ചെങ്കഴമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെങ്കഴമ അരി

കേരളത്തിൽ കൃഷിചെയ്തിരുന്ന ഒരു പരമ്പരാഗത നെല്ലിനമാണ് ചെങ്കഴമ[1]. പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് പുനരുദ്ധീകരിച്ച് ഇതിന്റെ മികച്ച ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്[2].

പ്രത്യേകതകൾ[തിരുത്തുക]

വിരിപ്പ് കൃഷിക്ക് മാത്രമേ ഈ നെല്ലിനം ഉപയോഗിക്കാറുള്ളൂ. മൂപ്പ് 125 ദിവസം മുതൽ 130 ദിവസം വരെ. വിളവ് ഹെക്റ്ററിന് ശരാശരി 2.5 ടൺ നെല്ല്. അരിക്ക് ചുവപ്പ് നിറമാണ്. തണ്ടിനും ഇലകൾക്കും ഇളം വയലറ്റുനിറമുണ്ട്. അതിനാൽ കളനിയന്ത്രണത്തിന് കൂടുതൽ എളുപ്പമാണ്.

അവലംബം[തിരുത്തുക]

  1. "മണ്ണിന്റെ മണത്തിൽ തളർച്ച മറന്ന് രാജകൃഷ്ണൻ (മാതൃഭൂമി കാർഷികം)". Archived from the original on 2011-09-02. Retrieved 2013-02-19.
  2. ഡോ. പി. എ. ജോസഫ് (2006). നെൽകൃഷി. കേരള കാർഷിക സർവ്വകലാശാല. p. 13. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ചെങ്കഴമ&oldid=3631368" എന്ന താളിൽനിന്ന് ശേഖരിച്ചത്