ഹരിഹരൻ (ഗായകൻ)
| ഹരിഹരൻ | |
|---|---|
| ജീവിതരേഖ | |
| ജനനം | 1955 ഏപ്രിൽ 3 Thiruvananthapuram, Kerala, India |
| സംഗീതശൈലി | ഗസൽ, filmi |
| തൊഴിലുകൾ | ഗായകൻ |
| സജീവമായ കാലയളവ് | 1977–present |
| Associated acts | Colonial Cousins, Leslie Lewis |
പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമാണ് എ. ഹരിഹരൻ. ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ പാടിവരുന്നു. ഗസൽ ആലാപനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഫ്യൂഷൻ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയാണ്. 2004-ൽ പത്മശ്രീ നൽകി ഭാരതസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങൾ,തമിഴ് ഹിന്ദി മലയാളം ചലച്ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങൾ, ലെസ്ലി ലൂയിസ് എന്ന ഗായകനുമായിച്ചേർന്ന് 'കൊളൊണിയൽ കസിൻസ്' എന്ന ഇന്ത്യൻ ഇംഗ്ലീഷ് ആൽബം എന്നിവ ഹരിഹരന്റേതായുണ്ട്.
[തിരുത്തുക] ജീവിതരേഖ
തിരുവനന്തപുരം സ്വദേശി ശ്രീ അനന്തസുബ്രമണിയുടെയും ശ്രീമതി അലമേലുവിന്റെയും മകനായി 1955 ഏപ്രിൽ 3-ന് തിരുവനന്തപുരത്ത് ജനനം. കർണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ മാതാവിൽനിന്ന് പഠിച്ചു. യൌവ്വനത്തിൽ മെഹ്ദി ഹസ്സ്ന്റെ ഗസലുകളിൽ ആകൃഷ്ടനായി. ഉസ്താദ് ഗുലാം മുസ്തഫ ഖാനിൽ നിന്നും ഹിന്ദുസ്താനി പഠനം നടത്തി.
[തിരുത്തുക] ചിത്രശാല
- Articles using Infobox musical artist with deprecated parameters
- അപൂർണ്ണ ജീവചരിത്രങ്ങൾ
- മലയാളചലച്ചിത്ര പിന്നണിഗായകർ
- തമിഴ് ചലച്ചിത്ര പിന്നണിഗായകർ
- ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ
- തെലുഗ് ചലച്ചിത്ര പിന്നണിഗായകർ
- ഗസൽ ഗായകർ
- കന്നഡ ചലച്ചിത്ര പിന്നണിഗായകർ
- മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- മലയാള ഗസൽ ഗായകർ