ഭാരതീയ ജനതാ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബി.ജെ.പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ജനതാ പാർട്ടി
भारतीय जनता पार्टी
ചെയർപെഴ്സൺ അമിത് ഷാ
പാർലമെന്ററി പാർട്ടിനേതാവ് എൽ.കെ. അദ്വാനി
ലോക്സഭാ പാർട്ടിനേതാവ് നരേന്ദ്ര മോദി
(പ്രധാന മന്ത്രി)
രാജ്യസഭാ പാർട്ടിനേതാവ് അരുൺ ജെയ്റ്റ്ലി
(Finance Minister)
രൂപീകരിക്കപ്പെട്ടത് ഡിസംബർ 1980
മുൻഗാമി Bharatiya Jana Sangh
ആസ്ഥാനം 11 അശോക റോഡ്,
ന്യൂ ഡെൽഹി 110001
പത്രം Kamal Sandesh
യുവജനവിഭാഗം Bharatiya Janata Yuva Morcha
വിദ്യാർത്ഥിവിഭാഗം Akhil Bharatiya Vidyarthi Parishad
വനിതാവിഭാഗം BJP Mahila Morcha
കർഷകവിഭാഗം BJP Kisan Morcha
ആശയം ഹിന്ദുത്വം
ഇന്ത്യൻ ദേശീയത
Integral humanism
Social conservatism
രാഷ്ട്രീയധാര Right-wing[1][2][3]
ഔദ്യോഗികനിറങ്ങൾ Saffron     
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവി National Party[4]
സഖ്യം ദേശീയജനാധിപത്യസഖ്യം (NDA)
ലോകസഭാ ബലം
282 / 543
രാജ്യസഭാ ബലം
42 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
BJP election symbol.svg
വെബ്സൈറ്റ്
www.bjp.org

ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയകക്ഷിയാണ്‌ ഭാരതീയ ജനതാ പാർട്ടി (ഹിന്ദി: भारतीय जनता पार्टी [भाजपा] (ബി.ജെ.പി.). ഇന്ത്യൻ പാർലമെന്റിലെ ഇപ്പോഴത്തെ ഭരണ കക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ.) പ്രമുഖകക്ഷിയുമാണ്‌ ബി.ജെ.പി. അമിത് ഷാ[5] ആണ്‌ പാർട്ടി അദ്ധ്യക്ഷൻ. നരേന്ദ്ര മോദി, എൽ.കെ. അദ്വാനി, എ.ബി. വാജ്‌പേയി, സുഷമ സ്വരാജ് എന്നിവരാണ്‌ പ്രധാന നേതാക്കൾ. ഒരു തവണ കാലാവധി തികച്ച അടൽ ബിഹാരി വാജ്പെയ് സർക്കാരിന് ബി.ജെ.പി നേതൃത്വം കൊടുത്തിരുന്നു. ഇന്ത്യാ ഷൈനിംഗ് (ഇന്ത്യ തിളങ്ങുന്നു) എന്ന പരസ്യ പ്രചരണ പരിപാടി എൻ.ഡി.എ സർക്കാർ രൂപം കൊടുത്തിരുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പിൽ ബി.എസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ ദക്ഷിണേന്ത്യയിലും സാന്നിദ്ധ്യമുറപ്പിച്ചു.

ഭാരതീയ ജനതാ പാർട്ടിയുടെ ഒരു പ്രമുഖ നേതാവ് - അടൽ ബിഹാരി വാജ്‌പേയ്

ചരിത്രം[തിരുത്തുക]

1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി. ശ്യാമ പ്രസാദ് മുഖർജിയുടെ മരണശേഷം, ശൈശവ ദശയിലായിരുന്ന സംഘടനയുടെ ചുമതല ദീനദയാൽ ഉപാധ്യായയുടെ ചുമലിൽ എത്തപ്പെട്ടു. അടുത്ത പതിനഞ്ചു വർഷം ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന് ആദർശത്തിന്റെ വഴിയിലൂടെ പ്രവർത്തകരെ ആകർഷിക്കാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ശക്തിക്ക് ഭീഷണിയാകാൻ കഴിഞ്ഞില്ല. എങ്കിലും, 1977-ലെ പാർട്ടി പിന്തുണയോടെ ജനതാപാർട്ടി സർക്കാർ കേന്ദ്രത്തിൽ നിലവിൽ വന്നപ്പോളേയ്ക്കും നേതാക്കളായി മാറിയ അടൽബിഹാരി വാജ്പേയിയെയും ലാൽകൃഷ്ണ അദ്വാനിയെയും വാർത്തെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞു.[6]

1980-ൽ അടൽബിഹാരി വാജ്പേയിയും ലാൽകൃഷ്ണ അദ്വാനിയും ഭൈറോൺ സിങ് ശെഖാവത്തും ചേർന്ന് ബി.ജെ.പി എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുകയും എ.ബി. വാജ്‌പേയി ആദ്യ പ്രസിഡണ്ട്‌ ആകുകയും ചെയ്തു. ജനതാപാർട്ടിക്ക് ശേഷം വന്ന കോണ്ഗ്രസ് സർക്കാരിന്റെ വിമർശകരായിരുന്നു ബി.ജെ.പി, പഞ്ചാബിൽ ഉയർന്നു വന്നിരുന്ന സിഖ് ഭീകരതയെ എതിർത്തിരുന്നെങ്കിലും അതിന് കാരണമായി ഇന്ദിരാഗാന്ധിയുടെ വിവേചനപരവും അഴിമതി നിറഞ്ഞതുമായ ഭരണത്തിനെ പഴിച്ചു. നേതാവായിരുന്ന ദാർസിംഗ് "അങ്ങനെ എ.ബി. വാജ്‌പേയി ഹിന്ദു-സിഖ് സഹവർത്തിത്വം കൊണ്ടുവന്നു" എന്ന് അഭിപ്രായപ്പെട്ടു.[7] ബി.ജെ.പ്പി ഒരിക്കലും ബ്ലൂസ്റ്റാർ നടപടിയെ അനുകൂലിച്ചിരുന്നില്ല എന്ന് മാത്രമല്ല 1984-ലെ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ഉണ്ടായ കലാപത്തിനെ ശക്തമായി എതിർത്തു. തങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരത്തിനായി ദാഹിച്ച കോണ്ഗ്രസ് പ്രവർത്തകരുടെ അക്ക്രമത്തിൽ നിന്നും സിഖുകാരെ രക്ഷപെടുത്തിയതിൽ എ.ബി. വാജ്‌പേയി ശ്രദ്ധേയമായ പങ്കു വഹിച്ചു. 1984-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പ്പിക്ക് രണ്ടു സീറ്റുകൾ കിട്ടുകയും രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ഉയരുകയും ചെയ്തു.

വിശ്വഹിന്ദു പരീക്ഷിത്തിന്റെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിൽ നടന്ന രാമജന്മഭൂമി പ്രക്ഷോഭത്തിൽ ബി.ജെ.പ്പി രാഷ്ട്രീയശബ്ദം ഉയർത്തുകയും ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടു. ഹൈന്ദവർ തങ്ങളുടെ ദൈവമായ ശ്രീരാമന്റെ അയോധ്യയിലെ ജന്മസ്ഥാനമാണെന്ന് കരുതപ്പെടുന്ന ഏറ്റവും പവിത്രമായ സ്ഥലമാണത്.

1992 ഡിസംബർ 6-ന് നൂറുകണക്കിന് വരുന്ന വിശ്വ ഹിന്ദു പരിഷദ്, ബി.ജെ.പ്പി പ്രവർത്തകർ ശിലാന്യാസത്തിനായി ശ്രമിക്കുകയും അക്രമാസക്തമായ ജനക്കൂട്ടം പള്ളി തകർക്കുകയും ചെയ്തു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്ലീം അക്ക്രമങ്ങൾ അരങ്ങേറുകയും ആയിരത്തിലേറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നെങ്കിലും തുടർന്നുണ്ടായ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പ്പിക്ക് ശക്തമായ വിജയം ലഭിച്ചു.

