവി |
| ഭാഷ | മലയാളം |
| ദേശീയത | |
ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന് പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി കൊല്ലത്ത് ജനിച്ചു.ജാതി-മത വിശ്വാസിയല്ല. . . [1]ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും ദേശീയ കവിമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് .കൂട്ടുകാരി-കെ.സുഷമകുമാരി, മകൻ-നെസിൻ.
ഉള്ളടക്കം |
പ്രധാനകൃതികൾ [തിരുത്തുക]
- പെണങ്ങുണ്ണി
- ശ്രീകുമാറിന്റെ ദുഃഖങ്ങൾ
- രാഹുലൻ ഉറങ്ങുന്നില്ല
- അമ്മ മലയാളം
- ഹബീബിന്റെ ദിനക്കുറിപ്പുകൾ
- കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ
- കീഴാളൻ
- യക്ഷിയുടെ ചുരിദാർ(നഗ്നകവിതകൾ)
- നരകത്തിലേക്ക് ഒരു ടിക്കറ്റ്(നഗ്നകവിതകൾ)
- ഇത്തിരിസ്നേഹമുണ്ടോ സിറിഞ്ചിൽ
- കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങൾ.
- suicide point(കവിതകളുടെ ഇംഗ്ലിഷ് മൊഴിമാറ്റം.(ആർ.രാമൻ നായർ)കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചു.)
പുരസ്കാരങ്ങൾ [തിരുത്തുക]
- കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം(1975)
- വൈലോപ്പിള്ളി പുരസ്കാരം(1987)
- അബുദാബി ശക്തി അവാർഡ്
- സംസ്ഥാന ബാലസാഹിത്യ അവാർഡ്
- ഭീമ ബാലസാഹിത്യ അവാർഡ്
- മഹാകവി പി.പുരസ്കാരം.
- ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുൻനിർത്തി നിരസിച്ചു)
- കേസരി പുരസ്‌കാരം.
- ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ.
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന്[2]
അവലംബം [തിരുത്തുക]
- ↑ http://www.keralasahityaakademi.org/ml_aw13.htm
- ↑ http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf