നരസിംഹം (ചലച്ചിത്രം)
| നരസിംഹം | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ഷാജി കൈലാസ് |
| നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
| രചന | രഞ്ജിത്ത് |
| അഭിനേതാക്കൾ | |
| സംഗീതം |
|
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
| വിതരണം | സ്വർഗ്ഗചിത്ര റിലീസ് |
| റിലീസിങ് തീയതി | 2000 ജനുവരി 26 |
| സമയദൈർഘ്യം | 175 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് നരസിംഹം. പ്രശസ്ത നടൻ മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത ചിത്രമായിരുന്നു ഈ ചലച്ചിത്രം.[1] രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
മോഹൻലാൽ ഈ ചിത്രത്തിൽ ഇന്ദുചൂഢൻ എന്ന കഥാപാത്രത്തിന്റെ റോളിൽ അഭിനയിച്ചിരിക്കുന്നു. ഈ സിനിമയിലെ മോഹൻലാലിന്റെ പോ മോനെ ദിനേശാ എന്ന ഡയലോഗ് കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ വളരെ പ്രശസ്തമായ ഒന്നാണ്.[2] മമ്മൂട്ടി ഒരു വക്കീലിന്റെ റോളിൽ ഈ ചിത്രത്തിൽ ഒരു അതിഥി താരമായി എത്തുന്നുണ്ട്. എം. ജി രാധാകൃഷ്ണൻ സംഗീതം നൽകിയ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
2000-ൽ ഗണതന്ത്രദിവസം (റിപ്പബ്ലിക് ദിനം) ഇറങ്ങിയ ഈ ചിത്രം 200 ദിവസങ്ങളിൽ കൂടുതൽ തിയെറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. മൊത്തം കളക്ഷനായി
20 കോടി നേടുകയും നിർമ്മാതാവിന്
10 കോടി ലാഭമുണ്ടാക്കുകയും ചെയ്തു.[1]
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | മാറാഞ്ചേരി ഇന്ദുചൂഢൻ |
| മമ്മൂട്ടി | നന്ദഗോപാൽ മാരാർ |
| തിലകൻ | മാറാഞ്ചേരി കരുണാകര മേനോൻ |
| എൻ.എഫ്. വർഗ്ഗീസ് | മണപ്പള്ളി പവിത്രൻ |
| സ്ഫടികം ജോർജ്ജ് | കല്ലെട്ടി വാസുദേവൻ |
| വിജയകുമാർ | ജയകൃഷ്ണൻ |
| ടി.പി. മാധവൻ | രാമൻ നായർ |
| കലാഭവൻ മണി | ഭരതൻ |
| മണിയൻപിള്ള രാജു | ഹബീബ് |
| നരേന്ദ്രപ്രസാദ് | മൂപ്പിൽ നായർ |
| സായി കുമാർ | മണപ്പള്ളി സുധീരൻ |
| വി.കെ. ശ്രീരാമൻ | |
| കൊല്ലം തുളസി | |
| ജഗന്നാഥ വർമ്മ | |
| ഇർഷാദ് | |
| ഐശ്വര്യ | അനുരാധ |
| കനക | ഇന്ദു |
| ഭാരതി |
സംഗീതം [തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- ആരോടും ഒന്നും മിണ്ടാതെ – കെ.ജെ. യേശുദാസ്, കോറസ്
- മഞ്ഞിൻ മുത്തെടുത്ത് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- പഴനി മല – എം.ജി. ശ്രീകുമാർ
- അമ്മേ നിളേ നിനക്കെന്ത് പറ്റി – എം.ജി. ശ്രീകുമാർ
- ധ്യാനം ധേയം നരസിംഹം – കെ.ജെ. യേശുദാസ്, കോറസ്
- ആരോടും ഒന്നും മിണ്ടാതെ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- മഞ്ഞിൻ മുത്തെടുത്ത് – സുജാത മോഹൻ
- അമ്മേ നിളേ നിനക്കെന്ത് പറ്റി – കെ.ജെ. യേശുദാസ്
- മഞ്ഞിൻ മുത്തെടുത്ത് – എം.ജി. ശ്രീകുമാർ
സ്വീകരണം [തിരുത്തുക]
നരസിംഹം കേരളത്തിലെ 32 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. പ്രദർശനം തുടങ്ങി 35 ദിവസങ്ങൾക്കുള്ളിൽത്തന്നെ ചിത്രം
2 കോടി ഷെയർ നേടിയെടുത്തു.[3]
10 കോടി നിർമ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ഈ ചിത്രം 200 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും
20 കോടി ആകെ കളക്ട് ചെയ്യുകയും ചെയ്തു.[1]മലയാളസിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഈ ചിത്രത്തിന്റെ റെക്കോർഡ് പിന്നീട് 2006 ൽ പുറത്തിറങ്ങിയ രസതന്ത്രം ആണ് തകർത്തത്.
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| കല | ബോബൻ |
| ചമയം | പി.വി. ശങ്കർ, സലീം |
| വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, മുരളി |
| നൃത്തം | കുമാർ ശാന്തി, കല |
| സംഘട്ടനം | കനൽ കണ്ണൻ, സൂപ്പർ സുബ്ബരായൻ |
| നിർമ്മാണ നിയന്ത്രണം | പ്രവീൺ പരപ്പനങാടി |
| നിർമ്മാണ നിർവ്വഹണം | വി.വി. രാധാകൃഷ്ണൻ |
| അസോസിയേറ്റ്ഡയറക്ടർ | എം. പത്മകുമാർ |
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "Flops galore soft porn rules in Kerala".
- ↑ "Action films are his forteasari ". Screen India. November 27, 2000. Retrieved April 14, 2011.
- ↑ "2 crore share".
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നരസിംഹം
- നരസിംഹം – മലയാളസംഗീതം.ഇൻഫോ
