പാണ്ഡ്യസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(പാണ്ഡ്യ സാമ്രാജ്യം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാണ്ഡ്യര്‍
பாண்டியர்
Pandya territories.png
പാണ്ഡ്യസാമ്രാജ്യ വിസ്തൃതി c. 1250 ക്രി.വ.
ഔദ്യോഗിക ഭാഷ തമിഴ്
തലസ്ഥാനങ്ങള്‍ കോര്‍ക്കൈ
മധുര
ഭരണസം‌വിധാനം രാജഭരണം
മുന്‍പത്തെ രാജ്യങ്ങള്‍ അജ്ഞാതം
പിന്തുടര്‍ന്ന രാജ്യങ്ങള്‍ ഡെല്‍ഹി സുല്‍ത്താനൈറ്റ്,വിജയനഗര സാമ്രാജ്യം, മധുര നായ്ക്കര്‍,

ഒരു പുരാതന തമിഴ് രാജ്യമാണ് പാണ്ഡ്യ സാമ്രാജ്യം (തമിഴ്: பாண்டியர்). ചരിത്രാതീതകാലം മുതല്‍ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തമിഴ്നാട് ഭരിച്ച മൂന്ന് പുരാതന തമിഴ് സാമ്രാജ്യങ്ങളില്‍ ഒന്നാണ് പാണ്ഡ്യസാമ്രാജ്യം (ചോള, ചേര സാമ്രാജ്യങ്ങള്‍ ആണ് മറ്റു രണ്ടും). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പില്‍ ഉള്ള കോര്‍ക്കൈ എന്ന തുറമുഖ നഗരം ആസ്ഥാനമാക്കിയായിരുന്നു പാണ്ഡ്യന്മാര്‍ ആദ്യം രാജ്യം ഭരിച്ചത്. പിന്നീട് അവര്‍ തലസ്ഥാനം മധുരയിലേക്ക് മാറ്റി.

ക്രി.മു. 5-ആം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആണ് പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചത് എന്നുവിശ്വസിക്കുന്നു. പാണ്ഡ്യരെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിതം ക്രി.മു. 550-ല്‍ നിന്നാണ്. റോമിലെ അന്ത്യോക്യയിലെ അഗസ്റ്റസ് ചക്രവര്‍ത്തിക്ക് ‘’‘ദ്രമിരയിലെ പാണ്ട്യനെ’‘’ അറിയുമായിരുന്നു, തമിഴ് രാജ്യത്തില്‍ നിന്നും സമ്മാനങ്ങളും ഒരു കത്തുമായി വന്ന ഒരു പാണ്ഡ്യ പ്രതിനിധിയെ അഗസ്റ്റസ് സ്വീകരിച്ചു. അഗസ്റ്റസ് സീസറിന്റെ രാജ്യത്തില്‍, പാണ്ട്യന്‍ എന്നുവിളിക്കുന്ന ഒരു തെക്കേ ഇന്ത്യന്‍ രാജാവിന്റെ ഒരു പ്രതിനിധിയെ സ്ട്രാബോ വിവരിക്കുന്നു. പാണ്ഡ്യരുടെ രാജ്യമായ പാണ്ടി മണ്ഡലത്തെ ‘’പെരിപ്ലസ്‘’ ‘’പാണ്ട്യോണിസ് മെഡിറ്റെറേനിയ’‘ എന്ന് വിശേഷിപ്പിക്കുന്നു. ടോളമി ‘’മൊടുര റീജിയ പാണ്ട്യോണിസ്’‘ എന്ന് വിശേഷിപ്പിക്കുന്നു.[1].

സംഘകാലത്തിലെ ആദ്യകാല പാണ്ഡ്യ രാജവംശം കളഭ്രരുടെ ആക്രമണങ്ങളെത്തുടര്‍ന്ന് നാമാവശേഷമായി. ക്രി.വ. 6-ആം നൂറ്റാണ്ടില്‍ കടുങ്കൊന്റെ കീഴില്‍ ഈ സാമ്രാജ്യം വീണ്ടും ശക്തി പ്രാപിച്ചു. ഇവര്‍ കളഭ്രരെ തമിഴ് പ്രദേശങ്ങളില്‍ നിന്നും പുറത്താക്കി, മധുര ആസ്ഥാനമാക്കി ഭരിച്ചു.[2]. 9-ആം നൂറ്റാണ്ടില്‍ ചോളരുടെ ഉദയത്തോടെ ഇവര്‍ വീണ്ടും ക്ഷയിച്ചു, നിരന്തരമായി ഇവര്‍ ചോളരുമായി യുദ്ധത്തിലായിരുന്നു. പാണ്ഡ്യര്‍ സിംഹളരുമായും ചേരരുമായും സഖ്യം ചേര്‍ന്ന് ചോളരുമായി യുദ്ധം ചെയ്തു. 13-ആം നൂറ്റാണ്ടില്‍ ഇവര്‍ വീണ്ടും വൃദ്ധിപ്രാപിച്ചു.

