സ്വാതന്ത്ര്യദിനം (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
മുംബൈയിലെ മന്ത്രാലയ മന്ദിരത്തിന്റെ മുകളില്‍ ഇന്ത്യന്‍ പതാക
വിളിപ്പേര്‍ स्वतंत्रता दीवस (ഹിന്ദി)
ആചരിക്കുന്നത് ഇന്ത്യക്കാര്‍
തരം ദേശീയം
തിയതി ഓഗസ്റ്റ് 15
ആഘോഷങ്ങള്‍ പതാക ഉയര്‍ത്തല്‍, ദേശഭക്തി ഗാനാലാപനം, സാംസ്കാരിക പരിപാടികള്‍,വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യ ദിന പരിപാടികള്‍,മാര്‍ച്ച് പാസ്റ്റ് തുടങ്ങിയവ

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ല്‍ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തല്‍ ഉണ്ടായിരിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയര്‍ത്തലും തുടര്‍ന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തില്‍ തന്റെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യം കഴിഞ്ഞവര്‍ഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്കുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയില്‍ അന്തരിച്ചവര്‍ക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അര്‍പ്പിക്കും

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം