തപ്തി
മദ്ധ്യപ്രദേശിൽ നിന്നും ഉദ്ഭവിച്ച് പടിഞ്ഞാറ് ദിശയിലേക്കൊഴുകി, നർമ്മദ, മഹാനദി എന്നീ നദികളെപ്പോലെ അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് തപ്തി. താപി എന്നും വിളിക്കപ്പെടുന്ന ഈ നദി, ദക്ഷിണ മദ്ധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ സത്പുര പർവ്വതത്തിൽ നിന്നും ഉദ്ഭവിച്ച് മഹാരാഷ്ട്രയിലെ വിദർഭയിലെത്തി ഗുജറാത്തിലെ സൂററ്റിലൂടെ അറബിക്കടലിൽ പതിക്കുന്നു.
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
ഈ നദി ഉദ്ഭവിക്കുന്ന സ്ഥലത്തെ പ്രധാന പട്ടണമാണ് മുൾതായ്. മുൾതായ് എന്ന പട്ടണത്തിന്റെ സംസ്കൃതനാമം മുൾതാപി എന്നാണ്. മുൾതാപിയിലൂടെ ഒഴുകുന്ന നദിക്ക് താപിനദി എന്ന പേരും വന്നു[അവലംബം ആവശ്യമാണ്].
ഉത്ഭവം [തിരുത്തുക]
നദീതടം [തിരുത്തുക]
തപ്തി നദീതടത്തിൻറെ വിസ്തീർണ്ണം ഏകദേശം 65,145 ചതുരശ്ര കി.മീ. ആണ്. ഭാരതത്തിലെ മൊത്തം നദീതടങ്ങളുടെ ഏകദേശം 2% വരുമിത്. ഉദ്ഭവിക്കുന്ന സംസ്ഥാനത്തിലെ 9,804 ചതുരശ്ര കി.മീ. പ്രദേശത്തെ ഇത് സമ്പന്നമാക്കുന്നു. മഹാരാഷ്ടയിലെ 51,504 ചതുരശ്ര കി.മീ., ഗുജറാത്തിൻറെ 3,837 ചതുരശ്ര കി.മീറ്ററും ഈ നദീതടമാണ്.
ജില്ലകൾ [തിരുത്തുക]
മദ്ധ്യപ്രദേശിലെ ബേതുൾ, ബുർഹാൻപൂർ എന്നീ ജില്ലകളും, മഹാരാഷ്ട്രയിലെ അമരാവതി,അങ്കോള,ബുൾത്താന, വാഷിം, ധുലെ, നന്ദൂർബാർ, നാസിക് എന്നീ ജില്ലകളും, ഗുജറാത്തിലെ സൂററ്റ് ജില്ലയുമാണ് താപിയുടെ കരയിൽ സ്ഥിതിചെയ്യുന്ന ജില്ലകൾ.
അണക്കെട്ടുകൾ [തിരുത്തുക]
മഹാരാഷ്ട്രയിലെ ഹാതനൂർ അണക്കെട്ടും, ഗുജറാത്തിലെ ഉക്കായ് അണക്കെട്ടും ഈ നദിയിലെ പ്രധാന അണക്കെട്ടുകളാണ്. ഉക്കായ് ജലവൈദ്യുതി പദ്ധതിയാണ്. ഇത് സൂററ്റിലെ താലൂക്കായ സോൻഗഡിനു സമീപം സ്ഥിതി ചെയ്യുന്നു.
പതനം [തിരുത്തുക]
അവലംബം [തിരുത്തുക]
കുറിപ്പുകൾ [തിരുത്തുക]
| ഭാരതത്തിലെ പ്രമുഖ നദികൾ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |