ചതുരംഗം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചതുരംഗം | |
|---|---|
![]() ഡി.വി.ഡി. പുറംചട്ട |
|
| സംവിധാനം | കെ. മധു |
| നിർമ്മാണം | ഫിറോസ് |
| രചന | ബാബു ജനാർദ്ദനൻ |
| അഭിനേതാക്കൾ | മോഹൻലാൽ ലാലു അലക്സ് നഗ്മ നവ്യ നായർ |
| സംഗീതം | എം.ജി. ശ്രീകുമാർ |
| ഗാനരചന | എസ്. രമേശൻ നായർ ഗിരീഷ് പുത്തഞ്ചേരി ഷിബു ചക്രവർത്തി |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| സ്റ്റുഡിയോ | നിയ പ്രൊഡക്ഷൻസ് |
| വിതരണം | നിയാ റിലീസ് |
| റിലീസിങ് തീയതി | 2002 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാലു അലക്സ്, നഗ്മ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചതുരംഗം. നിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫിറോസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് നിയാ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജനാർദ്ദൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | അത്തിപ്പാറക്കൽ ജിമ്മി ജേകബ് |
| ജഗതി ശ്രീകുമാർ | കൊച്ചൗസേപ്പ് |
| ജഗദീഷ് | മാർത്തൻ ചെടിമറ്റം |
| ലാലു അലക്സ് | തൊമ്മിച്ചൻ |
| സായി കുമാർ | കെ.സി. കോര |
| നെടുമുടി വേണു | മാത്യു വർഗ്ഗീസ് |
| വിജയരാഘവൻ | പി.പി. പൌലോസ് |
| സാദിഖ് | |
| അഗസ്റ്റിൻ | അപ്പു |
| മണിയൻപിള്ള രാജു | അലക്സ് |
| കൊല്ലം തുളസി | അഡ്വ്വക്കേറ്റ് |
| രവി വള്ളത്തോൾ | രാമചന്ദ്രൻ |
| ബാബുരാജ് | പോലീസ് ഓഫീസർ |
| സുരേഷ് കൃഷ്ണ | ജോസ് |
| ജോസ് പല്ലിശ്ശേരി | ദേവസ്യ |
| ഭീമൻ രഘു | ഹക്കീം |
| നഗ്മ | നയന പിള്ള |
| നവ്യ നായർ | ഷെറിൻ മാത്യു |
| കെ.പി.എ.സി. ലളിത | തെരുത |
| ബിന്ദു പണിക്കർ | ആനി |
| വത്സല മേനോൻ | സിസ്റ്റർ തെരേസ |
സംഗീതം [തിരുത്തുക]
എസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് എം.ജി. ശ്രീകുമാർ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ശ്യാം. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൌണ്ട്.
- ഗാനങ്ങൾ
- വലുതായൊരു മരത്തിന്റെ മുകളിൽ – എം.ജി. ശ്രീകുമാർ, മോഹൻലാൽ
- വെള്ളിമണി – കോറസ്
- ചന്ദനക്കൂട്ടിനകത്തൊരു – കോറസ്
- മിഴിയിൽ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)
- നന്മ നിറഞ്ഞവളേ – കെ.എസ്. ചിത്ര, കോറസ് (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)
- നീലാമ്പലേ – എം.ജി. ശ്രീകുമാർ, സൗമ്യ (ഗാനരചന– ഷിബു ചക്രവർത്തി)
- പൂക്കണ് പൂക്കണ് പൂവരശ് – കെ.ജെ. യേശുദാസ് (ഗാനരചന– ഷിബു ചക്രവർത്തി)
- മിഴിയിൽ – സുജാത മോഹൻ (ഗാനരചന– ഗിരീഷ് പുത്തഞ്ചേരി)
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| കല | ശ്രീനി |
| ചമയം | വേലപ്പൻ |
| വസ്ത്രാലങ്കാരം | പളനി, മുരളി |
| നൃത്തം | കുമാർ ശാന്തി |
| സംഘട്ടനം | ത്യാഗരാജൻ |
| പ്രോസസിങ്ങ് | പ്രസാദ് കളർ ലാബ് |
| എഫക്റ്റ്സ് | മുരുകേഷ് |
| നിർമ്മാണ നിയന്ത്രണം | പീറ്റർ ഞാറയ്ക്കൽ |
| നിർമ്മാണ നിർവ്വഹണം | സൈമൺ പാറയ്ക്കൽ |
| വാതിൽപുറചിത്രീകരണം | വിശാഖം ഔട്ട്ഡോർ യൂണിറ്റ് |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചതുംരംഗം
- ചതുരംഗം – മലയാളസംഗീതം.ഇൻഫോ
