കിലുക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിലുക്കം
സംവിധാനം പ്രിയദർശൻ
നിർമ്മാണം ആർ മോഹൻ
രചന വേണു നാഗവള്ളി
അഭിനേതാക്കൾ മോഹൻലാൽ
രേവതി
തിലകൻ
സംഗീതം എസ്.പി.വെങ്കിടേഷ്
ഛായാഗ്രഹണം എസ്. കുമാർ
വിതരണം ഗുഡ്നൈറ്റ് ഫിലിംസ്
റിലീസിങ് തീയതി 1991
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

പ്രിയദർശൻറെ സംവിധാനത്തിൽ 1991-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ കിലുക്കം. മോഹൻലാലും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാളത്തിലെ മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായാണു കരുതപ്പെടുന്നത്[അവലംബം ആവശ്യമാണ്].

ഉള്ളടക്കം

കഥാ സംഗ്രഹം[തിരുത്തുക]

സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ (തിലകൻ‍) അവിഹിത ബന്ധത്തിലുള്ള മകൾ നന്ദിനി (രേവതി), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജി (മോഹൻലാൽ) എന്ന ടൂറിസ്റ്റ് ഗൈഡിനെ പരിചയപ്പെടുന്ന അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയിടെ വീട്ടിൽ കയറിക്കൂടുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവർ പ്രണയത്തിലാകുകയും ചെയ്യുന്നു.

മുഖ്യ കഥയോടൊപ്പം സമാന്തരമായി ജോജിയുടെ കൂട്ടുകാരനായ നിശ്ചൽ (ജഗതി ശ്രീകുമാർ‍) എന്ന ഫോട്ടോഗ്രാഫറുടെയും കിട്ടുണ്ണി (ഇന്നസെന്റ്) എന്ന വേലക്കാരൻറെയും കഥകൾ അവതരിപ്പിക്കപ്പെടുന്നു.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

വിജയം[തിരുത്തുക]

മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങൾക്ക് ഇന്നും ജനപ്രീതിയുണ്ട്. നിശ്ചൽ തുടർച്ചയായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി പിള്ളയോട് വിട പറയുന്നതുമായ രംഗങ്ങൾ ടിവിയിൽ ആവർത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നതിൻറെ കാരണവും മറ്റൊന്നല്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കിലുക്കം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=കിലുക്കം&oldid=1691933" എന്ന താളിൽനിന്നു ശേഖരിച്ചത്