ബിയ്യം കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Biyyam Kaayal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ പ്രകൃതിരമണീയമായ ബിയ്യം കായൽ[1].

വിനോദസഞ്ചാരം[തിരുത്തുക]

നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി ബിയ്യം കായൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നത്. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്കു സുഖകരമായ താമസമൊരുക്കുന്നു. മാറഞ്ചേരിയെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലം, ബോട്ടിങ് സൗകര്യം ഇവയെല്ലാം ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു.

ബിയ്യം ബ്രിഡ്ജ്[തിരുത്തുക]

നിർമ്മാണ ഘട്ടത്തിൽ (2010 ൽ) പകർത്തിയ റഗുലേറ്റർ കം-ബ്രിഡ്ജിന്റെ ഒരു ചിത്രം
പൊന്നാനി ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജ്-2021 ലെ ഒരു ചിത്രം

മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലമാണ് ബിയ്യം ബ്രിഡ്ജ്. മലബാർ മേഖലയിലെ ഒരു വാട്ടർ സ്പോർട്സ് കേന്ദ്രമാണിത്. കുട്ടികളുടെ പാർക്ക്, ആംഫി തിയറ്റർ, ബോട്ടുജെട്ടി, നടപ്പാത, മേൽക്കൂര, പാർക്കിങ് സൗകര്യം, ഫിഷിങ് ഡെക്ക്, വാച്ച് ടവർ, പ്രകാശ സംവിധാനം എന്നി പുതിയ പദ്ധതികളും ബ്രിഡ്ജിനോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്.

വള്ളംകളി മത്സരം[തിരുത്തുക]

ബിയ്യം കായലിലെ വള്ളംകളി
പൊന്നാനിയിൽ ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലം-2021 ൽ പകർത്തിയ ചിത്രം
ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലത്തിൽ നിന്നുള്ള കാഴ്ച-2021 ൽ പകർത്തിയ ചിത്രം

എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന വള്ളംകളി മത്സരം ശ്രദ്ധേയമാണ്.രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. മത്സര സന്ദർശകർക്കായി പ്രത്യേകം തയ്യാർ ‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-13. Retrieved 2013-01-28.


"https://ml.wikipedia.org/w/index.php?title=ബിയ്യം_കായൽ&oldid=3806584" എന്ന താളിൽനിന്ന് ശേഖരിച്ചത്