Jump to content

കെ.ജെ. യേശുദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yesudas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ജെ. യേശുദാസ്
യേശുദാസ് ജൂൺ 2011ൽ
ജനനം
കാട്ടാശ്ശേരി ജോസഫ് യേശുദാസ്

(1940-01-10) 10 ജനുവരി 1940  (84 വയസ്സ്)
മറ്റ് പേരുകൾദാസേട്ടൻ, ഗാനഗന്ധർവ്വൻ
കലാലയംസ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്ക്, തിരുവനന്തപുരം
തൊഴിൽ
സജീവ കാലം1961–ഇന്നുവരെ
ജീവിതപങ്കാളി(കൾ)
Prabha
(m. 1970)
കുട്ടികൾ3, വിജയ് യേശുദാസ് ഉൾപ്പെടെ
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്drkjyesudas.com [പ്രവർത്തിക്കാത്ത കണ്ണി]
ഒപ്പ്
പ്രമാണം:K. J. Yesudas signature.svg

കൊച്ചിയിൽ ജനിച്ച ഇദ്ദേഹം പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമാണ് കെ.ജെ. യേശുദാസ്‌ എന്ന കാട്ടാശേരി ജോസഫ് യേശുദാസ്[1]. മലയാള സംഗീത ലോകത്തെ ഗാനഗന്ധർവ്വനാണ് കെ. ജെ. യേശുദാസ്.അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌[2].

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.[3][4]

ജീവിത രേഖ

[തിരുത്തുക]

ബാല്യ കാലം, ആദ്യ പാഠങ്ങൾ

[തിരുത്തുക]

1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും[5] എലിസബത്തിന്റെയും മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി. ഏറ്റവും ഇളയ സഹോദരനായിരുന്ന ജസ്റ്റിൻ 2020 ഫെബ്രുവരിയിൽ കൊച്ചിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.[6] ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താൻ അനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീതവാസന പരിപോഷിപ്പിക്കാൻ അഗസ്റ്റിൻ ജോസഫ് വളരെയധികം അധ്വാനം ചെയ്തു.

അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ കൊച്ചു ദാസപ്പനെയും പിതാവിനെപ്പോലെ ഭാഗവതർ എന്നു വിശേഷിപ്പിച്ചു തുടങ്ങി. ദാസപ്പൻ ഭാഗവതർ എന്നും കാട്ടാശേരി കൊച്ചുഭാഗവതർ എന്നും ആളുകൾ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രൻ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.[7]

1945 ജൂണിൽ ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നുകൊണ്ടാണ് യേശുദാസ് വിദ്യാഭ്യാസം ആരംഭിച്ചത്. സ്കൂൾ പാഠപുസ്തകത്തിലെ കവിതകൾ ആലപിച്ചും മറ്റും വളരെ പെട്ടെന്നുതന്നെ അദ്ദേഹം കൂട്ടുകാർക്കിടയിൽ പേരെടുത്തു. എന്നാൽ, അധികമായ വികൃതിയെത്തുടർന്ന് അദ്ദേഹത്തെ ബ്രിട്ടോ സ്കൂളിൽ നിന്ന് പുറത്താക്കി. തുടർന്ന്, പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ചേർന്ന അദ്ദേഹം തുടർന്നുള്ള സ്‌കൂൾവിദ്യാഭ്യാസം അവിടെയാണ് പൂർത്തിയാക്കിയത്. 1958 മാർച്ചിൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കിട്ടിയ ഗ്രേസ് മാർക്കിന്റെ ബലത്തിൽ അദ്ദേഹം എസ്.എസ്.എൽ.സി. പാസായി.

ആദ്യ ഗാനം

[തിരുത്തുക]

സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ല തങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചു കൊണ്ടേയിരുന്നു. 1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത്‌[8][9]. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്‌) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടു കണ്ടത്‌ യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്‌.