1995 മാർച്ചിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും 1994 ഡിസംബറിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവക്കുകയും ചെയ്തതിലൂടെ ബി.ജെ.പ്പിയുടെ പ്രസക്തി കുതിച്ചുയർന്നു. തുടർന്ന്, 1996 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭരണം ലഭിച്ചാൽ എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയാകും എന്ന് എൽ.കെ. അദ്വാനി പ്രഖ്യാപിച്ചു.

ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ 1996-ലും 1998-ലും 1999-ലും ലോകസഭാ തെരഞ്ഞെടുപ്പുകൾ നടന്നുവെങ്കിലും 1996-ൽ തെരഞ്ഞെടുപ്പിന് ശേഷം 161 സീറ്റുകൾ നേടിയ ബി.ജെ.പ്പി സഖ്യത്തിലൂടെ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ എത്തിയ എ.ബി. വാജ്‌പേയി, ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി വച്ചൊഴിഞ്ഞു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം 1998-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പ്പി സഖ്യം(എൻ.ഡി.എ) 182 സീറ്റുകൾ നേടുകയും പ്രധാനമന്ത്രി പദത്തിൽ എ.ബി. വാജ്‌പേയി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.[8] പക്ഷെ, ജയലളിതയുടെ നേതൃത്വത്തിലുണ്ടായിരുന്ന പാർട്ടി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഭരണം തകരുകയും 1999-ൽ പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു.

1999-ൽ ബി.ജെ.പ്പി ഒറ്റയ്ക്ക് 183-ഉം ബി.ജെ.പ്പി സഖ്യമായ എൻ.ഡി.എ, 303-ഉം സീറ്റുകൾ നേടിയതോടെ എ.ബി. വാജ്‌പേയി മൂന്നാം തവണ പ്രധാനമന്ത്രിയാവുകയും 2004 വരെ ഭരിക്കുകയും ചെയ്തു. എൽ.കെ. അദ്വാനി, ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തപ്പോൾ യശ്വന്ത് സിൻഹ സാമ്പത്തിക ചുമതലയുള്ള മന്ത്രിയായി. മുൻ കോണ്ഗ്രസ് സർക്കാരിന്റെ സാമ്പത്തിക ഉദാരനയം പിന്തുടർന്ന വാജ്പേയിയുടെ സർക്കാർ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ വിപണി ലോകത്തിന് തുറന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ വിദേശ വിമാനകമ്പനികൾ ഇന്ത്യയിലെത്തുകയും വിദേശനാണ്യം ഒഴുകുകയും രാജ്യത്തിന്റെ വിപണി സജീവമാകുകയും ചെയ്തു. പക്ഷെ, 2004-ൽ പ്രതീക്ഷകൾക്ക് വിപരീതമായി ബി.ജെ.പ്പിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയതിനെ തുടർന്ന് കോണ്ഗ്രസ് സഖ്യത്തിന്റെ(യു.പി.എ) നേതൃത്വത്തിൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി. 2009-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പ്പി, 17 സീറ്റുകൾ നഷ്ട്ടപ്പെടുത്തി 159-ൽ ഒതുങ്ങി.

സംഘടന[തിരുത്തുക]

പ്രസിഡന്റാണ് പാർട്ടിയുടെ ഏറ്റവും ഉയർന്ന പദവിയിൽ ഉള്ളയാൾ. മൂന്നു വർഷം കാലാവധിയുള്ള ഈ പദവിയിൽ ഇപ്പോളുള്ളത് അമിത് ഷാ ആണ്‌ . വൈസ് പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, ട്രെഷറർ തുടങ്ങി മറ്റു സെക്രട്ടറിമാർ ഈ സ്ഥാനത്തിന് പിന്നാലെയുണ്ട്. മുഖ്യ തീരുമാനങ്ങൾ എടുക്കുന്ന, മുതിർന്ന നേതാക്കൾ ചേർന്ന ബോഡിയാണ് നാഷണൽ എക്സിക്യുട്ടീവ്‌. സംസ്ഥാന തലത്തിലും ഇതേ രീതി പിന്തുടരുന്നു.[9] പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ കൂടുതലും, രാജ്യത്തിൽ ശക്തമായ സ്വാധീനമുള്ള ആർ.എസ്.എസിൽ നിന്നും എത്തിയവരാണ്. സംഘപരിവാർ സംഘടനകളായ വിശ്വ ഹിന്ദു പരിഷദ്, സ്വദേശി ജാഗരൺ മഞ്ച് തുടങ്ങിയവയായും ബി.ജെ.പി ബന്ധപ്പെട്ടിരിക്കുന്നു.

ബി.ജെ.പ്പിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മുഖ്യ സംഘടനകൾ[തിരുത്തുക]

നയസമീപനങ്ങൾ[തിരുത്തുക]

ഇന്റഗ്രൽ ഹ്യുമാനിസത്തിന് പ്രത്യേക സ്ഥാനം കൽപ്പിച്ച് നൽകിയിട്ട് കൊടുത്തിട്ടുള്ള ബി.ജെ.പ്പിയുടെ ആദർശത്തിൽ ചില വലതുപക്ഷ നിലപാടുകളും ഉൾപ്പെടുന്നു. ആധുനികതയും യാഥാസ്ഥിതികത്വവും സ്വദേശവൽക്കരണവും വികേന്ദ്രീകരണവും സാമൂഹിക സംരക്ഷണവും പുരോഗമനവും ഉൾപ്പെടുന്ന നിലപാടുകളാണ് രാജ്യത്തിന്റെ പുരാതന മൂല്യങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നും ബി.ജെ.പ്പി അവതരിപ്പിച്ചത്.[10] തുറന്ന വിപണിലൂടെയും സ്വയം ഉയർച്ചയിലൂടെയുമുള്ള സാമ്പത്തിക വളർച്ചയിലാണ് ബി.ജെ.പ്പി വിശ്വസിക്കുന്നത്. പാർട്ടി ഭരണഘടനയിൽ ഇങ്ങനെ വിശദീകരിക്കുന്നു.

"അഭിമാനത്തോടെ, രാജ്യത്തിന്റെ പുരാതന സംകാരങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനികവും പുരോഗമനപരവും ശക്തവുമായ ഒരു രാജ്യം സൃഷ്ട്ടിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. അതിലൂടെ, ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ലോകസമാധാനത്തിനും ക്രമസമാധാനത്തിനും ശ്രദ്ധേയമായ സംഭാവന ചെയ്യുന്ന രാജ്യമായി ഉയർത്തുക. രാജ്യത്തിലെ എല്ലാ ജനാധിപത്യ സംസ്ഥാങ്ങളിലെയും ജനങ്ങൾക്ക്‌ ജാതിയുടെയും വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികതയുടെയും സമ്പത്തിന്റെയും വത്യാസത്തിൽ അതീതമായി തുല്യമായ അവസരങ്ങളും, വിശ്വാസിക്കാനും പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങളും ഉറപ്പ് നൽകുന്നു. രാജ്യത്തിന്റെ ഭരണഘടനയോടുള്ള വിശ്വാസവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതോടൊപ്പം സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ അഖണ്ടത ഉറപ്പ് വരുത്തുന്നു."

ബി.ജെ.പ്പിയുടെ മറ്റു ലക്ഷ്യങ്ങൾ,[11]

 • ഭീകരവിരുദ്ധനടപടികൾ

കോണ്ഗ്രസ് സർക്കാർ ഇല്ലാതാക്കിയ ഭീകരവിരുദ്ധ സംവിധാനം തിരികെ കൊണ്ടുവരിക. പോട്ട (നിയമം)(POTA) ശക്തിപ്പെടുത്തുകയും കൂടുതൽ കാര്യക്ഷമാക്കുകയും ചെയ്തു നിരപരാധികളെ ബുദ്ധിമുട്ടിക്കാതെ ദേശവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും എൻ.ഐ.എയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യുക.

