ഉടയോൻ
| ഉടയോൻ | |
|---|---|
![]() |
|
| സംവിധാനം | ഭദ്രൻ |
| നിർമ്മാണം | സുബൈർ |
| കഥ | ഭദ്രൻ |
| അഭിനേതാക്കൾ | മോഹൻലാൽ കലാഭവൻ മണി ലയ സുകന്യ |
| സംഗീതം | ഔസേപ്പച്ചൻ |
| ഛായാഗ്രഹണം | രാമചന്ദ്രബാബു |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| വിതരണം | വർണ്ണചിത്ര |
| റിലീസിങ് തീയതി | 15 ജൂലായ് 2005 |
| രാജ്യം | |
| ഭാഷ | മലയാളം |
ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, കലാഭവൻ മണി, ലയ, സുകന്യ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 15 ജൂലായ് 2005 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉടയോൻ. മോഹൻലാൽ ഇരട്ട കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. വർണ്ണചിത്രയുടെ ബാനറിൽ സുബൈർ നിർമ്മിച്ച ഈ ചിത്രം വർണ്ണചിത്ര ആണ് വിതരണം ചെയ്തത്.
ഉള്ളടക്കം |
[തിരുത്തുക] രചന
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഭദ്രൻ ആണ്.
[തിരുത്തുക] അഭിനേതാക്കൾ
- മോഹൻലാൽ...ശൂരനാട് കുഞ്ഞ്/ശൂരനാട് പാപ്പി
- ജഗതി ശ്രീകുമാർ...ശവപ്പെട്ടി തോമ
- മനോജ് കെ. ജയൻ...പൊട്ടൻ
- ഇന്നസെന്റ്...രാരിച്ചൻ
- നാസർ...ഉണ്ണി വൈദ്യൻ
- കലാഭവൻ മണി...മാത്തൻ
- സിദ്ദിഖ്...മമ്മാലി
- ഷമ്മി തിലകൻ...
- ഭീമൻ രഘു....
- സാദിഖ്...
- മോഹൻ ജോസ്...
- ഇടവേള ബാബു...ഇട്ടി
- ലയ...മായ
- സുകന്യ...മോളി
- രേഖ...
- ബിന്ദു പണിക്കർ...ഇച്ചമ്മ
[തിരുത്തുക] കഥാതന്തു
കൃഷിക്കാരനായ ശൂരനാട് കുഞ്ഞ് (മോഹൻലാൽ) തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും കൃഷിയേയും മണ്ണിനേയും സ്നേഹിക്കുന്നു. മണ്ണിനോടുള്ള ഈ ആവേശം മൂലം സ്വന്തം സഹോദരിക്ക് (ബിന്ദു പണിക്കർ) അവകാശപ്പെട്ട പിതൃസ്വത്ത് ചതിയിലൂടെ കൈക്കലാക്കാൻ പോലും കുഞ്ഞ് മടിക്കുന്നില്ല. മക്കളും തന്റെ പാത പിന്തുടരണമെന്ന് ശഠിക്കുന്ന കുഞ്ഞ് കൃഷിയിൽ താൽപ്പര്യമില്ലാത്ത മക്കളുടെ വെറുപ്പിന് പാത്രമാകുന്നു. ജീവിതാന്ത്യത്തിലെ തിരിച്ചടികളും പരാജയങ്ങളും കുഞ്ഞിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നു.
[തിരുത്തുക] സംഗീതം
കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി, അറുമുഖൻ വെങ്കിടങ്ങ് എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
[തിരുത്തുക] ഗാനങ്ങൾ
- പതിനെട്ടാം പട്ട : ഔസേപ്പച്ചൻ (ഗാനരചന : അറുമുഖൻ വെങ്കിടങ്ങ്)
- പുതു മണ്ണ് : ഔസേപ്പച്ചൻ, മോഹൻലാൽ (ഗാനരചന : അറുമുഖൻ വെങ്കിടങ്ങ്)
- ചിരി ചിരിച്ചാൽ : അൻവർ സാദത്ത്, ഗംഗ (ഗാനരചന : കൈതപ്രം ദാമോദരൻ നമ്പൂതിരി)
- തിരുവരങ്ങിൽ : മധു ബാലകൃഷ്ണൻ (ഗാനരചന : ഗിരീഷ് പുത്തഞ്ചേരി)
- പൂണ്ടങ്കില : അലക്സ്, പുഷ്പ (ഗാനരചന : അറുമുഖൻ വെങ്കിടങ്ങ്)
- അങ്ങേത്തല : ശങ്കർ മഹാദേവൻ, ഗംഗ, മോഹൻലാൽ, കാളിദാസ് (ഗാനരചന : ഗിരീഷ് പുത്തഞ്ചേരി)
- തിരുവരങ്ങിൽ : കെ.എസ്. ചിത്ര (ഗാനരചന : ഗിരീഷ് പുത്തഞ്ചേരി)
- അങ്ങേത്തല : വയലിൻ (ഔസേപ്പച്ചൻ)
[തിരുത്തുക] അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം : രാമചന്ദ്രബാബു.
- ചിത്രസംയോജനം : രഞ്ജൻ എബ്രഹാം.
- കല : ജോസഫ് നെല്ലിക്കൽ.
- ചമയം : പട്ടണം റഷീദ്.
- വസ്ത്രാലങ്കാരം : മനോജ് ആലപ്പുഴ.
- നൃത്തം : കല, സുജാത.
- സംഘട്ടനം : മാഫിയ ശശി.
- പ്രോസസിങ്ങ് : പ്രസാദ് കളർ ലാബ്.
- എഫക്റ്റ്സ് : മുരുകേഷ്.
- ഡി.ടി.എസ്. മിക്സിങ്ങ് : അജിത് എ. ജോർജ്ജ്.
- വാർത്താപ്രചരണം : വാഴൂർ ജോസ്, എം.എസ്. ദിനേശ്.
- നിർമ്മാണ നിയന്ത്രണം : എ.ആർ. കണ്ണൻ.
- നിർമ്മാണ നിർവ്വഹണം : മനോജ് എൻ..
- അസോസിയേറ്റ് ഡയറക്ടർ : ലിയോ തദേവൂസ്.
[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉടയോൻ .
