മനോജ് ആലപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനോജ് ആലപ്പുഴ
ജനനം1969 ഓഗസ്റ്റ് 15
മരണം2011 ഡിസംബർ 1 (വയസ്സ് 42)
ജീവിതപങ്കാളി(കൾ)ലക്ഷ്മി
കുട്ടികൾഅമ്മു, അനു
മാതാപിതാക്ക(ൾ)ശ്രീധരൻപിള്ള, രാജമ്മ

മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാലങ്കാരകനായിരുന്നു മനോജ് ആലപ്പുഴ (1969 ഓഗസ്റ്റ് 15 - 2011 ഡിസംബർ 1). അൻപതോളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ ആലപ്പുഴയിൽ ചേപ്പുങ്കേരി ശ്രീധരൻപിള്ളയുടെയും രാജമ്മയുടേയും മകനായി 1969 ഓഗസ്റ്റ് 15ന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ മനോജ് ജനിച്ചു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ തയ്യൽ ജോലി ചെയ്യുന്നതിനിടെ വസ്ത്രാലങ്കാരകനായ വേലായുധൻ കീഴില്ലത്തെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു. ആലഞ്ചേരി തമ്പ്രാക്കൾ എന്ന മലയാളചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായി. വീണ്ടും കണ്ണൂർ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിലായിരുന്ന ഇദ്ദേഹം രോഗബാധ മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ വെച്ചു തന്നെ 2011 ഡിസംബർ 1-ന് തന്റെ 42-ആം വയസ്സിൽ അന്തരിച്ചു[1].

പുരസ്കാരങ്ങൾ[തിരുത്തുക]

സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് 2003-ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരവും[2], ട്വന്റി20 എന്ന ചലച്ചിത്രത്തിന് 2009 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരവും ലഭിച്ചു.

വസ്ത്രാലങ്കാരം നിർ‌വഹിച്ച ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "വസ്ത്രാലങ്കാര കലാകാരൻ മനോജ് ആലപ്പുഴ അന്തരിച്ചു". Archived from the original on 2011-12-01. Retrieved 2011-12-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-13. Retrieved 2011-09-29.
"https://ml.wikipedia.org/w/index.php?title=മനോജ്_ആലപ്പുഴ&oldid=3640209" എന്ന താളിൽനിന്ന് ശേഖരിച്ചത്