കെ.ബി. ഗണേഷ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ബി. ഗണേഷ് കുമാർ
കെ.ബി. ഗണേഷ് കുമാർ
പദവിയിൽ
2006-2011 (second term)
മണ്ഡലം പത്തനാപുരം

ജനനം 1966 മേയ് 25 (1966-05-25) (വയസ് 46)
തിരുവനന്തപുരം
രാഷ്ട്രീയകക്ഷി കേരളാ കോൺഗ്രസ് (ബി)
ജീവിതപങ്കാളി യാമിനി തങ്കച്ചി
മക്കൾ ആദിത്യകൃഷ്ണൻ, ദേവരാമൻ
മതം ഹിന്ദു
വെബ്സൈറ്റ് http://www.kbganeshkumar.net/

കേരളത്തിലെ ഇപ്പോഴത്തെ വനം വകുപ്പ് മന്ത്രിയും മലയാള സിനിമാതാരവുമാണ് [1] കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ്കുമാർ എന്ന കെ.ബി. ഗണേഷ് കുമാർ. ഗണേഷ് കുമാർ ഇപ്പോൾ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം. എൽ. എ. കൂടി ആണ്. മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള പിതാവാണ്.

[തിരുത്തുക] സിനിമാജീവിതം

കെ.ജി.ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2007ലെ മികച്ച ടെലിവിഷൻ നടനുള്ള അവാർഡിനർഹനായി. ഇതുവരെയായി ഏകദേശം 125ൽ പരം സിനിമകളിലും 35 ൽ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

പത്താനാപുരത്ത് നിന്ന് 2001ൽ സി.പി.ഐ നേതാവ് പ്രകാശ് ബാബുവിനെ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ തോല്പ്പിച്ച് കൊണ്ടാണ് അദ്ദേഹം രാഷ്ടീയത്തിൽ വന്ന് ചേരുന്നത്. എ കെ ആന്റണി മന്ത്രി സഭയിൽ ഗതാഗതമന്ത്രിയായിരുന്നു. 2003ൽ പിതാവായ ആർ.ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേഷ്കുമാർ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. കേരള നിയമസഭയിലെ പ്രതിപക്ഷനേതാവിനെ അസഭ്യം പറഞ്ഞു എന്നൊരോപണം ഇദ്ദേഹത്തിന്റെ പേരിലുണ്ട്.

ആന ഉടമസ്ഥ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011-ൽ മന്ത്രിയായ ശേഷം ഈ സ്ഥാനം രാജിവെച്ചു.

[തിരുത്തുക] പ്രമാണങ്ങൾ

  1. "Kerala Legislature". http://niyamasabha.org/codes/members/ganeshkumar.pdf, ശേഖരിച്ചത്: 2009-02-25. 
"http://ml.wikipedia.org/w/index.php?title=കെ.ബി._ഗണേഷ്_കുമാർ&oldid=1204898" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