ചതുരംഗം
പുരാതനമായ ഒരു ഭാരതീയ കളിയും ചെസ്സ്, ചെക്കർസ്, ഷോഗി, മാക്രുക് എന്ന കളികളുടെ പൂർവ്വികനും ഷിയാങ്ചി, ജാങ്ജി, ഷോഗി എന്ന കളികളുടെ അകന്ന ബന്ധുവുമാണു് ചതുരംഗം.
ചതുരംഗം ഭാരതത്തിൽ ഗുപ്ത സാമ്രാജ്യകാലത്തു് ആറാം നൂറ്റാണ്ടിലാണ് രൂപംകൊണ്ടതു്. ഏഴാം നൂറ്റാണ്ടിൽ സസാനിനിയൻ സാമ്രാജ്യത്തിൽ "ഷത്രഞ്ജ്" എന്ന പേരിൽ ഈ കളി പ്രീതിനേടി. ഈ ഷത്രഞ്ജാണു് പിൽകാലത്തു് യൂറോപ്പിൽ ചെസ്സായതു്.
ചതുരംഗത്തിന്റെ എല്ലാ നിയമങ്ങളും ചരിത്രകാരന്മാർക്കു് അറിയാൻപാടില്ല. എന്നാൽ ഷത്ര്ഞ്ജിന്റെ നിയമങ്ങൾ തന്നെയായിരുന്നു ചതുരംഗത്തിന്റേതെന്നൂഹിക്കുന്നു. പ്രത്യേകിച്ചും ആനയുടെ മുൻഗാമിയായ ഗജത്തിന്റെ നീക്കങ്ങളെക്കുറിച്ച് സംശയങ്ങളുണ്ട്.
ചരിത്രം [തിരുത്തുക]
"ചതുരംഗം" എന്ന സംസ്കൃത പദം ബഹുവ്രീഹി സമാസമാണു്. ഇതിന്റെ ഭാഗങ്ങൾ നാലു് എന്നർത്ഥം വരുന്ന "ചതുർ" എന്നവാക്കും "ഭാഗം" എന്നർത്ഥം വരുന്ന അംഗം എന്നവാക്കുമാണു്. ഈ വാക്ക് ഇതിഹാസങ്ങളിൽ "സേന" എന്ന അർത്ഥത്തെയും സൂചിപ്പിക്കുന്നു. ഈ പേരു് മഹാഭാരത്തിൽ പറയപ്പെടുന്ന ഒരു സേനാനിരയിൽ നിന്നാണു് ഉദ്ഭവിക്കുന്നതു്; ഈ നിരയിൽ നാലുഭാഗങ്ങൾ ഗജം, രഥം, അശ്വം, കാലാൾ എന്നവയാണു്.