കിലുക്കം കിലുകിലുക്കം
| കിലുക്കം കിലുകിലുക്കം | |
|---|---|
| സംവിധാനം | സന്ധ്യ മോഹൻ |
| നിർമ്മാണം | പി.കെ. മുരളീധരൻ പോൾ ബത്തേരി |
| കഥ | ഉദയകൃഷ്ണ സിബി കെ. തോമസ് |
| അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ജയസൂര്യ മോഹൻലാൽ കാവ്യ മാധവൻ |
| സംഗീതം | ദീപക് ദേവ് |
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| വിതരണം | വർണ്ണചിത്ര ഉള്ളാട്ടിൽ വിഷ്വൽ മീഡിയ |
| റിലീസിങ് തീയതി | 2006 |
| രാജ്യം | |
| ഭാഷ | മലയാളം |
സന്ധ്യ മോഹന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മോഹൻലാൽ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2006 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിലുക്കം കിലുകിലുക്കം. പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിൽ ഇറങ്ങിയ ഈ ചിത്രത്തിൽ പഴയചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് പുതിയ കഥ പറയുന്നു. ബാങ്ക് വാട്ടേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ പി.കെ. മുരളീധരൻ, പോൾ ബത്തേരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വർണ്ണചിത്ര, ഉള്ളാട്ടിൽ വിഷ്വൽ മീഡിയ എന്നിവരാണ്.
ഉള്ളടക്കം |
[തിരുത്തുക] രചന
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.
[തിരുത്തുക] അഭിനേതാക്കൾ
- മോഹൻലാൽ...ജോജി
- ജഗതി ശ്രീകുമാർ...നിശ്ചൽ
- കുഞ്ചാക്കോ ബോബൻ...റോയ്
- ജയസൂര്യ...ബാലു
- സലീം കുമാർ...അപ്പച്ചൻ
- ഹരിശ്രീ അശോകൻ...പൊന്നപ്പൻ
- ഇന്നസെന്റ്...കിട്ടുണ്ണി
- കൊച്ചിൻ ഹനീഫ...അപ്പുക്കുട്ടൻ
- ക്യാപ്റ്റൻ രാജു...കേണൽ പണിക്കർ
- വിജയരാഘവൻ...മേയർ കൃഷ്ണദാസ്
- ഇന്ദ്രൻസ്...ബ്രോക്കർ ബക്കർ
- ശരത് സക്സേന...സമർ ഖാൻ
- മാമുക്കോയ...ഗഫൂർ
- ബാബുരാജ്...വിഷ്ണു
- ജനാർദ്ദനൻ...ശങ്കരൻ പോറ്റി
- സാദിഖ്...ബാലാജി
- കാവ്യ മാധവൻ...ചാന്ദിനി
- സുജ കാർത്തിക...ദേവി
[തിരുത്തുക] സംഗീതം
ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
[തിരുത്തുക] ഗാനങ്ങൾ
- കിലുക്കം കിലുകിലുക്കം : വിനീത് ശ്രീനിവാസൻ, ദീക്ഷിത്
- പാട്ടൊന്നു പാടാൻ : രഞ്ജിത്ത്, സ്മിത, ബെന്നി, അർജ്ജുൻ
- ഊട്ടിപ്പട്ടണം (പുനരാലാപനം-കിലുക്കത്തിൽ നിന്ന്) : എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
- കിലുകിൽ പമ്പരം (പുനരാലാപനം-കിലുക്കത്തിൽ നിന്ന്) : എം.ജി. ശ്രീകുമാർ
[തിരുത്തുക] അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം : സാലു ജോർജ്ജ്.
- ചിത്രസംയോജനം : കെ. രാജഗോപാൽ.
- കല : സാലു കെ. ജോർജ്ജ്.
- ചമയം : സലീം കടയ്ക്കൽ.
- വസ്ത്രാലങ്കാരം : മഹി.
- നൃത്തം : കുമാർ, ശാന്തി.
- സംഘട്ടനം : മാഫിയ ശശി.
- പരസ്യകല : സാബു കൊളോണിയ.
- ലാബ് : പ്രസാദ് ഫിലിം ലബോറട്ടറി.
- നിശ്ചല ഛായാഗ്രഹണം : അജിത് വി. ശങ്കർ.
- എഫക്റ്റ്സ് : മുരുകേഷ്.
- ഡി.ടി.എസ്. മിക്സിങ്ങ് : പ്രഭു, മൊയ്തീൻ.
- വാർത്താപ്രചരണം : വാഴൂർ ജോസ്, രഞ്ജിത്.
- നിർമ്മാണ നിയന്ത്രണം : എ.ആർ. കണ്ണൻ.
- നിർമ്മാണ നിർവ്വഹണം : ജെയ്സൻ ഇളംകുളം.
- ലെയ്സൻ : മാത്യു ജെ. നേര്യംപറമ്പിൽ.