കൊച്ചി കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിൽ യൂറോപ്യന്മാർ ആദ്യം നിർമ്മിച്ച കോട്ടയാണ്‌ കൊച്ചി കോട്ട.ഫോർട്ട്‌ മാനുവൽ ഡി കൊച്ചി എന്നാണ്‌ പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്[1]. കൊച്ചി-സാമൂതിരി യുദ്ധത്തിൽ കൊച്ചി രാജാവിനു യുദ്ധപരാജയം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പോർച്ചുഗീസ് സൈന്യാധിപൻ അൽ ബൂക്കർക്കിന്റെ നേതൃത്വത്തിലുള്ള സേനയുടെ മുമ്പിൽ സാമൂതിരിയുടെ സൈന്യത്തിനു കീഴടങ്ങേണ്ടി വന്നു. 1504 ൽ ഇടപ്പള്ളി, വൈപ്പിൻ എന്നിവിടങ്ങളിൽ നടന്ന യുദ്ധങ്ങളിൽ സാമൂതിരിയുടെ സൈന്യത്തിനു വൻനാശം നേരിട്ടു. സാമൂതിരിയേയും ഇടപ്പള്ളി രാജാവിനേയും പരാജയപ്പെടുത്താൻ കഴിഞ്ഞതിൽ കൊച്ചി രാജാവിനും വലിയ സംതൃപ്തി തോന്നി. ഈ സന്ദർഭം ഉപയോഗിച്ച് പോർച്ചുഗീസുകാർ കൊച്ചി പട്ടണത്തിൽ ഒരു കോട്ട പണിയുവാൻ രാജാവിന്റെ അനുമതി തേടി. രാജാവ് സ്വന്തം ചിലവിൽ ആ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി. അന്നത്തെ പോർച്ചുഗീസ് രാജാവിന്റെ നാമധേയം നൽകിയ കോട്ട ഇമ്മാനുവൽ കോട്ട എന്നറിയപ്പെടുന്നു. ഇന്ത്യയിൽ യൂറോപ്പിയൻമാരുടെ (പോർച്ചുഗീസ് ) ആദ്യത്തെ കോട്ടയാണിത് . ഈ കോട്ടയുടെ അവശിഷ്ടങ്ങൾ പോലും ഇന്നില്ല.1505 ൽ പണികഴിപ്പിച്ച ഇമ്മാനുവൽ കോട്ട 1538 ൽ പുതുക്കിപ്പണിയുകയുണ്ടായി[2].


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചി_കോട്ട&oldid=3397423" എന്ന താളിൽനിന്ന് ശേഖരിച്ചത്