കരിമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
കരിമ്പ്
വിളവെടുത്ത കരിമ്പ്
വിളവെടുത്ത കരിമ്പ്
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Liliopsida
നിര: Poales
കുടുംബം: Poaceae
ജനുസ്സ്‌: Saccharum
L.
Species

Saccharum arundinaceum
Saccharum bengalense
Saccharum edule
Saccharum officinarum
Saccharum procerum
Saccharum ravennae
Saccharum robustum
Saccharum sinense
Saccharum spontaneum

Sugar crystals

ഭാരതത്തില്‍ വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ്. ഇതിന്റെ തണ്ടുകള്‍ ചതച്ച് പിഴിഞ്ഞ് നിര്‍മ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശര്‍ക്കരയും പഞ്ചസാരയും[1]. Poaceae കുടുബത്തില്‍പ്പെട്ട ഈ സസ്യത്തിന്റെ ഇംഗ്ലീഷ് നാമം Sugarcane എന്നും ശാസ്ത്രീയനാമം Saccharum officinarum Linn എന്നുമാണ്‌[2]. പഞ്ചസാരയുണ്ടാക്കുന്നതിനും വേനല്‍ക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.

ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ, ന്യൂ ഗിനി എന്നിവയാണ്.

ഉള്ളടക്കം

[തിരുത്തുക] സവിശേഷതകള്‍

പുല്‍ വര്‍ഗ്ഗത്തില്‍ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ഇലകള്‍ക്ക് 1 മുതല്‍ 1.5 മീറ്റര്‍ വരെ നീളം ഉണ്ടാകാറുണ്ട്[2]. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികള്‍ നല്ലതുപോലെ പാകമാകുമ്പോള്‍ പൂക്കള്‍ ഉണ്ടാകുന്നു. സാധാരണയായി പൂക്കള്‍ ഉണ്ടാകുന്നതിന്‌ മുന്‍പായി വിളവെടുപ്പ് നടത്തുന്നു.

[തിരുത്തുക] ചരിത്രം

അലക്സാണ്ടറുടെ ഇന്ത്യയിലേക്കുള്ള ആക്രമണവേളയില്‍, തേനീച്ചയില്‍ നിന്നല്ലാതെയുള്ള ഒരുതരം തേന്‍ ലഭിച്ചതായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയില്‍ കരിമ്പില്‍ നിന്നുണ്ടാക്കിയ അസംസ്കൃതശര്‍ക്കരയായിരിക്കണം എന്നു കരുതുന്നു[3]‌.

[തിരുത്തുക] പോഷകമൂല്യം

300 മി ലി കരിമ്പിന്‍ നീരില്‍

ഊര്‍ജ്ജം 100 കിലോ കാലറി

പഞ്ചസാരകള്‍ 25 ഗ്രാം

[തിരുത്തുക] കൃഷി

ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്‌. ഇതിനു പുറകില്‍ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം[4]. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശ് ആണ്‌ ഇതില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത്[3][5]. അയനരേഖക്ക് വെളിയിലാണെങ്കിലും ഗംഗാതടം കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കര്‍ഷകരുടെ ഒരു നാണ്യവിളയാണ്‌.

വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുന്‍പ് പലവട്ടം കൃഷിയിടം ഉഴുതുമറീക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളര്‍ച്ചയുടെ ആദ്യകാലങ്ങള്‍ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുന്ന തണ്ടുകള്‍ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറില്‍ 12000-ത്തോളം തണ്ടുകള്‍ നടുന്നു. വളര്‍ച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങള്‍ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കര്‍ഷകര്‍ കരിമ്പ് വെട്ടിയെടുക്കുന്നത്[3].

[തിരുത്തുക] കുറിപ്പുകള്‍

ബ്രസീലില്‍ കാറുകള്‍ക്ക് കരിമ്പില്‍ നിന്നും ഉണ്ടാക്കുന്ന മദ്യം ഇന്ധനമായി ഉപയോഗിക്കുന്നു[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 http://www.plantcultures.org/plants/sugar_cane_landing.html
  2. 2.0 2.1 http://ayurvedicmedicinalplants.com/plants/3102.html
  3. 3.0 3.1 3.2 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 153. 
  4. http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രില്‍ 3)
  5. http://indiabudget.nic.in/es2001-02/chapt2002/tab115.pdf (ശേഖരിച്ചത് 2009 ഏപ്രില്‍ 3)
"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം