ബേക്കൽ കോട്ട
ബേക്കൽ കോട്ട | |
---|---|
ബേക്കൽ, കാസർഗോഡ് ജില്ല | |
![]() | |
ബേക്കൽ കോട്ടയുടെ ഒരു വശം | |
തരം | കടൽതീരത്തുള്ള കോട്ട |
Site information | |
Open to the public |
അതെ |
Site history | |
Built | 1645-1660 |
നിർമ്മിച്ചത് | ശിവപ്പ നായിക് |
Events | 1760 കളിൽ ഹൈദരലി പിടിച്ചെടുത്തു 1792 - ബ്രിട്ടീഷുകാരുടെ കയ്യിലായി |
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്.[1]
ചരിത്രം[തിരുത്തുക]
ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്.[1] എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.[അവലംബം ആവശ്യമാണ്]
1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി.[1] ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ സൌത്ത് കാനറ ജില്ലയുടെ ഭരണപരിധിയിലായി.
പ്രത്യേകതകൾ[തിരുത്തുക]
ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.
കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.
അനുബന്ധനിർമ്മിതികൾ[തിരുത്തുക]
കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.
ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.
എത്തിച്ചേരേണ്ട വിധം[തിരുത്തുക]
റോഡ് ഗതാഗതം[തിരുത്തുക]
ഏറ്റവും അടുത്തുള്ള പട്ടണം[തിരുത്തുക]
- കാഞ്ഞങ്ങാട് - 12 കിലോമീറ്റർ
- കാസർഗോഡ് - 16.5 കിലോമീറ്റർ
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ[തിരുത്തുക]
- മംഗലാപുരം -73 കി. മീ.
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം - 97 കി. മീ.
തീവണ്ടി ഗതാഗതം[തിരുത്തുക]
ബേക്കലിന് അടുത്തുള്ള സ്ഥലങ്ങൾ[തിരുത്തുക]
- പള്ളിക്കര ബീച്ച്
- ബേക്കൽ ഹോളെ ജലോദ്യാനം
- കാപ്പിൽ ബീച്ച്
- ചന്ദ്രഗിരി കോട്ട
- ചന്ദ്രഗിരി ക്രൂസ്
- ആനന്ദാശ്രം
- അനന്തപുര തടാക ക്ഷേത്രം
- വലിയപറമ്പ് കായൽ
- റാണിപുരം
ഇതും കാണുക[തിരുത്തുക]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]