ബാബ കല്യാണി (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബാബാ കല്യാണി (ചലച്ചിത്രം) | |
|---|---|
Movie Poster |
|
| സംവിധാനം | ഷാജി കൈലാസ് |
| നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
| രചന | എസ്. എൻ. സ്വാമി |
| അഭിനേതാക്കൾ | മോഹൻ ലാൽ മുരളി ബിജു മേനോൻ ജഗതി ശ്രീകുമാർ സായി കുമാർ ഇന്ദ്രജിത്ത് വേണു നാഗവള്ളി മംത മോഹൻദാസ് കവിയൂർ പൊന്നമ്മ |
| സംഗീതം | അലക്സ് പോൾ |
| ഗാനരചന | വയലാർ ശരത്‌ചന്ദ്ര വർമ്മ |
| ഛായാഗ്രഹണം | ഷാജി |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| വിതരണം | ആശീർവാദ് സിനിമാസ് |
| റിലീസിങ് തീയതി | 2006 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ് ‘’‘ബാബകല്യാണി’‘’. തീവ്രവാദം വിഷയമായ ഈ ചിത്രത്തിൽ മോഹൻ ലാൽ ഒരു പോലീസ് ഐ പി എസ് ഓഫ്ഫീസ്സറെ അവതരിപ്പിച്ചിരിക്കുന്നു.ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ.
ഉള്ളടക്കം |
രചന [തിരുത്തുക]
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. എൻ. സ്വാമി ആണ്.
അഭിനയിച്ചവർ [തിരുത്തുക]
പ്രധാന കഥാപാത്രങ്ങളായി മോഹൻ ലാൽ, മുരളി, ബിജു മേനോൻ, ജഗതി ശ്രീകുമാർ, സായി കുമാർ, ഇന്ദ്രജിത്ത്, വേണു നാഗവള്ളി, മംത മോഹൻദാസ്, കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചിരിക്കുന്നു.
സംഗീതം [തിരുത്തുക]
ഇതിലെ ഗാനങ്ങൾ വയലാർ ശരത്‌ചന്ദ്ര വർമ്മ എഴുതി. ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലക്സ് പോൾ. പശ്ചാത്തല സംഗീതം രാജാമണി.
ഗാനങൾ [തിരുത്തുക]
- കൈ നിറയേ വെണ്ണതരാം: ജി. വേണുഗോപാൽ
- നീലമിഴിപീലികളേ : വിധു പ്രതാപ്, ജ്യോത്സ്ന
- കൈ നിറയേ : സുജാത മോഹൻ
- ആമുഖം : മോഹൻ ലാൽ
മറ്റ് അണിയറ പ്രവർത്തകർ [തിരുത്തുക]
ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷാജി. ചിത്രസംയോജനം ഡോൺ മാക്സ്. സംഘട്ടനം അനൽ അരശ്. ആശീർവാദ് സിനിമാസ് വിതരണം ചെയ്തിരിക്കുന്നു.