മരോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരോട്ടി
മരോട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H.pentandrus
Binomial name
Hydnocarpus pentandrus
Buch.-Ham.

കുഷ്ഠരോഗ സംഹാരിയായാണ് മരോട്ടി പൊതുവിൽ അറിയപ്പെടുന്നത്.[1] (ശാസ്ത്രീയനാമം: Hydnocarpus pentandrus). സംസ്കൃതത്തിൽ തുവരക, കുഷ്ഠവൈരി എന്നും ഇംഗ്ലീഷിൽ jungli badam എന്നും അറിയുന്നു. കേരളത്തിൽ അങ്ങിങ്ങു കാണപ്പെടുന്നു. അതിർത്തി വൃക്ഷമായിയും ചിലയിടങ്ങളിൽ വളർത്തിവരുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്നു. കോടി, മരവെട്ടി, നീർവട്ട, നീർവെട്ടി എന്നെല്ലാം പേരുകളുണ്ട്. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്. വിത്തിൽ നിന്നും കിട്ടുന്ന മഞ്ഞനിറമുള്ള എണ്ണ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. പഴം മൽസ്യങ്ങൾക്ക് വിഷമാണ്.[2]

രൂപവിവരണം[തിരുത്തുക]

പതിനഞ്ചുമീറ്ററോളം ഉയരത്തിൽ വളരുന്നു. തൊലിയ്ക്ക് വെളുത്ത നിറമാണ്. കായ് ക്രിക്കറ്റ് പന്തിനേക്കാളും ചെറുതാണ്. കായ്ക്കുള്ളിൽ ഇരുപതോളം വിത്തുകൾ മജ്ജയിൽ പൊതിഞ്ഞിരിക്കുന്നു. വിത്ത് ആട്ടിയെടുത്താൽ മരോട്ടിയെണ്ണ കിട്ടും. ശുദ്ധീകരിച്ച എണ്ണ ഔഷധമാണ്. ആയുസ്സ് വർധിപ്പിക്കാൻ വാഗ്‌ഭടൻ നിർദ്ദേശിക്കുന്ന മരുന്ന് ഇതിന്റെ എണ്ണയാണ്.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം  : തിക്തം. കടു, കഷായം
  • ഗുണം  : ലഘു, തീക്ഷണം, സ്നിഗ്ദ്ധം
  • വീര്യം : ഉഷ്ണം
  • വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

വേര്, കുരുന്നില, കായ്, എണ്ണ

വിളഞ്ഞ കായ്ക്കുള്ളിലെ വിത്തുകൾ ആട്ടിയെടുക്കുന്ന എണ്ണയും പിണ്ണാക്കും വളരെയധികം ഉപയോഗങ്ങൾ നിറഞ്ഞതാണ്.മരോട്ടി എണ്ണയിൽ മഞ്ഞൾപ്പൊടി ചേർത്ത്‌ പശരൂപത്തിലാക്കി പുരട്ടിയാൽ ത്വക്ക്‌ രോഗത്തിന്‌ ശമനം ലഭിക്കും. മഞ്ഞൾ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാൽ കുഴിനഖത്തിന് ശമനം ലഭിക്കും. മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. “കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മരോട്ടിയുടെ എണ്ണ സ്പ്രേ ചെയ്താൽ മതി. കുഷ്ഠരോഗത്തിനും, കീട പ്രതിരോധത്തിനും മരോട്ടി ഉപയോഗിക്കുന്നുണ്ട്. മരോട്ടിയുടെ തോടു കത്തിച്ചാൽ ചിലന്തി, പാറ്റ എന്നിവയെ അകറ്റാം.

ഔഷധ ഗുണം[തിരുത്തുക]

ത്വക് രോഗങ്ങൾക്കും കുഷ്ഠത്തിനും

അവലംബം[തിരുത്തുക]

  1. ഔഷധസസ്യങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-09. Retrieved 2013-07-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരോട്ടി&oldid=4081843" എന്ന താളിൽനിന്ന് ശേഖരിച്ചത്