പില്‍ക്കാല പാണ്ഡ്യരുടെ (1150 - 1350) സുവര്‍ണ്ണകാലം മാരവ്മന്‍ സുന്ദര പാണ്ഡ്യന്റെയും ജാതവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്റെയും (ക്രി.വ. 1251) കീഴിലായിരുന്നു. ജാതവര്‍മന്‍ സുന്ദരപാണ്ഡ്യന്റെ കീഴില്‍ ഇവര്‍ തെലുങ്കുദേശങ്ങളിലേക്ക് സാമ്രാജ്യം വികസിപ്പിച്ചു, കലിങ്കം (ഒറീസ്സയില്‍) പിടിച്ചടക്കി, ശ്രീ ലങ്കയെ ആക്രമിച്ച് കീഴടക്കി. ഇവര്‍ക്ക് ശ്രീവിജയ തുടങ്ങിയ തെക്കുകിഴക്കന്‍ നാവിക സാമ്രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. പാണ്ഡ്യര്‍ നിരന്തരം പല്ലവര്‍, ചോളര്‍, ഹൊയ്സാലര്‍ തുടങ്ങിയവരുമായി യുദ്ധം ചെയ്തു. ഒടുവില്‍ ദില്ലി സുല്‍ത്താനത്തിലെ മുസ്ലീം ആക്രമണകാരികളുമായും ഇവര്‍ യുദ്ധം ചെയ്തു. 18-ആം നൂറ്റാണ്ടില്‍ മധുര സുല്‍ത്താനത്ത് സ്ഥാപിതമായതോടെ പാണ്ഡ്യരാജ്യം അവസാനിച്ചു.

ക്രിസ്തുവിന് മുന്‍പ് പാണ്ഡ്യര്‍ കച്ചവടത്തിലും സാഹിത്യത്തിലും നിപുണരായിരുന്നു. ഇവര്‍ തെക്കേ ഇന്ത്യന്‍ കടപ്പുറത്തെ, ശ്രീലങ്കയ്ക്കും ഇന്ത്യക്കുമിടയിലുള്ള മുത്ത് വാരുന്ന കടപ്പുറങ്ങള്‍ നിയന്ത്രിച്ചു, ഇവ പുരാതന ലോകത്ത് അറിയപ്പെട്ട ഏറ്റവും അമൂല്യമായ മുത്തുകള്‍ ഉത്പാദിപ്പിച്ചു. മധുരയില്‍ പ്രശസ്തമായ സംഘങ്ങള്‍ കൂടിയത് പാണ്ഡ്യരുടെ കീഴിലാണ്. ചില പാണ്ഡ്യരാജാക്കന്മാര്‍ കവികളുമായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] സംഘ സാഹിത്യം

നാലുകൈകളുള്ള വിഷ്ണു, പാണ്ഡ്യ സാമ്രാജ്യം, ക്രി.വ. 8-9 നൂറ്റാണ്ട്

സംഘകാല കൃതികളില്‍ പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശം ഉണ്ട് (ക്രി.വ. 100 - 200). ഇതില്‍ 'തലൈയാളങ്കനത്തെ വിജയിയായ' നെടുഞ്ചെഴിയനെയും, 'പല ബലികളും' നടത്തിയ മുദുകുദിമി പെരുവാളുടിയെയും പ്രത്യേകിച്ചും പരാമര്‍ശിക്കുന്നു. അകനാന്നൂറ്, പുറനാന്നൂറ് എന്നിവയിലെ പല ചെറിയ കവിതകളെയും കൂടാതെ, രണ്ട് പ്രധാന കൃതികളായ മധുരൈക്കാഞ്ചി, നെടുനാള്വടൈ (പട്ടുപാട്ട് എന്ന സമാഹാരത്തില്‍) എന്നിവ സംഘകാലത്തെ പാണ്ഡ്യ രാജ്യത്തെ സമൂഹത്തെയും വാണിജ്യത്തെയും പ്രതിപാദിക്കുന്നു.

