ഹിസ് ഹൈനസ്സ് അബ്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിസ് ഹൈനസ്സ് അബ്‌ദുള്ള

വി.സി.ഡി. പുറംചട്ട
സംവിധാനം സിബി മലയിൽ
നിർമ്മാണം മോഹൻലാൽ
രചന എ.കെ. ലോഹിതദാസ്
അഭിനേതാക്കൾ മോഹൻലാൽ
നെടുമുടി വേണു
ഗൗതമി
സംഗീതം രവീന്ദ്രൻ
ഗാനരചന കൈതപ്രം
മധു ബിഹാർ
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ പ്രണവം ആർട്സ്
വിതരണം സെവൻ ആർട്സ് റിലീസ്
റിലീസിങ് തീയതി 1990 മാർച്ച് 30
സമയദൈർഘ്യം 156 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹിസ് ഹൈനസ്സ് അബ്‌ദുള്ള. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

വൻ സാമ്പത്തിക വിജയമായിരുന്ന ഈ ചിത്രത്തിലെ "നാദരൂപിണി" എന്ന ഗാനത്തിലൂടെയാണ് എം.ജി. ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആദ്യമായി ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നെടുമുടി വേണുവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ചിത്രത്തിലെ വളരെയധികം ജനപ്രിയമായ ഗാനങ്ങൾക്ക് ഈണമിട്ട രവീന്ദ്രൻ ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, മധു ബിഹാർ എന്നിവർ എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രവീന്ദ്രൻ ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "പ്രമദവനം" (രാഗം: ജോഗ്) കൈതപ്രം കെ.ജെ. യേശുദാസ് 7:44
2. "ദേവസഭാതലം" (രാഗം: രാഗമാലിക) കൈതപ്രം കെ.ജെ. യേശുദാസ്, രവീന്ദ്രൻ, ശരത് 9:44
3. "നാദരൂപിണി" (രാഗം: കാനഡ) കൈതപ്രം എം.ജി. ശ്രീകുമാർ 5:47
4. "ഗോപികാവസന്തം" (രാഗം: ഷണ്മുഖപ്രിയ) കൈതപ്രം കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 6:16
5. "തൂ ബഡി മാഷാ" (രാഗം: പട്ദീപ്) മധു ബിഹാർ കെ.ജെ. യേശുദാസ്, കോറസ് 5:11
6. "ദേവസഭാതലം" (രാഗം: രാഗമാലിക) കൈതപ്രം കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ, ശരത് 8:52
ആകെ ദൈർഘ്യം:
43:34

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ഹിസ്_ഹൈനസ്സ്_അബ്ദുള്ള&oldid=1836433" എന്ന താളിൽനിന്നു ശേഖരിച്ചത്