അക്കരെയക്കരെയക്കരെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അക്കരെയക്കരെയക്കരെ | |
|---|---|
![]() ഡി.വി.ഡി. പുറംചട്ട |
|
| സംവിധാനം | പ്രിയദർശൻ |
| നിർമ്മാണം | ജി.പി. വിജയകുമാർ |
| രചന | ശ്രീനിവാസൻ |
| അഭിനേതാക്കൾ | |
| സംഗീതം | ഔസേപ്പച്ചൻ |
| ഗാനരചന | ശ്രീകുമാരൻ തമ്പി |
| ഛായാഗ്രഹണം | എസ്. കുമാർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സ്റ്റുഡിയോ | ജി.പി. ഫിലിംസ് |
| വിതരണം | സെവൻ ആർട്ട്സ് റിലീസ് |
| റിലീസിങ് തീയതി | 1990 |
| സമയദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രിയദർശൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അക്കരെയക്കരെയക്കരെ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. ശ്രീനിവാസൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജി.പി. ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് നിർമ്മിച്ചത്.
മ്യൂസിയത്തിൽ നിന്ന് മോഷണം പോയ ഒരു സ്വർണ്ണകിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി ദാസനും (മോഹൻലാൽ) വിജയനും (ശ്രീനിവാസൻ) അമേരിക്കയിലേക്ക് പോകുന്നതും അവിടെ വച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മുകേഷ്, മണിയൻപിള്ള രാജു, സോമൻ, പാർവ്വതി, നെടുമുടി വേണു എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ – ദാസൻ (രാംദാസ്)
- ശ്രീനിവാസൻ – വിജയൻ
- മുകേഷ് – സുരേന്ദ്രൻ
- മണിയൻപിള്ള രാജു – ഗോപി
- എം.ജി. സോമൻ – കൃഷ്ണൻ നായർ
- പാർവ്വതി – സേതുലക്ഷ്മി
- നെടുമുടി വേണു – ശിവദാസ മേനോൻ
- സുകുമാരി – വീട്ടുടമ
- ജഗദീഷ് – പീറ്റർ
- കെ.പി.എ.സി. ലളിത – ശിവദാസ മേനോന്റെ ഭാര്യ
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "സ്വർഗ്ഗത്തിലോ" | എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, ജോജോ | 4:49 | |||||||
| 2. | "കണ്ണു കണ്ണിൽ" | എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ | 3:05 | |||||||
ഇതും കൂടി കാണുക [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിചൊല്ലുകളിലെ അക്കരെയക്കരെയക്കരെ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അക്കരെയക്കരെയക്കരെ
- അക്കരെയക്കരെയക്കരെ – മലയാളസംഗീതം.ഇൻഫോ