സംഘകാല പാണ്ഡ്യരുടെ ഭരണകാലം കൃത്യമായി കണ്ടെത്തുക ദുഷ്കരമാണ്. സംഘകാല സാഹിത്യത്തിന്റെ കാലം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. പൊതുവെ സംഘകാലത്തിനു ശേഷം രചിച്ചു എന്ന് വിശ്വസിക്കുന്ന ചിലപ്പതികാരം, മണിമേഖല എന്നീ കൃതികളൊഴിച്ചാല്‍, സംഘ കൃതികള്‍ ലഭിച്ചിട്ടുള്ളത് ക്രമമായ കാവ്യസമാഹാരങ്ങളായി (anthology) ആണ്. ഓരോ കാവ്യത്തോടും കൂടെ കാവ്യത്തിന്റെ വിഷയത്തെപ്പറ്റിയും രചയിതാവിനെപ്പറ്റിയും ഒരു അനുബന്ധ കുറിപ്പും (colophon) ചേര്‍ത്തിട്ടുണ്ട്. കാവ്യത്തിനു പ്രചോദനമായി ഉണ്ടായ സംഭവം, ഏതു രാജാവിനെ / നാടുവാഴിയെ ആണ് ഈ കാവ്യം പ്രതിപാദിക്കുന്നത്, എന്നിവയും ചേര്‍ത്തിട്ടുണ്ട്.

പ്രധാനമായും കാവ്യങ്ങളോടു ചേര്‍ന്ന ഈ കുറിപ്പുകളില്‍ നിന്നും, വിരളമായി മാത്രം കാവ്യങ്ങളില്‍ നിന്നുമാണ് നമ്മള്‍ രാജാക്കന്മാരെക്കുറിച്ചും നാടുവാഴികളെക്കുറിച്ചും അവര്‍ പ്രോല്‍സാഹിപ്പിച്ച കവി / കവയത്രികളെക്കുറിച്ചും അറിയുന്നത്. ഈ പേരുകളെ കാലക്രമത്തില്‍ ചിട്ടപ്പെടുത്തുക, വിവിധ തലമുറകളഅയും സമകാലികരായും തിരിക്കുക, എന്നിവ ദുഷ്കരമാണ്. ഇതിനു പുറമേ, പല ചരിത്രകാരന്മാരും ഈ കുറിപ്പുകളെയും അവയ്ക്ക് പില്‍ക്കാലത്തുവന്ന കൂട്ടിച്ചേര്‍ക്കലുകളെയും വിശ്വാസയോഗ്യമല്ലാത്ത ചരിത്രരേഖകളായി തള്ളിക്കളഞ്ഞിട്ടുണ്ട്.

[തിരുത്തുക] ലിഖിതങ്ങള്‍

ഏതെങ്കിലും ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്ന ആദ്യ പാണ്ഡ്യരാജാവാണ് നെടുഞ്ചെഴിയന്‍. ക്രി.മു. രണ്ടു മുതല്‍ ഒന്നാം നൂറ്റാണ്ടുവരെ പഴക്കം നിര്‍ണയിക്കുന്ന മീനാക്ഷിപുരം രേഖയില്‍, ഒരു ജൈന സന്യാസിക്ക് പാറയില്‍ വെട്ടിയ മെത്ത സമ്മാനിക്കുന്നതായി പരാമര്‍ശിക്കുന്നു. ഇതേ കാലഘട്ടത്തില്‍ നിന്നും പാണ്ഡ്യരാജ്യത്തിന്റെ ഓട്ടയുള്ള നാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്.

അശോകന്റെ സ്തൂപങ്ങളിലും (ക്രി.മു. 273 - 232-ല്‍ കൊത്തിവെച്ചത്) പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശമുണ്ട്. തന്റെ ലിഖിതങ്ങളില്‍ അശോകന്‍ തെക്കേ ഇന്ത്യയിലെ ജനങ്ങളെ - ചോളര്‍, ചേരര്‍, പാണ്ഡ്യര്‍, സതിയപുത്രര്‍ എന്നിവരെ - തന്റെ ബുദ്ധമത പ്രചാരണങ്ങളുടെ സ്വീകര്‍ത്താക്കളായി പരാമര്‍ശിക്കുന്നു.[3][4] ഈ രാജ്യങ്ങള്‍ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ലെങ്കിലും അശോകനുമായി സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു.

"ഇവിടെ, അതിര്‍ത്തികളില്‍, ഗ്രീക്ക് രാജാവ് അന്റിയോക്കോസ് ഭരിക്കുന്ന അറുന്നൂറ് യോജന (5400 - 9600 കി.മീ) ദൂരത്ത്, അതിനപ്പുറം ടോളമി, ആന്റിഗൊണോസ്, മഗാസ്, അലക്സാണ്ടര്‍ എന്നിവര്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍, അതുപോലെ അതുപോലെ തെക്ക് ചോളര്‍, പാണ്ഡ്യര്‍, അകലെ താമ്രപര്‍ണി (ശ്രീ ലങ്ക) വരെയും ധര്‍മ്മത്തിന്റെ യുദ്ധം വിജയിച്ചിരിക്കുന്നു." [5]

ക്രി.മു. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കലിംഗ രാജാവായ ഖരവേലന്‍ തന്റെ ഹഥിഗും‌ഫ ശാസനങ്ങളില്‍ 132 വര്‍ഷം നിലനിന്ന തമിഴ് രാജ്യങ്ങളുടെ ഒരു കൂട്ടയ്മയെ ("തമിരദേശസങ്ഹടം") തോല്പ്പിച്ചതായും പാണ്ഡ്യരില്‍ നിന്നും മുത്തുകളുടെ വലിയ ശേഖരം പിടിച്ചെടുത്തതായും പറയുന്നു.[4]

[തിരുത്തുക] വൈദേശിക വിവരസ്രോതസ്സുകള്‍

റോമാ ചക്രവര്‍ത്തി അഗസ്റ്റസിന്റെ നാണയം, തെക്കേ ഇന്ത്യയിലെ പുതുക്കോട്ടയില്‍ നിന്നും കണ്ടെത്തിയത്.

പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് മെഹസ്തിനീസിന് ഏകദേശ്ം ക്രി.മു. 300-ല്‍ തന്നെ അറിവുണ്ടായിരുന്നു. ഇന്‍ഡിക്കയില്‍ ഈ രാജ്യത്തെ ഇന്ത്യയുടെ തെക്കുഭാഗത്ത്, കടലിലേക്ക് നീണ്ടുകിടക്കുന്ന രാജ്യമായി വിശേഷിപ്പിക്കുന്നു. മെഗസ്തിനീസിന്റെ വിവരണം അനുസരിച്ച് പാണ്ഡ്യരാജ്യത്തില്‍ 365 ഗ്രാമങ്ങളുണ്ടായിരുന്നു, ഇവയില്‍ ഓരോന്നും വര്‍ഷത്തില്‍ ഒരു ദിവസം രാജകൊട്ടാരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. അന്നത്തെ പാണ്ഡ്യരാജ്ഞിയായിരുന്ന പാണ്ഡൈയയെ അദ്ദേഹം ഹെറാക്ലിസിന്റെ പുത്രിയായി വിശേഷിപ്പിക്കുന്നു.[6].

ഈ കാലഘട്ടത്തിലെ ഗ്രീക്ക്, റോമന്‍ കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. യൂ ഹുവാന്‍ എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടില്‍ എഴുതിയ വീലുയി എന്ന ഗ്രന്ഥത്തിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട് (പാന്യുയി 盤越 എന്നും ഹാന്യുഇ വാങ് 漢越王" ഈ രാജ്യത്തെ യൂ ഹുവാന്‍ വിശേഷിപ്പിക്കുന്നു).

[തിരുത്തുക] അവലംബം

  1. The cyclopædia of India and of Eastern and Southern Asia By Edward Balfour
  2. Ancient Indian History and Civilization By Sailendra Nath Sen
  3. Kulke and Rothermund, p104
  4. 4.0 4.1 Keay, p119
  5. S. Dhammika, The Edicts of King Asoka: An English Rendering; Buddhist Publication Sosciety, Kandy (1994). Also ISBN 955-24-0104-6
  6. India By John Keay



ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍
സമയരേഖ: വടക്കന്‍ സാമ്രാജ്യങ്ങള്‍ തെക്കന്‍ സാമ്രാജ്യങ്ങള്‍ വടക്കുപടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍

 ക്രി.മു. 6-ആം നൂറ്റാണ്ട്
 ക്രി.മു. 5-ആം നൂറ്റാണ്ട്
 ക്രി.മു. 4-ആം നൂറ്റാണ്ട്

 ക്രി.മു. 3-ആം നൂറ്റാണ്ട്
 ക്രി.മു. 2-ആം നൂറ്റാണ്ട്

 ക്രി.മു. 1-ആം നൂറ്റാണ്ട്
 ക്രി.വ. 1-ആം നൂറ്റാണ്ട്


 ക്രി.വ. 2-ആം നൂറ്റാണ്ട്
 ക്രി.വ. 3-ആം നൂറ്റാണ്ട്
 ക്രി.വ. 4-ആം നൂറ്റാണ്ട്
 ക്രി.വ. 5-ആം നൂറ്റാണ്ട്
 ക്രി.വ. 6-ആം നൂറ്റാണ്ട്
 ക്രി.വ. 7-ആം നൂറ്റാണ്ട്
 ക്രി.വ. 8-ആം നൂറ്റാണ്ട്
 ക്രി.വ. 9-ആം നൂറ്റാണ്ട്
ക്രി.വ. 10-ആം നൂറ്റാണ്ട്
ക്രി.വ. 11-ആം നൂറ്റാണ്ട്


















(പേര്‍ഷ്യന്‍ ഭരണം)
(ഗ്രീക്ക് ആക്രമണങ്ങള്‍)





(ഇന്ത്യയിലെ ഇസ്ലാമിക ആക്രമണങ്ങള്‍‍)

(ഇസ്ലാമിക സാമ്രാജ്യങ്ങള്‍)


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം