പഞ്ചാബ്, ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഞ്ചാബ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബ് (വിവക്ഷകൾ) എന്ന താൾ കാണുക. പഞ്ചാബ് (വിവക്ഷകൾ)
പഞ്ചാബ്
അപരനാമം: അഞ്ചു നദികളുടെ നാട്
തലസ്ഥാനം ചണ്ഡീഗഡ്
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ബൻവാരിലാൽ പുരോഹിത്
ചരൺജിത് സിങ് ചന്നി
വിസ്തീർണ്ണം 50362ച.കി.മീ
ജനസംഖ്യ 24289296
ജനസാന്ദ്രത 482/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി
ഔദ്യോഗിക മുദ്ര

പഞ്ചാബ് (പഞ്ചാബി:ਪੰਜਾਬ Punjab.ogg, ഹിന്ദി:पंजाब) ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്. ഇതേ പേരിൽ അയൽ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ്‌ പഞ്ചാബിന്റെ തലസ്ഥാനം. അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ്‌ പ്രധാന ഭാഷ.

കൃഷിയും വ്യവസായവും[തിരുത്തുക]

ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

കൃഷി[തിരുത്തുക]

കൃഷിക്ക് ഏറ്റവും പ്രാമുഖ്യം നൽകുന്ന സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാനത്തിന്റെ 80ശതമാനത്തിൽ അധികം പ്രദേശവും കൃഷി ഭൂമിയാണ്. ഗോതമ്പ്, നെല്ല, ചോളം, നിലക്കടല, പയറുവർഗ്ഗങ്ങൾ, എന്നിവയാണ് പ്രധാന വിളകൾ.

പ്രധാന വ്യവസായങ്ങൾ[തിരുത്തുക]

തുണിത്തരങ്ങൾ, തയ്യൽ യന്ത്രം, സ്‌പോർട്‌സ് ഉപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, സൈക്കിൾ, പഞ്ചസാര, വളം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങൾ


ഭരണം[തിരുത്തുക]

13 ലോക്‌സഭാ മണ്ഡലങ്ങളും 117 നിയമസഭാ മണ്ഡലങ്ങളും 22 ജില്ലകളും അടങ്ങിയതാണ് പഞ്ചാബ് സംസ്ഥാനം.

നദികൾ[തിരുത്തുക]

അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത്.

  1. സത്‌ലജ്
  2. രവി
  3. ബിയാസ്
  4. ഝലം നദി
  5. ചിനാബ് എന്നിവയാണ് പ്രധാനപ്പെട്ട അഞ്ചു നദികൾ

പ്രധാന ജലസേചന പദ്ധതികൾ[തിരുത്തുക]

  • ഭക്രാനംഗൽ
  • ഹരിക്കേ ഭാരേജ്
  • സത്‌ലജ്-ബിസാസ് ലിങ്ക്


ഇതും കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചാബ്,_ഇന്ത്യ&oldid=3675958" എന്ന താളിൽനിന്ന് ശേഖരിച്ചത്