സ്ഫടികം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്ഫടികം | |
|---|---|
Movie Poster |
|
| സംവിധാനം | ഭദ്രൻ |
| നിർമ്മാണം | ആർ. മോഹൻ |
| രചന | ഭദ്രൻ, ഡോ. സി.ജി. രാജേന്ദ്ര ബാബു (സംഭാഷണം) |
| അഭിനേതാക്കൾ | മോഹൻ ലാൽ, തിലകൻ, ഉർവശി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത, നെടുമുടി വേണു, ചിപ്പി സ്ഫടികം ജോർജ്ജ് |
| സംഗീതം | എസ്.പി. വെങ്കിടേശ് |
| ഛായാഗ്രഹണം | ജെ. വില്യംസ് |
| ചിത്രസംയോജനം | എം.എസ്. മണി |
| വിതരണം | ഗുഡ്നൈറ്റ് ഫിലിംസ് |
| റിലീസിങ് തീയതി | 1995 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1995-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആട് തോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻ ലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
2007-ൽ സി. സുന്ദർ ഈ ചിത്രം വീരാപ്പു എന്ന പേരിൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി.
[തിരുത്തുക] അണിയറ പ്രവർത്തകർ
- സംവിധാനം: ഭദ്രൻ
- സംഭാഷണം: ഡോ. സി.ജി. രാജേന്ദ്ര ബാബു
- നിർമ്മാണം: ആർ. മോഹൻ
- സംഗീതം: എസ്. പി. വെങ്കിടേശ്
- ഛായാഗ്രഹണം: ജെ. വില്യംസ്
- ചിത്രസംയോജനം: എം.എസ്. മണി
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- സഹസംവിധാനം: ഗാന്ധിക്കുട്ടൻ
- സംഘടനം: ബി. ത്യാഗരാജൻ
- നിശ്ചലഛായാഗ്രഹണം: എൽ.എൽ. ബാലകൃഷ്ണൻ
- ഗാനങ്ങൾ: എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, മോഹൻ ലാൽ