സംഗീതം നൽകിയ ഗാനങ്ങൾ

[തിരുത്തുക]
ഗാനം സിനിമ-ആൽബം
താരാപഥങ്ങളെ താളപ്പിഴ
തെണ്ടി തേങ്ങി അലയും താളപ്പിഴ
താജ്മഹൽ നിർമ്മിച്ച രാജശില്പി അഴകുള്ള സെലീന
പുഷ്പഗന്ധി സ്വപ്നഗന്ധി അഴകുള്ള സെലീന
മരാളികേ മരാളികേ. അഴകുള്ള സെലീന
ഇവിടത്തെ ചേച്ചിക്ക്. അഴകുള്ള സെലീന
ഡാർലിങ് അഴകുള്ള സെലീന
സ്നേഹത്തിൻ ഇടയനാം അഴകുള്ള സെലീന
കാള മേഘതൊപ്പി വച്ച അഴകുള്ള സെലീന
ഗാഗുൽത്ത മലകളെ ജീസസ്
ആശ്ചര്യചൂഢാമണി. തീക്കനൽ
പൊന്മുകിലൊരു. തീക്കനൽ
ചന്ദ്രമൌലി ചതുർ. തീക്കനൽ
റസുലേ നിൻ.. സഞ്ചാരി
അനുരാഗവല്ലരി.. തീക്കനൽ
കർപൂര ദീപം തെളിഞ്ഞു സഞ്ചാരി
ഇവിടേ മനുഷ്യനെന്തുവില സഞ്ചാരി
ശ്യാമധരണിയിൽ. തീക്കനൽ
ഒടുവിൽ നീയും താറാവ്
തക്കിട മുണ്ടൻ താറാവേ താറാവ്
ഇവനൊരു സന്ന്യാസി. പൂച്ചസന്ന്യാസി
ഞാൻ പെൺ കൊടിമാരുടെ പൂച്ചസന്ന്യാസി
കാളിക്ക് ഭരണിനാളിൽ മാളികപണിയുന്നവർ
അമ്പിളിപ്പുമാലയിൽ. മാളികപണിയുന്നവർ
ഹൃദയസരോവരമുണർന്നു മൗനരാഗം
ഗാനമേ ഉണരു മൗനരാഗം
എന്നിൽ നിറയുന്ന ദുഃഖം കനക ചിലങ്ക കിലുങ്ങി കിലുങ്ങി (1965)
തേടും മനസ്സിലോ കനക ചിലങ്ക കിലുങ്ങി കിലുങ്ങി (1965)
താരാപഥങ്ങളേ ഉദയം കിഴക്കുതന്നെ (1978)
മതമിളകിത്തുള്ളും ഉദയം കിഴക്കുതന്നെ (1978)
ഗംഗയാറുപിറക്കുന്നു ശബരിമലയിൽ. ആൽബം - അയ്യപ്പഗാനങ്ങൾ - HMV
മനസ്സിന്നുള്ളിൽ .. ആൽബം - അയ്യപ്പഗാനങ്ങൾ - HMV
ഒരേ ഒരു ലക്ഷ്യംശബരിമാമല ആൽബം - അയ്യപ്പഗാനങ്ങൾ - HMV
പമ്പയാറിൻ പൊൻപുളിനത്തിൽ ആൽബം - അയ്യപ്പഗാനങ്ങൾ - HMV
സുപ്രഭാതം പൊട്ടിവിടർന്നു. ആൽബം - അയ്യപ്പഗാനങ്ങൾ - HMV
ശങ്കരനചലം കൈലാസം ആൽബം - അയ്യപ്പഗാനങ്ങൾ - HMV
ഹിമശീത പ്മ്പയിൽ. ആൽബം - അയ്യപ്പഗാനങ്ങൾ - തരംഗിണി
ഗുരുസ്വാമി. ആൽബം-- അയ്യപ്പഗാനങ്ങൾ - തരംഗിണി
ഇക്കാട്ടിൽ പുലിയുണ്ട്. ആൽബം- അയ്യപ്പഗാനങ്ങൾ - തരംഗിണി