 • അതിവേഗ കോടതികൾ

ഭീകരതയുമായി ബന്ധപ്പെട്ട കേസുകൾ വേഗം നടത്താൻ പ്രത്യേകം കോടതികൾ ഉണ്ടാക്കുകയും ഇരകളായവർക്ക് നീതി നൽകുകയും ചെയ്യുക.

 • തിരിച്ചറിയൽ കാർഡ്

എല്ലാ പൌരന്മാർക്കും ഐഡിന്റിറ്റി കാർഡുകൾ നിർബന്ധമാക്കുകയും അതിലൂടെ രാജ്യസുരക്ഷ വർധിപ്പിക്കുകയും അനധികൃത കുടിയേറ്റം തടയുകയും ചെയ്യുക.

 • ഭക്ഷ്യ സുരക്ഷ

ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മാസം, 35 കിലോഗ്രാം അരി, കിലോയ്ക്ക് 2 രൂപാ നിരക്കിൽ കൂപ്പൺ വഴി സർക്കാർ സംവിധാനത്തിലൂടെയും പൊതു വിപണിയിലൂടെയും വിതരണം ചെയ്യുക.

 • ഊർജ സുരക്ഷ

ഫോസിൽഊർജം ഒഴിച്ചുള്ള പ്രകൃതിക്കനുയോജ്യമായ ഊർജസ്രോതസ്സുകൾക്കായി കൂടുതൽ പുതിയ പദ്ധതികൾ, മുഖ്യമായും വിദ്യു ച്ഛക്തി മേഖലയിൽ നടപ്പിലാക്കുക. 120,000 MW വൈദ്യുതി അടുത്ത അഞ്ചു വർഷത്തിൽ കൂട്ടിച്ചേർക്കുന്ന നടപടി സ്വീകരിക്കുക.

 • അധിവാസം

എല്ലാവര്ക്കും വീട് എന്ന ലക്‌ഷ്യം നടപ്പിലാക്കാനായി എല്ലാ വർഷവും 10 വീടുകൾ നിർമിച്ചു നൽകുക. മറ്റ് പ്രദേശങ്ങളിൽ റോഡ്‌, വൈദ്യുതി, വെള്ളം തുടങ്ങി അവശ്യ-അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പ് വരുത്തുക.

 • കൃഷി

കാർഷിക ലോണുകൾക്കുള്ള പലിശ 4 ശതമാനത്തിൽ കൂടാതെ നിശ്ചയിക്കുകയും പ്രായമായ അവശകർഷകർക്ക് പെൻഷൻ നൽകുകയും ചെയ്യുക. ജലസേചനത്തിനുള്ള സൌകര്യങ്ങൾ വർധിപ്പിക്കുകയും പ്രാദേശികമായി തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുക.

 • വിദ്യാഭ്യാസം

2002-ലെ ബി.ജെ.പ്പി സഖ്യമായ എൻ.ഡി.എ കൊണ്ടുവന്ന സർവശിക്ഷാ അഭയാന്റെ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അതിന്റെ വ്യാപ്തിയും ഗുണവും മെച്ചപ്പെടുത്തി നടപ്പിലാക്കുക. ഉച്ചയൂണ് പദ്ധതിയായി അക്ഷയപാത്ര പദ്ധതി നടപ്പിലാക്കുകയും സെക്കണ്ടറി വിദ്യാഭ്യാസം വേഗത്തിൽ നടപ്പിലാക്കുകയും പെൺകുട്ടികൾക്കായി പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്യുക.

 • വകുപ്പ്-370

ജമ്മു - കാശ്മീർ സംസ്ഥാനത്തിലെ ജനങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലേയ്ക്ക് അടുപ്പിക്കുന്നതിന് മാനസികമായ വിഖാതം ഈ വകുപ്പ് സൃഷ്ട്ടിക്കുന്നു എന്ന് വാദിക്കുകയും ഇത് എടുത്തു കളയാൻ പ്രതിജ്ഞാബദ്ധരാണെന്നും പറയുന്നു.

 • എല്ലാവര്ക്കും ആരോഗ്യം

സ്വകാര്യ ആശുപത്രികൾക്കും നഴ്സിംഗ് ഹോമുകൾക്കും വേണ്ടി ദേശീയ റെഗുലേറ്ററി അതോറിട്ടി സ്ഥാപിക്കുകയും മൂല്യാധിഷ്ട്ടിത സേവനങ്ങൾ കുറഞ്ഞ നിരക്കിൽ തട്ടിപ്പുകൾ ഒഴിവാക്കുന്ന വിധത്തിൽ ഉറപ്പ് വരുത്തുകയും ചെയ്യുക. സ്വകാര്യ മേഖലയെ സ്വാഗതം ചെയ്യുമ്പോളും ലാഭം കൊതിച്ചു കൊണ്ട് മാത്രമുള്ള ഒന്നാകാൻ പാടില്ല. അസുഖങ്ങളിൽ നിന്നും അകറ്റി നിർത്താനായി എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം പ്രാപ്യമാക്കുകയും അതിനുള്ള ലഭ്യത, മൌലികമായ അവകാശമാണെന്ന് കാണുകയും ചെയ്യുന്നു.

 • ചെറുസംസ്ഥാനങ്ങൾ

ചെറു സംസ്ഥാനങ്ങൾ കൂടുതൽ കാര്യക്ഷമമായതിനാൽ ഗൂർഖാലാൻഡ്, തെലുംഗാന എന്നീ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നു എന്ന് മാത്രമല്ല, അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ഝാ‍ർഖണ്ഡ്‌, ഉത്തരാഖണ്ഡ്‌, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചു.

 • മതപരിവർത്തനം

വിവിധ മതനേതാക്കളുടെ സഹകരണത്തോടെ ഒരു മതപരിവർത്തന സംവിധാനം ഉണ്ടാക്കി വിവിധ സമുദായങ്ങൾ തമ്മിൽ പരസ്പരവിശ്വാസം വർധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. ഈ സംവിധാനത്തിൽ, വിശ്വാസ വിഷയത്തിൽ ഹിന്ദു-ക്രിസ്ത്യൻ ചർച്ചകളും സംഘടിപ്പിക്കാൻ പദ്ധതികളുണ്ട്.

വിമർശനങ്ങളും വിവാദങ്ങളും[തിരുത്തുക]

1992-ലെ ബാബരി മസ്ജിദ്‌ തർക്കമന്ദിരം തകർത്ത സംഭവം[12] പരസ്യമായി അപലപിച്ച ബി.ജെ.പി. നേതാക്കളെ 'കപട മിതവാദികൾ' എന്നാണ് സംഭവം അന്വേഷിച്ച കമ്മീഷനായ, ലിബർഹാൻ കമ്മീഷൺ വിശേഷിപ്പിക്കുന്നത്.[13] യഥാർഥത്തിൽ ഇവരുടെ പ്രസംഗവും പ്രവൃത്തികളും മന്ദിരം തകർക്കുന്നതിന് സഹായകമായി എന്നും ബി.ജെ.പി. നേതൃത്വം സംഘപരിവാറിന്റെ ഇച്ഛയ്ക്ക് വിധേയമായി പ്രവർത്തിക്കുകയായിരുന്നു എന്നും കമ്മീഷൻ കുറ്റപ്പെടുത്തുന്നുണ്ട്.

1999-ലെ കാർഗിൽ യുദ്ധത്തിൽ മരിച്ച സൈനികർക്കായി ശവപ്പെട്ടി വാങ്ങിയ സംഭവത്തിൽ അഴിമതി ഉണ്ട് എന്നാരോപണം ഉയർന്നിരുന്നു. ശവപ്പെട്ടി കുംഭകോണം എന്നറിയപ്പെടുന്ന ഈ സംഭവത്തിൽ, എൻ.ഡി.എ സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിനെതിരെ അന്വേഷണം നടത്തി കുറ്റവിമുക്തനാക്കി.[14]

2002-ൽ ഗോദ്രാ കൂട്ടക്കൊലയെത്തുടർന്ന് ഗുജറാത്തിൽ മുസ്ലീങ്ങൾക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള നടപടികളിൽ മനപ്പൂർവം വീഴ്ച വരുത്തി എന്ന് ആരോപിക്കപ്പെട്ടു.[15] സംസ്ഥാനത്തെ ഒരു വനിതാമന്ത്രിയായിരുന്ന കൊട്നാനി, ആരോപണത്തെ തുടർന്ന് രാജി വക്കുകയും ചെയ്തു.[16] ദേശീയ മനുഷ്യാവകാശ കമ്മീഷൻ, അക്ക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ "സമ്പൂർണ്ണ പരാജയം" എന്നാണ് വിശേഷിപ്പിച്ചത്‌. സുപ്രീം കോടതി മുൻജസ്റ്റീസായ നാനാവതിയുടെ നേതൃത്വത്തിൽ ഈ ആരോപണം അന്വേഷിക്കുകയും പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് കണ്ടെത്തുകയും ചെയ്തു.[17] ഇതിനോടനുബന്ധിച്ച് ഇപ്പോഴും കേസുകൾ നിലവിലുണ്ട്. 2009-ലെ ലോകസഭാ ഇലക്ഷനിൽ ഉത്തർപ്രദേശിലെ പിലിബിത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി വരുൺഗാന്ധി, "മുസ്ലീങ്ങളുടെ കൈവെട്ടും" എന്ന് പ്രസംഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം വിവാദമായിരുന്നു.[18]

2013 സെപ്റ്റംബരിൽ ഉത്തർ പ്രദേശിൽ കലാപം പടർത്തിയതിനു 4 എം എൽ എ മാർക്കെതിരെ കേസ് എടുത്തിരുന്നു.[അവലംബം ആവശ്യമാണ്]

അവലംബങ്ങൾ[തിരുത്തുക]

 1. Stein, Burton; Arnold, David (2010). A History of India (Second എഡി.). Wiley-Blackwell. p. 410. 
 2. Halarnkar, Samar (13 June 2012). "Narendra Modi makes his move". BBC News. "The right-wing Hindu nationalist Bharatiya Janata Party (BJP), India's primary opposition party" 
 3. DiSilvio, Joseph D. (Spring 2007). "Rise of the Bharatiya Janata Party in India". The Orator 2 (1). "The rise of the BJP and other right-wing Hindu nationalist political parties..." 
 4. "List of Political Parties and Election Symbols main Notification Dated 18.01.2013". India: Election Commission of India. 2013. ശേഖരിച്ചത് 9 May 2013. 
 5. http://www.ndtv.com/article/india/bjp-president-amit-shah-chargesheeted-for-april-speech-589565
 6. "www.jstor.org". 
 7. "www.deccanherald.com". 
 8. "Rediff On The NeT: TDP helps Vajpayee wins confidence vote". Rediff.com. ശേഖരിച്ചത് 2011-01-04. 
 9. "www.bjp.org". 
 10. "Does India Still Need a Hindu Nationalist Party?". Foreign policy. 
 11. Manifesto : Lok Sabha Election 2009
 12. http://news.bbc.co.uk/2/hi/south_asia/2528025.stm Tearing down the Babri Masjid-Eyewitness by Mark Tully
 13. http://www.mathrubhumi.com/story.php?id=68151
 14. http://ibnlive.in.com/news/fernandes-gets-clean-chit-in-kargil-coffin-scam/99725-3.html
 15. http://ibnlive.in.com/news/gujarat-riots-case-vhp-bjp-leaders-surrender/85891-3.html Gujarat riots case: VHP, BJP leaders surrender
 16. http://www.expressindia.com/latest-news/Maya-Kodnani-resigns-surrenders-before-SIT/439821/ Maya Kodnani resigns,surrenders before SIT-Indian express
 17. http://www.rediff.com/news/2003/may/18guj.htm
 18. http://in.reuters.com/article/topNews/idINIndia-38758620090329 Varun Gandhi arrested over Muslim hate speech—Reuters India 29th march 2009
"http://ml.wikipedia.org/w/index.php?title=ഭാരതീയ_ജനതാ_പാർട്ടി&oldid=2148733" എന്ന താളിൽനിന്നു ശേഖരിച്ചത്