പക്ഷേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പക്ഷേ | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | മോഹൻ |
| നിർമ്മാണം | മോഹൻ കുമാർ |
| രചന | ചെറിയാൻ കൽപകവാടി |
| അഭിനേതാക്കൾ | മോഹൻലാൽ ഇന്നസെന്റ് ശോഭന ശാന്തികൃഷ്ണ |
| സംഗീതം | ജോൺസൺ |
| ഗാനരചന | കെ. ജയകുമാർ |
| ഛായാഗ്രഹണം | സരോജ് പാണ്ഡി |
| ചിത്രസംയോജനം | ജി. മുരളി |
| സ്റ്റുഡിയോ | കൈരളി ഫിലിംസ് |
| വിതരണം | വി.ഐ.പി. റിലീസ് |
| റിലീസിങ് തീയതി | 1994 |
| സമയദൈർഘ്യം | 154 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മോഹന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, ശോഭന, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പക്ഷേ. കൈരളി ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ മോഹൻ കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം വി.ഐ.പി. റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽപകവാടി ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ – ബാലചന്ദ്രൻ മേനോൻ ഐ.എ.എസ് (ബാലൻ)
- ശോഭന – നന്ദിനി മേനോൻ (നന്ദിനിക്കുട്ടി)
- ശാന്തികൃഷ്ണ – രാജേശ്വരി
- ഇന്നസെന്റ് – ഈനാശു
- തിലകൻ – വിക്രമൻ കോൺട്രാക്റ്റർ
- വേണു നാഗവള്ളി – ഉണ്ണികൃഷ്ണൻ നായർ (ഉണ്ണിയേട്ടൻ)
- എം.ജി. സോമൻ – ശിവദാസ മേനോൻ ഐ.എ.എസ്.
- ജഗതി ശ്രീകുമാർ – കൈമൾ
- മാമുക്കോയ – നാണപ്പൻ
- കരമന ജനാർദ്ദനൻ നായർ – ബാലന്റെ അച്ഛൻ
- കോഴിക്കോട് നാരായണൻ നായർ – നന്ദിനിയുടെ അച്ഛൻ
- കെ.ബി. ഗണേഷ് കുമാർ – രവി
- സുകുമാരി – ബാലന്റെ അമ്മ
- മിനി നായർ
സംഗീതം [തിരുത്തുക]
കെ. ജയകുമാർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. എസ്. ബാബുവാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗാനങ്ങൾ വിപണനം ചെയ്തത് വിത്സൻ ഓഡിയോസ്.
- ഗാനങ്ങൾ
- മൂവന്തിയായ് പകലിൽ – കെ.ജെ. യേശുദാസ്
- സൂര്യാംശുവോരോ വയൽപ്പൂവിലും – കെ.ജെ. യേശുദാസ്, ഗംഗ
- നിറങ്ങളിൽ നീരാടണം – എം.ജി. ശ്രീകുമാർ
- ഗെറ്റ് മീ ദ വൈൽഡ് ഫ്ലവേഴ്സ് – ശുഭ
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം: സരോജ് പാണ്ഡി
- ചിത്രസംയോജനം: ജി. മുരളി
- കല: രാധാകൃഷ്ണൻ
- വസ്ത്രാലങ്കാരം: കെ.വി.സി. ബോസ്, മുരളി
- നൃത്തം: കുമാർ
- സംഘട്ടനം: പഴനിരാജ്
- പരസ്യകല: സാബു കൊളോണിയ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിർവ്വഹണം: ചന്ദ്രൻ പനങ്ങോട്
- വാതിൽപുറചിത്രീകരണം: ശ്രീമൂവീസ്
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പക്ഷേ
- പക്ഷേ – മലയാളസംഗീതം.ഇൻഫോ