കുടുംബ ജീവിതം

[തിരുത്തുക]

മുല്ലവീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് യേശുദാസ് വിവാഹം കഴിച്ചു. പ്രഭയും സംഗീതജ്ഞയായിരുന്നു.പിന്നീട് ഏഴു വർഷങ്ങൾക്കു ശേഷമാണ് (1977) ഇവരുടെ മൂത്തമകൻ വിനോദിന്റെ ജനനം. പിന്നീട് വിജയ് (1979), വിശാൽ (1981) എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടി അദ്ദേഹത്തിനുണ്ടായി. രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ അതിപ്രസിദ്ധനായ ഗായകനാണ്.

അംഗീകാരങ്ങൾ

[തിരുത്തുക]
  • പത്മവിഭൂഷൺ, 2017[10]
  • പത്മഭൂഷൺ, 2002
  • പത്മശ്രീ, 1973
  • ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാല, തമിഴ് നാട്, 1989
  • ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003
  • ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
  • കേരളരത്ന, ജയ് ഹിന്ദ് റ്റിവി, 2008
  • സംഗീത നാടക അക്കാദമി പുരസ്കാരം, 1992
  • ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
  • ഗാന ഗന്ധർവൻ
  • ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011
  • സ്വരലയ പുരസ്കാരം
Pencil Sketch of Dr. KJ Yesudas

ചിത്രങ്ങൾ

[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്

[തിരുത്തുക]
  1. യേശുദാസിന്റെ വെബ് സൈറ്റ്

അവലംബം

[തിരുത്തുക]
  1. "ആലാപനത്തിന്റെ അറുപത് വർഷം പിന്നിട്ട് കെ. ജെ. യേശുദാസ്". Reporter Live. Archived from the original on 2021-12-26. Retrieved 14 നവംബർ 2021.
  2. "'സമ്പൂർണരാഗമാകാൻ കൊതിക്കുന്ന ഒരു സ്വരം,സാഗരമാകാൻ കൊതിക്കുന്ന സൗപർണിക'". mathrubhumi.com. Archived from the original on 2021-12-26. Retrieved 07 നവംബർ 2021. {{cite news}}: Check date values in: |accessdate= (help)
  3. "യേശുദാസിന് ഗാനാഞ്ജലിയുമായി മോഹൻലാൽ". Indian Express. Retrieved 14 നവംബർ 2021.
  4. "കെ ജെ യേശുദാസ്". filmibeat.
  5. "അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ ഓർമയ്ക്ക്". Mathrubhumi (in ഇംഗ്ലീഷ്). Retrieved 8 ഫെബ്രുവരി 2021.[പ്രവർത്തിക്കാത്ത കണ്ണി]
  6. [യേശുദാസിൻറെ സഹോദരൻ മുങ്ങിമരിച്ച നിലയിൽ "https://www.madhyamam.com/kerala/yesudas-brother-died/663717"]. {{cite web}}: Check |url= value (help); External link in |title= (help)
  7. http://paadheyam.com/masika/%E0%B4%95%E0%B5%86-%E0%B4%9C%E0%B5%86-%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C.html[പ്രവർത്തിക്കാത്ത കണ്ണി]
  8. "ഗന്ധർവസംഗീതത്തിന് ഇന്ന് അമ്പതാണ്ട്". Archived from the original on 2013-05-29. Retrieved 2022-09-10.{{cite news}}: CS1 maint: bot: original URL status unknown (link)
  9. "ഓർമയ്ക്കുമേൽ സുവർണ വീണാനാദം". Archived from the original on 2013-07-11. Retrieved 2022-09-10.{{cite news}}: CS1 maint: bot: original URL status unknown (link)
  10. http://www.mathrubhumi.com/news/india/president-pranab-mukherjee-s-speech-on-republic-day-eve-1.1683078
"https://ml.wikipedia.org/w/index.php?title=കെ.ജെ._യേശുദാസ്&oldid=4116808" എന്ന താളിൽനിന്ന് ശേഖരിച്ചത്