ചിത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രം
ഡി.വി.ഡി. പുറംചട്ട
സംവിധാനം പ്രിയദർശൻ
നിർമ്മാണം പി.കെ.ആർ. പിള്ള
കഥ ശ്രീനിവാസൻ
തിരക്കഥ പ്രിയദർശൻ
അഭിനേതാക്കൾ
സംഗീതം
ഗാനരചന ഷിബു ചക്രവർത്തി
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോ ഷിർദ്ദി സായി ക്രിയേഷൻസ്
വിതരണം ഷിർദ്ദി സായി റിലീസ്
റിലീസിങ് തീയതി 1988 ഡിസംബർ 26
സമയദൈർഘ്യം 159 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബോക്സ് ഓഫീസ് INR 4+ കോടി[1]

1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്‌ ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമ്മിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുള്ളത്. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി ചിത്രം കണക്കാക്കപ്പെടുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സ്വീകരണം[തിരുത്തുക]

18 സെന്ററുകളിൽ റിലീസ് ചെയ്ത “ചിത്രം” 365 ദിവസത്തിൽക്കൂടുതൽ തുടർച്ചയായി റെഗുലർ ഷോയിൽ പ്രദർശിപ്പിച്ച് അന്നത്തെ സകല റെക്കാഡുകളും തകർത്തു. ഗ്രോസ്സ് കളക്ഷനായി INR 3 കോടിയിലേറെ നേടുകയും ചെയ്തു.[2] മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ചിത്രം.

ഗാനങ്ങൾ[തിരുത്തുക]

എണ്ണം ഗാനം
! ആലാപനം
1 ദൂരെ കിഴക്കുദിക്കിൽ എം.ജി.ശ്രീകുമാർ ,സുജാത
2 പാടം പൂത്ത കാലം എം.ജി.ശ്രീകുമാർ
3 ഈറൻമേഘം എം.ജി.ശ്രീകുമാർ
4 കാടുമീനാടുമെല്ലാം മോഹൻലാൽ ,സുജാത
5 നഗുമോ എം.ജി.ശ്രീകുമാർ , നെയ്യാറ്റിൻകര വാസുദേവൻ
6 സ്വാമിനാഥ എം.ജി.ശ്രീകുമാർ

പിന്നണി പ്രവർത്തകർ[തിരുത്തുക]

  • സം‌വിധാനം: പ്രിയദർശൻ
  • നിർമ്മാണം: പി.കെ.ആർ. പിള്ള
  • തിരക്കഥ: പ്രിയദർശൻ
  • കഥ: ശ്രീനിവാസൻ
  • ചിത്രസംയോജനം: എൻ. ഗോപാലകൃഷ്ണൻ
  • ഛായാഗ്രഹണം: എസ്. കുമാർ
  • സം‌ഗീതം: കണ്ണൂർ രാജൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ചിത്രം_(ചലച്ചിത്രം)&oldid=2117237" എന്ന താളിൽനിന്നു ശേഖരിച്ചത്