കന്മദം
പാറകളിൽ നിന്നൊലിച്ചിറങ്ങുന്ന ലവണങ്ങൾ കട്ടിപിടിച്ചുണ്ടാകുന്ന പദാർത്ഥമാണ് കന്മദം. ഇംഗ്ലീഷ്:Mineral wax. ആയുർവേദ ചികിത്സയിൽ ഔഷദമായി ഉപയോഗിക്കുന്നു. ഉഷ്ണ ഋതുവില് സൂര്യകിരണങ്ങളേറ്റു തപിച്ച പര്വതങ്ങള് ചൂടൂകൊണ്ട് വെടിയുകയും പരവതത്തിനുള്ളിലുള്ള ധാതുസാരങ്ങള് ഒലിച്ചിറങ്ങുകയും ചെയ്യും എന്നും അങ്ങനെ ആണ് കന്മദം ഉണ്ടാകുന്നതും എന്ന് ഭാവപ്രകാശം പറയുന്നു.
പേരിനു പിന്നിൽ [തിരുത്തുക]
കല്ലിൻ നിന്നൂറിവരുന്ന എന്നർത്ഥത്തിൽ കന്മദം. ശിലാജതു, എന്ന് സംസ്കൃതം , ബംഗാളിഭാഷകളില്, ശിലാജിത് എന്ന് ഹിന്ദി,
ഔഷധഗുണം [തിരുത്തുക]
കടുരസം, തിക്തരസം (എരുവും കയ്പ്പും)ഇവയുള്ളതും ഉഷ്ണവീര്യമുള്ളതും, വിപാകത്തില് കടൂരസമാകുന്നതും ഛേദനഗുണമുള്ളതും യോഗവാഹിയും ആണ് കന്മദം. ഇത് കഫമേദസ്സുകളെ ശമിപ്പിക്കുന്നു. മാത്രമല്ല രസായനപ്രയോഗത്താല് വളരെയധികം രോഗങ്ങള് ശമിപ്പിക്കുവാന് കഴിവുള്ളതും ആണ് കന്മദം.ആയുര്വേദചികില്സ ആധുനികവൈദ്യസമ്പ്രദായത്തെ പോലെ ഇന്ന രോഗത്തിന് ഇന്ന മരുന്ന് എന്നു പറയുന്നില്ല. അത് ഓരോ രോഗിയും unique ആണ് എന്ന സങ്കല്പം വച്ചു പുലര്ത്തുന്നു , അതിനാല് ഒരു രോഗിയില് കൊടുക്കുന്ന മരുന്ന് മറ്റൊരു രോഗിയ്ക്കു വിധിക്കുന്നില്ല. അതിനാല് തന്നെ മേല്പറഞ്ഞ ഗുണങ്ങള് നോക്കി അതാതിനുപയോഗം വരുന്ന ഘട്ടങ്ങളില് ഇതുപയോഗിക്കാം [അവലംബം ആവശ്യമാണ്]