ഷോളയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷോളയാർ ഡാം

കേരളത്തിൽ തൃശ്ശൂർ - പാലക്കാട് ജില്ലകളുടെ അതിർത്തിയിലായി തമിഴ്‌നാട്ടിനോട് ചേർന്നു കിടക്കുന്ന മലമ്പ്രദേശം ആണ് ഷോളയാർ. ചാലക്കുടിപ്പുഴ ഷോളയാറിൽ കൂടി ഒഴുകുന്നു. ആദിവാസികളുടെ വാസസ്ഥലം ആണ് ഷോളയാർ. പ്രകൃതി രമണീയമായ ഇവിടം ധാരാളം തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും വന്യജീവികളെയും കൊണ്ട് സ‌മൃദ്ധമാണ്.

ഷോളയാർ ഡാം ചാലക്കുടിപ്പുഴയ്ക്ക് കുറുകേ ആണ് കെട്ടിയിരിക്കുന്നത്. ഷോളയാർ പ്രധാന ഡാം, ഷോളയാർ ഫ്ലാങ്കിംഗ് ഡാം, ഷോളയാർ സാഡിൽ ഡാം എന്നിവ ഇവിടെ ഉണ്ട്. 1964-1965 വർഷങ്ങളിൽ ആയി ആണ് ഈ അണക്കെട്ടുകൾ നിർമ്മിച്ചത്. [1] ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റർ കിഴക്കായി ആണ് ഷോളയാർ ഡാം. ഷോളയാർ - ചാലക്കുടി പാതയിലാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടവും ഷോളയാർ അണക്കെട്ടും വരിക.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://expert-eyes.org/dams.html

കുറിപ്പുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഷോളയാർ&oldid=3773529" എന്ന താളിൽനിന്ന് ശേഖരിച്ചത്